ആ ബോളിവുഡ് നടിയാകാൻ നോക്കിയ കാലം ഉണ്ടായിരുന്നു, ഓർമ പങ്കുവെച്ച് പൂർണിമ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടി മല്ലിക സുകുമാരന്റേത്. തങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും താരകുടുംബം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രതികരണമാണ് ഇവർക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

poornima

സോഷ്യൽ മീഡിയയിൽ സജീവമാണ് നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത്. എപ്പോഴും സമൂഹമാധ്യമങ്ങളിൽ ആക്ടീവാണ് നടി. ഇപ്പോഴിത ബോളിവുഡ് താരം കാജൽ ആകാൻ കഷ്ടപ്പട്ട കാലത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് പൂർണിമ. ഇൻസ്റ്റഗ്രാമിൽ കാജലിന്റേയും തന്റേയും ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടി ആ ഭൂതകാലത്തെ കുറിച്ച് പറയുന്നത്.

പൂർണിമയുടെ പോസ്റ്റ് ചുവടെ...
'അന്നൊക്കെ ഒരു കട്ട കജോൾ ഫാന്‍ ആയിരുന്നു ഞാന്‍. 'മിന്‍സാര കനവി'ലെ അവരുടെ ലുക്ക്‌ ഒക്കെ കൃത്യമായി അനുകരിച്ച് ഫോട്ടോ ഒക്കെ എടുത്തിരുന്നു ആ കാലത്ത്. അതേ വേഷം, അതേ ഹെയര്‍സ്റ്റൈല്‍, പിന്നില്‍ കാണുന്ന മേഘങ്ങള്‍ പോലെ അത് പോലെ. ആ ഫോട്ടോ ഷൂട്ട്‌ നടക്കുന്ന സമയം മുഴുവന്‍ 'പൂപൂക്കും ഓസൈ' എന്ന പാട്ട് എന്റെ തലയില്‍ മുഴങ്ങുകയും ചെയ്തിരുന്നു. പിന്നെ, അതിലെ സൈക്കിളും പൂവും കാണുന്നില്ല എന്നല്ലേ... അതാ സ്റ്റുഡിയോയില്‍ സൈക്കിള്‍ കയറ്റാന്‍ സമ്മതിച്ചില്ല. അത് കൊണ്ടാ.

Recommended Video

പൂര്‍ണ്ണിമയുടെ ആ രഹസ്യം പുറത്തായി | filmibeat Malayalam

എന്റെ ഓര്‍മ്മകളില്‍ നിന്നും ഇന്നിലേക്ക് കട്ട്‌ ബാക്ക് ചെയ്ത്, പാത്തു ഇപ്പോള്‍ ചെയ്തു കൂട്ടുന്നത് ഞാന്‍ കാണുന്നു. എന്റെ ടീനേജ് വീണ്ടും വീണ്ടും ആവര്‍ത്തിച്ച്, അവളിലൂടെ എന്റെ മുഖത്തടിക്കുന്നത് പോലെ. അവളിലൂടെ എന്റെ ടീനേജ് ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ സാധിക്കുന്നത് പോലെ. ഞാനത് ഇഷ്ടപ്പെടുന്നുമുണ്ട്, ആ സര്‍ക്കിള്‍ ഓഫ് ലൈഫ്.' പൂർണിമ കുറിച്ചു. നടി പങ്കുവെച്ച തന്റെ പഴയകാലത്തെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ഇൻസ്റ്റഗ്രാം പോസ്റ്റ് വായിക്കാം

More from Filmibeat

Read more about: poornima
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X