സ്വന്തം കാര്യം നോക്കൂ, ശല്യപ്പെടുത്തരുതെന്ന് നിത്യ; തുടക്കക്കാരിയാണന്ന്; വെറുതെയല്ല അവസരം കുറഞ്ഞതെന്ന് കമന്റ്

അഹങ്കാരിയെന്ന ഇമേജ് കരിയറിനെ ബാധിച്ച നടിയാണ് നിത്യ മേനോൻ. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടുന്ന നിത്യ മേനോന് അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ കഥാപാത്രങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ സായ് പല്ലവി, രശ്മിക മന്ദാന തുടങ്ങിയ നടിമാർക്ക് കരിയറിലുണ്ടായ ഉയർച്ച നിത്യക്കുണ്ടായിട്ടില്ല. ഇതിന് പ്രധാന കാരണമായി പറയപ്പെടുന്നത് നിത്യക്ക് സിനിമാ ലോകത്തുള്ള ഇമേജാണ്. ദേഷ്യക്കാരിയാണെന്ന ഇമേജാണ് നിത്യക്ക് പൊതുവെ.

മലയാള സിനിമാ രം​ഗത്ത് നിന്നും ഒരിക്കൽ നിത്യക്ക് വിലക്കും വന്നിരുന്നു. തന്നെക്കുറിച്ച് തെറ്റായ ധാരണ പലർക്കുമുണ്ടെന്നും എന്നാൽ താൻ അങ്ങനെയല്ലെന്നുമാണ് നിത്യ പറയാറുള്ളത്. മലയാള സിനിമാ ലോകത്ത് നിത്യയെ വിരളമായേ കാണാറുള്ളൂ. നിത്യ മേനോനെക്കുറിച്ച് തെലുങ്ക് നടി പ്ര​ഗതി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Nithya Menen

അല മൊതലെെണ്ടി നിത്യ മേനോന്റെ ആദ്യ തെലുങ്ക് സിനിമയാണ്. ഒരു സീനിൽ ഒരു കോ ആക്ടർ അവളെ ഡയലോ​ഗ് ശരിയായി പറയാൻ നിർബന്ധിച്ചു. നിത്യ അസ്വസ്ഥയായി. ദയവായി നിങ്ങൾ നിങ്ങളുടെ ജോലി നോക്കൂ, എന്നെ ശല്യപ്പെടുത്തരുത് എന്ന് പറഞ്ഞു. എനിക്കത് സൂപ്പറായി തോന്നി. ഇങ്ങനെയായിരിക്കണം. നമുക്ക് നമ്മുടെ വർക്ക് അറിയാം. അപ്പോൾ മറ്റൊരാൾ ഇടപെടുന്നത് ശരിയല്ല. ഒരാൾ വർക്കിൽ ബുദ്ധിമുട്ടുമ്പോൾ നമുക്ക് ഉപദേശിക്കാം. എന്നാൽ അവർ അവരുടെ ജോലി ചെയ്യുകയോ സ്വന്തം ഭാഷയല്ലാഞ്ഞിട്ട് കൂടി പരമാവധി ശ്രമിക്കുകയും ചെയ്യുമ്പോൾ സീനിയേർസായ നമ്മൾ ഇടപെ‌ടേണ്ടതില്ല എന്നാണ് പ്ര​ഗതി പറഞ്ഞത്.

പ്ര​ഗതിയുടെ പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കെ പല അഭിപ്രായങ്ങളാണ് വരുന്നത്. ചിലർ നിത്യയുടെ ആത്മവിശ്വാസത്തെ അഭിനന്ദിച്ചു. എന്നാൽ ചിലർ നിത്യയുടെ മനോഭാവം ശരിയല്ലെന്ന് അഭിപ്രായപ്പെട്ടു. ഈ മനോഭാവം കൊണ്ടാണ് നിത്യക്ക് ഇപ്പോൾ അവസരങ്ങൾ കുറഞ്ഞതെന്നാണ് വിമർശകർ പറയുന്നത്.

2011 ൽ പുറത്തിറങ്ങിയ അല മൊതലെെണ്ടി തെലുങ്കിൽ സൂപ്പർഹിറ്റായിരുന്നു. നിത്യ ടോളിവുഡിലെ സെൻസേഷനായി മാറി. എന്നാൽ അടുത്ത കാലത്തായി തെലുങ്കിൽ വിരളമായേ നിത്യക്ക് ശ്രദ്ധേയ വേഷങ്ങൾ ലഭിക്കാറുള്ളൂ. ടോളിവുഡിലെ സൂപ്പർതാരങ്ങളിൽ പലരുടെയും സിനിമകളിൽ നിത്യയെ ഇന്ന് കാണാറില്ല. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുവാണ് നിത്യയിന്ന്. മാസ്റ്റർപീസ് എന്ന സീരിസിലാണ് നടിയെ മലയാളി പ്രേക്ഷഷകർ കണ്ടത്. തമിഴിൽ നടി ഇപ്പോൾ തുടരെ സിനിമകൾ ചെയ്യുന്നുണ്ട്. തിരുച്ചിത്രമ്പലം എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നിത്യക്ക് ലഭിച്ചു. ഇഡ്ഡലി കടെെ ആണ് നിത്യയുടെ അടുത്ത സിനിമ.

തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷിനൊപ്പം നിത്യ ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്. തലെെവൻ തലെെവിയാണ് നിത്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതിയാണ് നായകനായെത്തിയത്യ പാണ്ഡിരാജ് സംവിധാനം ചെയ്ത ചിത്രം ശ്രദ്ധിക്കപ്പെട്ടു. രണ്ട് ദമ്പതികൾക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് തലെെവൻ തലെെവിടെ ഇതിവൃത്തം. സിനിമാ രം​ഗത്തോട് താൽപര്യമില്ലാത്ത നടിയാണ് നിത്യ മേനോൻ. ഈ മേഖല വിട്ട് പോകാൻ താൻ ശ്രമിച്ചിരുന്നെന്നും ദെെവ നിയോ​ഗം കാെണ്ടാണ് താൻ ഇപ്പോഴും നടിയായി തുടരുന്നതെന്നുമാണ് നിത്യ പറയുന്നത്. ‌ആത്മീയതയിൽ ഏറെ വിശ്വസിക്കുന്നയാളാണ് നിത്യ മേനോൻ. മലയാള സിനിമാ രം​ഗത്ത് നിത്യ സജീവമല്ലാതായത് മുമ്പ് ചർച്ചയായിരുന്നു. എന്നാൽ നടിയുടെ കരിയറിനെ ഇത് കാര്യമായി ബാധിച്ചില്ല. കാരണം തമിഴിൽ നിന്നും തെലുങ്കിൽ നിന്നും നടിക്ക് തുടരെ അവസരങ്ങൾ വന്നു.

More from Filmibeat

Read more about: nithya menen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X