എന്നെ കൊണ്ട് പറ്റിയ പണിയല്ല; ഭാര്യയും അമ്മയുമാണ് ആ എന്നും കൂടെ നിന്നത്, സിനിമയെ കുറിച്ച് പ്രവീണ്‍ പ്രേം
ഇപ്പോള്‍ തെറ്റില്ലാത്ത രീതിയില്‍ ഞാന്‍ ജീവിച്ചു പോവുകയാണ്. ജീവിതത്തില്‍ ഞാന്‍ പ്രതീക്ഷിക്കുന്ന ഒരു കഥാപാത്രം കിട്ടുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ
സിനിമയിലേക്ക് എത്തണമെന്ന് ആഗ്രഹിച്ചിട്ടും നടക്കാതെ പോകുന്ന ഒത്തിരി പേരുണ്ട്. എന്നാല്‍ വര്‍ഷങ്ങളുടെ കാത്തിരിനൊടുവില്‍ ആ സ്വപ്‌നത്തിലേക്ക് എത്തിയവരും നിരവധിയാണ്.
അത്തരത്തിലൊരു നടനാണ് പ്രവീണ്‍ പ്രേം. സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന സിനിമയില്‍ ചെറിയൊരു വേഷം ചെയ്തു കൊണ്ടാണ് പ്രവീണ്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. തന്റെ കരിയറിനെ കുറിച്ച് ജോഷ് ടോക്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയാണ് താരം.
'സിനിമയില്‍ വന്നിട്ട് പന്ത്രണ്ട് വര്‍ഷമായി. ഒരു മിഡില്‍ ക്ലാസ് ഫാമിലിയില്‍ ജനിച്ചു വളര്‍ന്ന എന്നെ പോലെയുള്ള ഒരാള്‍ക്ക് ഫേസ് ചെയ്യുന്ന ഏറ്റവും വലിയ കടമ്പയെന്ന് പറയുന്നത് ജീവിതത്തില്‍ എന്താകണമെന്ന തീരുമാനം എടുക്കലാണ്.
പഠിക്കുക, ജോലി വാങ്ങുക, വിവാഹം കഴിക്കുക, കുട്ടികളാകുക എന്നാണ് ഇവര്‍ക്ക് ബേസിക്കലി ജീവിതത്തെ കുറിച്ചുള്ള ഒരു പ്ലാന്‍. എനിക്കും അത് തന്നെ ആയിരുന്നു ലക്ഷ്യം.

എന്നാല്‍ പത്താം ക്ലാസ് കഴിഞ്ഞതോടെ സാധാരണയുള്ള ജീവിതത്തോടുള്ള താല്‍പര്യം കുറഞ്ഞ് തുടങ്ങി. പ്ലസ് ടു വിന് ശേഷം പഠിത്തം തന്നെ നിര്‍ത്താന്‍ തീരുമാനിച്ചു. ശരിയാണോ തെറ്റാണോ എന്നറിയില്ലെങ്കിലും ഈ തീരുമാനം എടുക്കാന്‍ ധൈര്യം വേണം.
ആകെ എടുത്ത തീരുമാനം നോര്‍മല്‍ വിദ്യാഭ്യാസം നിര്‍ത്തുക എന്നതായിരുന്നു. വീട്ടുകാര്‍ക്ക് അംഗീകരിക്കാന്‍ ആയെങ്കിലും നാട്ടുകാര്‍ക്ക് വലിയ വിഷയം ആയിരുന്നുവെന്ന്', പ്രവീണ്‍ പറയുന്നു.
'മുന്‍പോട്ട് എങ്ങനെയെന്ന് അറിയില്ല, എങ്ങനെയായാലും സിനിമയിലേക്ക് കയറണം. അതാണ് മനസിലെങ്കിലും പ്ലസ്ടു കഴിഞ്ഞ പാടെ സെയില്‍സ് ജോലിയിലേക്ക് കയറി.
വെളുത്ത് തടിച്ച് ക്യൂട്ടായിട്ടുള്ളതിനാല്‍ ആ മേഖലയില്‍ തട്ടിയും മുട്ടിയും പോകാന്‍ സാധിക്കുമായിരുന്നു. വരുമാനവും അത്യാവശ്യം എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും മനസിന് ഒരു സുഖവുമില്ലായിരുന്നു.
എന്റെ അമ്മയും സെയില്‍സിലാണ് ജോലി ചെയ്തിരുന്നത്. അങ്ങനെ ഒരീസം അമ്മയാണ് എനിക്ക് കമല്‍ സാറിന്റെ അസിസ്റ്റന്റിനെ പരിചയപ്പെടുത്തി തരുന്നത്. അങ്ങനെ ഞാന്‍ എഡിറ്റിങ് പഠിക്കാന്‍ പോയി.
സിനിമയെ പറ്റി എന്തെങ്കിലും അറിയണമെന്ന് തീരുമാനിച്ച് എഡിറ്റിങ് പഠിച്ചു, മഹേഷ് നാരായണന്റെ അസിസ്റ്റന്റായി നിന്നു. എനിക്ക് എഡിറ്റിങ് പറ്റിയ പണി അല്ലെന്ന് അറിഞ്ഞതോടെ ആ സംഭവം നിര്‍ത്തി.
പക്ഷേ കുറേ പേരെ പരിചയപ്പെട്ടു. പിന്നീട് കഥ തുടരുന്നു സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. ഇത്രയും കേള്‍ക്കുമ്പോള്‍ സിംപിളായി തോന്നാം എങ്കിലും ഇതിനായി 12 വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നിരുന്നു.
അതായിരുന്നു എന്റെ സമ്പാദ്യം. ആദ്യ സിനിമ തിയറ്ററില്‍ എത്തുമ്പോള്‍ കിട്ടുന്ന സുഖം എന്ന് പറയുന്നത് പറഞ്ഞറിയിക്കാന്‍ പറ്റില്ല.
ഒരു സിനിമ കഴിയുമ്പോള്‍ നമ്മളുടെ വിചാരം നമ്മളെ എല്ലാവരും അറിയുന്നു, അടുത്ത സിനിമ പിന്നാലെ വരുന്നു എന്നാണ്. എന്നാല്‍ സിനിമ റിലീസ് ചെയ്തതിന് ശേഷം എന്നെ ആരും തിരിച്ചറിഞ്ഞില്ല.
അടുത്ത പടത്തിനായി ആരും വിളിച്ചതുമില്ല. അങ്ങനെ ആകെ തകര്‍ന്ന് തരിപ്പണമായി നില്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന്', പ്രവീണ്‍ പറയുന്നു.
'സൂപ്പര്‍ സ്റ്റാര്‍ ആകുന്നതിനേക്കാളും എനിക്ക് ഒരു സിനിമയില്‍ അഭിനയിക്കണം എന്നെ ഉണ്ടായിരുന്നുള്ളൂ. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ടൂര്‍ണമെന്റ് എന്ന സിനിമ കിട്ടി.

ആ സിനിമ റിലീസാവുന്നതോടെ ഞാന്‍ വലിയ താരമായി എന്നൊക്കെ കരുതി. പക്ഷേ സംഭവിച്ചത് അങ്ങനെയായിരുന്നില്ല. ഒരു വെള്ളിയാഴ്ച കഴിയുന്നതോടെ സിനിമയെന്ന് പറയുന്നത് ഇത്രയുമേ ഉള്ളുവെന്ന് നമുക്ക് മനസിലാവും.
പിന്നെ ആ സിനിമയ്ക്ക് ശേഷമാണ് സിനിമ നടന്‍ എന്ന പേര് എനിക്ക് കിട്ടിയത്്. എല്ലാവര്‍ക്കും ഞാനൊരു നടനാണെന്ന് അറിയാം.
പക്ഷേ അങ്ങനൊരു പേര് മാത്രമേ എനിക്ക് ഉണ്ടായിരുന്നൂള്ളൂ. പക്ഷേ ജോലി കിട്ടാന്‍ പ്രശ്‌നമായി. സിനിമാ നടനല്ലേ, എവിടുന്ന് ജോലി കിട്ടും. കൈയ്യില്‍ അഞ്ചിന്റെ പൈസയുമില്ല.
ജോലിയ്ക്ക് ആണേല്‍ പോകാനും പറ്റാത്ത അവസ്ഥയിലെത്തി. കോഞ്ഞാട്ട പരുവത്തില്‍ എത്തിയെന്ന് പറയുന്നതില്‍ തെറ്റില്ല. സ്റ്റാര്‍ എന്നാണ് എന്നെ പലരും വിളിച്ചത്. അത് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് പേടിയാണ്.
കെഎസ് ആര്‍ടിസി ബസില്‍ പോലും കയറാന്‍ പൈസ ഇല്ലാത്ത ആളെ നോക്കിയാണ് സ്റ്റാര്‍ എന്ന് വിളിക്കുന്നത്. എനിക്ക് ആണേല്‍ അത് കേള്‍ക്കുന്നത് തന്നെ പേടിയുള്ള കാര്യമായി.
ഇപ്പോള്‍ ഞാന്‍ ഈ ഫീല്‍ഡില്‍ എത്തിയിട്ട് 12 വര്‍ഷമായി. ഇപ്പോഴും സ്ട്രഗ്ലിങ് പിരീഡ് ഒക്കെ തന്നെയാണ്. പക്ഷേ എനിക്ക് എന്റെ ജീവിതത്തില്‍ ബാക്ക് ബോണായി രണ്ട് നെടുംതൂണുകള്‍ ഉണ്ടായിരുന്നു.
ഒന്ന് എന്റെ അമ്മയാണ്. പുള്ളിക്കാരിത്തിയ്ക്ക് എന്നെക്കാളും എന്നെ വലിയ വിശ്വാസമാണ്. അമ്മയാണ് എന്നെ പിടിച്ചു നിര്‍ത്തിയത്. ആദ്യമായി അവസരം തന്നതും അമ്മയാണ്.
2015 ല്‍ എന്റെ വിവാഹം കഴിഞ്ഞു. എന്റെ രണ്ടാമത്തെ പില്ലര്‍ ഭാര്യയാണ്. ഇവര്‍ രണ്ടുപേരുമാണ് എന്നെ ജീവിതത്തില്‍ ഇപ്പോഴും പിടിച്ചു നിര്‍ത്തുന്നത്.
ഇപ്പോള്‍ തെറ്റില്ലാത്ത രീതിയില്‍ ഞാന്‍ ജീവിച്ചു പോവുകയാണ്. ജീവിതത്തില്‍ ഞാന്‍ പ്രതീക്ഷിക്കുന്ന ഒരു കഥാപാത്രം കിട്ടുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷയും'- പ്രവീണ്‍ പറയുന്നു.
ആദ്യ സിനിമയ്ക്ക് ശേഷം ചെറുതും വലുതുമായി അനേകം സിനിമകളില്‍ പ്രവീണ്‍ അഭിനയിച്ചിരുന്നു. സിനിമയിലേക്കുള്ള തന്റെ വരവും അവിടെ പിടിച്ച് നിന്നതുമൊക്കെ നിസാരമായിരുന്നില്ലെന്നാണ് നടന്‍ പറയുന്നത്.


Click it and Unblock the Notifications











