നടി പ്രവീണ ഗര്‍ഭിണിയല്ല, വാളക്കാപ്പ് ചടങ്ങിന് പിന്നില്‍ സംഭവിച്ചത് മറ്റൊന്ന്!വെളിപ്പെടുത്തലുമായി നടി

മലയാള സിനിമാ, ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് പ്രവീണ. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്ന നടി ഇപ്പോള്‍ ടെലിവിഷന്‍ പരമ്പരകളിലാണ് കൂടുതലും സജീവമായി തുടരുന്നത്. ഇതിനിടെ പ്രവീണ വീണ്ടും അമ്മയാവാന്‍ പോവുന്നതായിട്ടുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ തരംഗമായി മാറിയിരുന്നു.

ഗര്‍ഭിണികളായി കഴിയുമ്പോള്‍ തമിഴ് ആചാരപ്രകാരം നടത്തുന്ന വളക്കാപ്പ് ചടങ്ങിനിടയില്‍ നിന്നുള്ള പ്രവീണയുടെ ഫോട്ടോസാണ് വൈറലായത്. ഇതോടെ നാല്‍പതുകാരിയായ നടി വിവാഹം കഴിക്കാന്‍ പോവുകയാണോ എന്ന ചോദ്യവുമായി ആരാധകരെത്തി. ഇപ്പോഴിതാ താന്‍ ഗര്‍ഭിണി അല്ലെന്ന് നടി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

പ്രവീണ ഗര്‍ഭിണിയല്ല

നാല്‍പതില്‍ ഒരു ചെറിയ വാളക്കാപ്പ് എന്ന് കുറിപ്പെഴുതി പ്രവീണ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ട് തരംഗമായി മാറി. ഫോട്ടോയ്ക്ക് താഴെ ഇതെന്താണെന്ന് ചോദിച്ച ആരാധകരോട് വാളക്കാപ്പ് ആണെന്നും തമിഴ് നാട്ടില്‍ നിന്നും ഗര്‍ഭിണികള്‍ക്ക് നടത്തുന്ന ചടങ്ങളാണിതെന്നും പറഞ്ഞിരുന്നു. ഇതോടെ എല്ലാവരുടെയും സംശയം തീര്‍ന്നു. പിന്നാലെ പ്രവീണ അമ്മയാവുന്നു, പ്രവീണ വീണ്ടും ഗര്‍ഭിണിയാണ്, നാല്‍പത് വയസില്‍ നടി പ്രവീണ അമ്മയാവാന്‍ പോവുന്നു.... തുടങ്ങി കേട്ടവരെല്ലാം ഇത് ആഘോഷമാക്കി മാറ്റി.

പ്രവീണ ഗര്‍ഭിണിയല്ല

എന്നാല്‍ താന്‍ ഗര്‍ഭിണിയൊന്നുമല്ലെന്ന് പറയുകയാണ് പ്രവീണയിപ്പോള്‍. ആരാധകര്‍ ആശംസയുമായി എത്തിയതിന് പിന്നാലെയാണ് വിശദീകരണവുമായി നടി എത്തിയത്. ഞാന്‍ ഗര്‍ഭിണിയല്ല. ഒരു സിനിമാ ഷൂട്ടിങ്ങിന് വേണ്ടി നടത്തിയ ചടങ്ങിനിടെയുള്ള ചിത്രമായിരുന്നത്. എല്ലാവരുടെയും ആത്മാര്‍ഥമായ സ്‌നേഹത്തിന് നന്ദി എന്നും നടി സമൂഹ മാധ്യമത്തിലൂടെ പറഞ്ഞിരിക്കുകയാണ്.

 പ്രവീണ ഗര്‍ഭിണിയല്ല

ഒരു ടെലിഫിലിമിലൂടെ ബാലതാരമായിട്ടാണ് പ്രവീണ സിനിമാലോകത്തേക്ക് രംഗപ്രവേശം ചെയ്തത്. 13 വര്‍ഷത്തിലേറെയായി കലാരംഗത്ത് സജീവമായി തുടരുകയാണ് നടി. ഇതിനിടെ ചെറുതും വലുതമായി ഒട്ടനവധി സിനിമകളിലും 5-ഓളം മെഗാസീരിയലുകളിലും പ്രവീണ അഭിനയിച്ചിട്ടുണ്ട്. ദിലീപും മമ്മൂട്ടിയും നായകന്മാരായി അഭിനയിച്ച കളിയൂഞ്ഞാല്‍ എന്ന സിനിമയിലൂടെയാണ് പ്രവീണ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ രാധ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് സമാനമായ നായിക കഥാപാത്രങ്ങള്‍ ഏറെ ലഭിച്ചു.

 പ്രവീണ ഗര്‍ഭിണിയല്ല

1998 ല്‍ അഗ്നിസാക്ഷി എന്ന സിനിമയിലൂടെയും 2008 ല്‍ ഒരു പെണ്ണും രണ്ടാണും എന്നീ സിനിമകളിലൂടെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രവീണയ്ക്ക് ലഭിച്ചിരുന്നു. 2010 ലും 2011 ലും മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരവും നടി സ്വന്തമാക്കി. ഇതല്ലാതെ ഒത്തിരി അവാര്‍ഡുകള്‍ പ്രവീണയെ തേടി എത്തിയിട്ടുണ്ട്. സിനിമകളെക്കാള്‍ കൂടുതല്‍ ടെലിവിഷന്‍ രംഗത്താണ് പ്രവീണ ഇപ്പോള്‍ സജീവമായിരിക്ക്ുന്നത്.

More from Filmibeat

Read more about: praveena പ്രവീണ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X