'മമ്മൂക്കയെ കണ്ടാല്‍ ഇന്നലെ എടുത്ത ചിത്രമാണെന്നേ പറയൂ'! ഓര്‍മ്മചിത്രവുമായി പ്രവീണ

By Prashant V R

സിനിമാ-സീരിയല്‍ താരമായി മലയാളത്തില്‍ തിളങ്ങിയ അഭിനേത്രിയാണ് നടി പ്രവീണ. നായികയായും സഹനടിയായുമൊക്കെയാണ് പ്രവീണ മോളിവുഡില്‍ അഭിനയിച്ചിരുന്നത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവുമെല്ലാം പ്രവീണ സിനിമകള്‍ ചെയ്തിരുന്നു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായിരുന്നു താരം. തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം സോഷ്യല്‍ മീഡിയയിലും എത്താറുണ്ട് താരം. കുടുംബത്തിനൊപ്പമുളള പ്രവീണയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

kaliyoonjalmovie-

പ്രവീണയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. കളിയൂഞ്ഞാല്‍ സിനിമയുടെ സമയത്ത് മമ്മൂട്ടി ഉള്‍പ്പെടെയുളളവര്‍ക്കൊപ്പം എടുത്ത ചിത്രങ്ങളായിരുന്നു പ്രവീണ പങ്കുവെച്ചത്. പ്രവീണയുടെ മറ്റൊരു ചിത്രത്തില്‍ ശോഭന, ശാലിനി തുടങ്ങിയവരെയും കാണാം. അനില്‍ ബാബുവിന്റെ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കളിയൂഞ്ഞാല്‍.

Recommended Video

CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

ആ വര്‍ഷത്തെ മികച്ച സിനിമകളില്‍ ഉള്‍പ്പെട്ടൊരു ചിത്രം കൂടിയായിരുന്നു ഇത്. കളിയൂഞ്ഞാലില്‍ നടന്‍ ദിലീപും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ശാലിനിക്കൊപ്പം ദിലീപിന്റെ നായികയായാണ് പ്രവീണയും ചിത്രത്തില്‍ എത്തിയത്. അതേസമയം പ്രവീണയുടെ ചിത്രത്തിന് പിന്നാലെ ലൈക്കും കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. മമ്മൂക്കയെ കണ്ടാല്‍ ഇന്നലെ എടുത്ത ചിത്രമാണെന്നെ പറയൂവെന്നാണ് ചിലര്‍ പ്രവീണയുടെ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് പ്രവീണയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. സിനിമയില്‍ വന്ന കാലത്ത് നല്ല സിനിമകള്‍ എങ്ങനെ തിരഞ്ഞെടുക്കണമെന്ന് മമ്മൂക്കയാണ് പറഞ്ഞുതന്നതെന്ന് മുന്‍പ് ഒരഭിമുഖത്തില്‍ പ്രവീണ തുറന്നുപറഞ്ഞിരുന്നു. മലയാളത്തിനൊപ്പം തമിഴിലും തിളങ്ങിനില്‍ക്കുന്ന താരമാണ് പ്രവീണ. അടുത്തിടെ ഭീഷ്മ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറിയിരുന്നു താരം. അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രവീണ ഇന്‍ഡസ്ട്രിയില്‍ തിളങ്ങിയിരുന്നു. മലയാളത്തില്‍ കാളിദാസ് ജയറാം നായകനായ ഹാപ്പി സര്‍ദാറാണ് പ്രവീണയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

20 വര്‍ഷത്തിലധികമായി കലാരംഗത്ത് സജീവമായ താരമാണ് പ്രവീണ. സിനിമകളിലും സീരിയലുകളിലും തിളങ്ങിയ നടിക്ക് നിരവധി അവാര്‍ഡുകളും ലഭിച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ നടിക്കുളള പുരസ്‌കാരമാണ് പ്രവീണക്ക് ലഭിച്ചത്. 1998ല്‍ പുറത്തിറങ്ങിയ ശ്യാമപ്രസാദ് ചിത്രം അഗ്നി സാക്ഷി, 2008ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് നടിക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നത്. നാഷണല്‍ ബാങ്ക് ഓഫ് ദുബായ് ഓഫീസറായ പ്രമോദ് ആണ് പ്രവീണയുടെ ഭര്‍ത്താവ്. ഗൗരി എന്നാണ് പ്രവീണയുടെയും പ്രമോദിന്റെയും മകളുടെ പേര്.

Read more about: praveena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X