കാര്‍ ഇടിച്ച ശേഷം ചിരിച്ചുകൊണ്ട് വിളിച്ച് അറിയിച്ച ചേച്ചി, ഭാഗ്യലക്ഷ്മിയെ കുറിച്ച് നടി പ്രവീണ
ബിഗ് ബോസ് മൂന്നാം സീസണിലൂടെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞ താരമാണ് ഭാഗ്യലക്ഷ്മി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള ഭാഗ്യലക്ഷ്മി അഭിനേത്രിയായും തിളങ്ങിയിരുന്നു. ബിഗ് ബോസില്‍ 49 ദിവസം നിന്ന ശേഷമായിരുന്നു നടി പുറത്തായത്. ഷോയുടെ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് ഭാഗ്യലക്ഷ്മി കാഴ്ചവെച്ചത്. ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് പലരും നടിയുടെ പേരും പ്രവചിച്ചിരുന്നു. എന്നാല്‍ ഷോ പകുതിയിയായപ്പോള്‍ ഭാഗ്യലക്ഷ്മി പുറത്താവുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി സിനിമകളിലാണ് ഭാഗ്യലക്ഷ്മി ശബ്ദം നല്‍കിയത്.
സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം
നായികമാര്‍ക്കും സഹനടിയായി അഭിനയിച്ചവര്‍ക്കുമെല്ലാം ഭാഗ്യലക്ഷ്മി ശബ്ദം നല്‍കി. അതേസമയം ഭാഗ്യലക്ഷ്മിയെ കുറിച്ച് നടി പ്രവീണ പങ്കുവെച്ച ഒരു രസകരമായ അനുഭവം വെെറലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥിരമായി കാര്‍ ആക്‌സിഡന്റ് ആക്കുന്ന ഭാഗ്യലക്ഷ്മിയുടെ കുസൃതിയെ കുറിച്ചാണ് പ്രവീണ മനസുതുറന്നത്. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രവീണ ഇക്കാര്യം വെളിപ്പെടുത്തിയത്.
Recommended Video

ഞങ്ങള്‍ ഒന്നിച്ച് ഫെഫ്കയുടെ യോഗത്തിന് പോയ അനുഭവം മറക്കാന്‍ കഴിയില്ല. ഒരുമിച്ച് ഒരു കാറില്‍ ഒരുപാട് വര്‍ത്തമാനങ്ങള്‍ പറഞ്ഞുളള ഒരു യാത്ര. എല്ലാ കാര്യങ്ങളും വളരെ ഓപ്പണായി പറയുന്ന ആളാണ് ഭാഗ്യലക്ഷ്മി ചേച്ചി. അങ്ങനെയുളളവര്‍ക്കാണല്ലോ അഹങ്കാരി എന്ന പേര് വരുന്നത്, പ്രവീണ പറയുന്നു.

പിന്നെ ഭാഗ്യലക്ഷ്മി ചേച്ചിയുടെ മറ്റൊരു രസകരമായ കാര്യം പറഞ്ഞാല്‍ കാര്‍ കൊണ്ട് ആക്‌സിഡന്റ് ആക്കുന്നത് ചേച്ചിക്ക് ഒരു സ്ഥിരം പരിപാടിയാണ്. നല്ല ഡ്രൈവറാണ് എന്നൊക്കെയാണ് വയ്പ്പ്. പക്ഷേ കാര്‍ കൊണ്ടുളള തട്ടലും മുട്ടലും സ്ഥിരം പരിപാടിയാണ്. ഒരിക്കല്‍ എറണാകുളത്ത് നിന്ന് വരുമ്പോള്‍ കെഎസ് ആര്‍ടിസി ബസില്‍ കാര്‍ കൊണ്ട് ഉരച്ച ശേഷം അവിടെ നിന്ന് എന്നെ വിളിക്കുന്നു.

അടുത്ത കാറും ഇടിച്ചു കേട്ടോ എന്നൊക്കെ ചിരിച്ചുകൊണ്ട് പ്രവീണ പറഞ്ഞു. അതാണ് ഭാഗ്യലക്ഷ്മി ചേച്ചി. എന്റെ മറ്റൊരു വലിയ ആഗ്രഹം ഞാന്‍ ചെയ്യുന്ന ശക്തമായ ഒരു കഥാപാത്രത്തിന് ചേച്ചി ശബ്ദം നല്‍കണം എന്നുണ്ട്. ഒരു നടിയെന്ന നിലയില്‍ എന്റെ വലിയ ആഗ്രഹമാണത്, അഭിമുഖത്തില്‍ പ്രവീണ പറഞ്ഞു.

മലയാളത്തില്‍ നായികയായും സഹനടിയായുമെല്ലാം സജീവമായിരുന്ന താരമാണ് പ്രവീണ. സിനിമകള്‍ക്ക് പുറമെ സീരിയലുകളിലൂടെയും നടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങി നടി. അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിരുന്നു പ്രവീണ. രണ്ട് തവണ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രവീണക്ക് ലഭിച്ചു.


Click it and Unblock the Notifications











