'എന്റെ ഇപ്പോഴത്തെ ലുക്കിന് പറ്റിയ സിനിമയാണ്, മേക്കോവർ നടത്തേണ്ടതില്ല'; പുതിയ വിശേഷങ്ങളുമായി പ്രയാ​ഗ മാർട്ടിൻ!

നടി പ്രയാ​ഗാ മാർട്ടിന്റെ വമ്പൻ മേക്കോവർ ആരാധകർക്കിടയിൽ വൻ ചർച്ചയായിരുന്നു. മുടിവെട്ടി കളർ ചെയ്ത് തിരിച്ചെറിയാൻ പറ്റാത്ത ലുക്കിലാണ് താരം അടുത്തിടെ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഒരു അബന്ധം പറ്റിയതാണെന്നും മേക്കോവർ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തുറന്ന് പറഞ്ഞിരുന്നു താരം. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പ്രസ്മീറ്റിനിടയിലാണ് തന്റെ ന്യൂ ലുക്കിനേക്കുറിച്ച് പ്രയാ​ഗ പറഞ്ഞത്. സത്യത്തില്‍ സിസിഎല്ലിന് വേണ്ടി ചെയ്തതല്ല ഈ മേക്കോവർ.

മേക്കോവര്‍ നടത്തണം എന്ന് ഉദ്ദേശിച്ചിട്ടുമില്ല. മുടി കളര്‍ ചെയ്യാന്‍ പോയപ്പോള്‍ വന്നുപോയതാണ്. ഞാന്‍ ഉദ്ദേശിച്ച കളര്‍ ഇതായിരുന്നില്ല. മുടിവെട്ടി എങ്കില്‍ കളറും ചെയ്‌തേക്കാമെന്ന് കരുതി. പക്ഷെ ഞാന്‍ കരുതിയ കളര്‍ അല്ല ആയി വന്നത്. അതൊരു അബദ്ധം പറ്റിയതാണ്. മനപൂർവം ലുക്ക് മാറ്റിയത് അല്ല എന്നാണ് അന്ന് പ്രയാ​ഗ മാർട്ടിൻ പറഞ്ഞത്. പ്രയാ​ഗ മുടി വെട്ടി കളർ ചെയ്ത് എല്ലാവർക്കും വലിയ അമ്പരപ്പുണ്ടാക്കിയിരുന്നു.

Prayaga Martin

അതേസമയം മേക്കോവർ പരീക്ഷണം നടത്തിയ പ്രയാ​ഗയെ ഒരു വിഭാ​ഗം പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത തന്റെ ലുക്ക് മാറ്റതെ തന്നെ ചെയ്യാൻ പറ്റിയ സിനിമ കിട്ടിയ സന്തോഷത്തിലാണ് പ്രയാ​ഗ. ഡാൻസ് പാർട്ടി എന്ന പുതിയ സിനിമയിലാണ് പ്രയാ​ഗ കേന്ദ്ര കഥാപാത്രമാകുന്നത്.

തന്റെ ഇപ്പോഴത്തെ ലുക്കിന് പറ്റിയ സിനിമയും കഥാപാത്രവുമായതുകൊണ്ട് സിനിമ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് പൂജ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ മാധ്യമങ്ങളോട് പ്രയാ​ഗ പറഞ്ഞത്. ഒരു ഫൺ റോളാണ് സിനിമയിലേത്. ഇന്റൻസ് കഥാപാത്രമൊന്നുമല്ല. എന്റെ ഇപ്പോഴത്തെ ലുക്കിന് പറ്റിയ സിനിമയാണ്. പിന്നെ ഇതിലെ കഥാപാത്രത്തിന് വേണ്ടി ഞാൻ ലുക്ക് മാറ്റേണ്ടതില്ലെന്നും അണിയറപ്രവർത്തകർ പറഞ്ഞിരുന്നു.

Prayaga Martin

അതും എന്നെ സന്തോഷിപ്പിച്ചു. ഒരു മാസത്തെ ഷൂട്ടെയുണ്ടാവുകയുള്ളു. ഷൈനും, ശ്രീനാഥ് ഭാസിയുമെല്ലാം സിനിമയിലുണ്ട്. പ്രയാ​ഗ പറഞ്ഞു. നായകന്മാരെ പൂജയ്ക്ക് കണ്ടില്ലല്ലോയെന്ന് ചോദിച്ചപ്പോൾ അത് അവരോട് ചോദിക്കണമെന്ന മറുപടിയാണ് പ്രയാ​ഗ മാധ്യമങ്ങൾക്ക് കൊടുത്തത്. 2020ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് പ്രയാ​ഗ അഭിനയിച്ച് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം.

നവരസ എന്ന ആന്തോളജി ചിത്രത്തിൽ സൂര്യയുടെ നായികയായി പ്രധാന വേഷത്തില്‍ താരം എത്തിയിരുന്നു. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയിൽ എത്തിയ നടിയാണ് പ്രയാഗ. തുടക്കം സാ​ഗർ ഏലിയാസ് ജാക്കിയിൽ ബാലതാരമായിക്കൊണ്ടായിരുന്നു.

പിന്നീട് പിസാസ് എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു. ശേഷമാണ് ഇരുപത്തിയേഴുകാരിയായ പ്രയാ​ഗ മലയാളത്തിലേക്ക് എത്തിയത്. മോഡൽ എന്ന രീതിയിലും നർത്തകി എന്ന രീതിയിലും പ്രയാ​ഗയ്ക്ക് നിരവധി ആരാധകരുണ്ട്. നടി എന്ന രീതിയിൽ പ്രയാ​ഗ ഇനിയും മെച്ചപ്പെടാനുണ്ടെന്നും നല്ല കഥാപാത്രങ്ങൾ തിരഞ്ഞെടുക്കണമെന്നുമാണ് ആരാധകർ താരത്തോട് പറയാറുള്ളത്. പ്രയാ​ഗയുടേതായി റിലീസ് ചെയ്തതിൽ വളരെ കുറച്ച് സിനിമകൾ മാത്രമാണ് ബോക്സ് ഓഫീസിൽ വൻ വിജയമായത്.

Read more about: prayaga martin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X