For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വളരെ സ്‌പെഷ്യലായ ഒരു കാര്യം ഉടനെന്ന് പ്രയാഗ മാര്‍ട്ടിന്‍, ആകാംക്ഷയോടെ ആരാധകര്‍

  |

  മലയാളത്തിലെ മുന്‍നിര നായികയായി തിളങ്ങിനില്‍ക്കുന്ന നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. തമിഴ് ചിത്രം പിസാസിലൂടെ അരങ്ങേറിയ പ്രയാഗ പിന്നീട് മലയാള സിനിമയിലാണ് സജീവമായത്. മോളിവുഡില്‍ നായികയായും സഹനടിയായുമെല്ലാം പ്രയാഗ അഭിനയിച്ചു. ഒരു മുറൈ വന്ത് പാര്‍ത്തായ, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ തുടങ്ങിയവയാണ് നടിയുടെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍. അടുത്തിടെ തമിഴ് ആന്തോളജി ചിത്രം നവരസയിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു പ്രയാഗ. നവരസയില്‍ സൂര്യ നായകനായ ഗിറ്റാര്‍ കമ്പി മേലെ നിന്‍ട്രൂ എന്ന ചിത്രത്തിലാണ് പ്രയാഗ എത്തിയത്.

  prayaga martin

  ഗൗതം വാസുദവ മേനോന്‍ സംവിധാനം ചെയ്ത സിനിമയിലൂടെ ഒരിടവേളയ്ക്ക് ശേഷമാണ് പ്രയാഗ വീണ്ടും തമിഴില്‍ തിരിച്ചെത്തിയത്. മോഹന്‍ലാലിന്‌റെ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെയായിരുന്നു പ്രയാഗ മാര്‍ട്ടിന്‌റെ തുടക്കം. സിനിമയില്‍ ബാലതാരമായിട്ടാണ് നടി എത്തിയത്. പിന്നാലെ ഉസ്താദ് ഹോട്ടലിലും പ്രയാഗ അഭിനയിച്ചു. മിഷ്‌കിന്‍ സംവിധാനം ചെയ്ത പിസാസ് എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി തുടങ്ങിയത്. നായികാ റോളുകള്‍ക്ക് പുറമെ അനിയത്തി വേഷങ്ങളിലും എത്തിയിരുന്നു പ്രയാഗ.

  അതേസമയം സിനിമാതിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് നടി. തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പ്രയാഗ പങ്കുവെക്കാറുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം പ്രയാഗ എപ്പോഴും തന്‌റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിടാറുണ്ട്. അടുത്തിടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് നടത്തിയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു പ്രയാഗ മാര്‍ട്ടിന്‍.

  അതേസമയം പ്രയാഗയുടെതായി വന്ന പുതിയ പോസ്റ്റും അതിനോടൊപ്പം നടി നല്‍കിയ ക്യാപ്ഷനുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. വളരെ സ്‌പെഷ്യലായ ഒരു കാര്യം ഉടന്‍ സംഭവിക്കുമെന്നാണ് നടി പറയുന്നത്. 'നിങ്ങള്‍ എപ്പോഴെങ്കിലും തിരമാലകളില്‍ പെട്ടിട്ടുണ്ടോ? തിരകളില്‍ പെട്ട് വളഞ്ഞുപുളഞ്ഞിട്ടുണ്ടോ. നിങ്ങളിപ്പോള്‍ എന്റെ മുഖത്ത് പുഞ്ചിരി കാണുന്നില്ലെ. ഒരുപാട് പേടിച്ച ശേഷമാണ് ഞാന്‍ ഇങ്ങനെ ചിരിക്കുന്നത്. ഇതാണ് ആ നിമിഷം. വളരെ പ്രിയപ്പെട്ട ഒരു കാര്യം അടുത്ത് തന്നെ സംഭവിക്കാനുണ്ട്. അത് ഉടനെ സംഭവിക്കും. ബീച്ചില്‍ നിന്നുളള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

  അവസാന നിമിഷമാണെങ്കിലും ഈ തെണ്ടി കൊണ്ടുവരുന്ന ഡയലോഗ് അടിപൊളിയാണല്ലോ, നിവിന്‌റെ കമന്‌റ് പറഞ്ഞ് അജു

  നടിയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. പ്രയാഗ മാര്‍ട്ടിന്‌റെതായി വരാറുളള പോസ്റ്റുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ദിലീപിന്‌റെ നായികയായി അഭിനയിച്ച രാമലീലയും നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായ ചിത്രമാണ്. അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ രാംലീല മികച്ച പ്രതികരണത്തോടൊപ്പം അമ്പത് കോടിയിലധികം കളക്ഷന്‍ നേടിയ സിനിമ കൂടിയാണ്. അടുത്തിടെ ഗീത എന്ന ചിത്രത്തിലൂടെ കന്നഡത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു പ്രയാഗ. ഗണേഷ് ആണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തിയത്. മലയാളത്തില്‍ ദിലീപിന് പുറമെ ഉണ്ണി മുകുന്ദന്‍, ധ്യാന്‍ ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, ബിബിന്‍ ജോര്‍ജ്ജ്, തുടങ്ങിയവരുടെ നായികയായും പ്രയാഗ അഭിനയിച്ചു.

  ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്‌റെ അനിയത്തിയുടെ വേഷത്തിലും എത്തിയിരുന്നു നടി. അതേസമയം സിനിമകള്‍ക്ക് പുറമെ ടിവി ഷോകളിലൂടെയും പ്രയാഗ എത്താറുണ്ട്. ജനപ്രിയ പരിപാടികളില്‍ എല്ലാം അതിഥിയായി മുന്‍പ് എത്തിയിട്ടുണ്ട് താരം. കൂടാതെ മനം പോലെ മാംഗല്യം പരമ്പരയില്‍ ഒരു എപ്പിസോഡില്‍ അതിഥി വേഷത്തിലും എത്തിയിരുന്നു പ്രയാഗ. തമിഴില്‍ തന്നെയാണ് നടിയുടെ പുതിയ ചിത്രം വരുന്നത്. കളത്തില്‍ സന്തിപ്പോം എന്ന ചിത്രത്തില്‍ നടി അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ജമാലിന്‌റെ പുഞ്ചിരി എന്നൊരു ചിത്രവും പ്രയാഗയുടെതായി വരുന്നു

  Navarasa Official Trailer Reaction | Mani Ratnam | | FilmiBeat Malayalam

  പടം കണ്ട് കണ്ണ് നിറഞ്ഞ മമ്മൂക്കയെ ആണ് അന്ന് കണ്ടത്, അനുഭവം പങ്കുവെച്ച് സ്വര്‍ഗചിത്ര അപ്പച്ചന്‍

  Read more about: prayaga martin
  English summary
  actress prayaga martin's latest post about upcoming happiness goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X