നടി പ്രീത പ്രദീപ് ഇനി വിവേകിന് സ്വന്തം! വിവാഹ ചിത്രങ്ങള്‍ വൈറലാവുന്നു! ആശംസ നേര്‍ന്ന് താരങ്ങള്‍!

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് പ്രീത പ്രദീപ്. പേര് പറഞ്ഞാല്‍ ഈ താരത്തെ മനസ്സിലായില്ലെങ്കിലും താരത്തിന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ പെട്ടെന്ന് തന്നെ ആളെ മനസ്സിലാവും. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിമാരിലൊരാള്‍ കൂടിയാണ് ഈ താരം. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു.

സീരിയലിലും സിനിമയിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് പ്രീത പ്രദീപ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തുവരുന്ന മറുതീരം തേടി എന്ന പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക്കിലും പ്രീത പങ്കെടുക്കുന്നുണ്ട്. അഭിനേത്രി എന്നതിനും അപ്പുറത്ത് മികച്ചൊരു നര്‍ത്തകി കൂടിയാണ് താനെന്നും താരം തെളിയിച്ചിരുന്നു. സീരിയലില്‍ മാത്രമല്ല സിനിമയിലും പ്രീത അഭിനയിക്കാറുണ്ട്. ഉയരെയില്‍ പാര്‍വതിയുടെ ചേച്ചിയായെത്തിയത് പ്രീതയായിരുന്നു.

preethapradeep

കഴിഞ്ഞ ദിവസമായിരുന്നു പ്രീതയുടെ വിവാഹം. ബെസ്റ്റ് ഫ്രണ്ടായ വിവേകിനെയാണ് പ്രീത ജീവിതപങ്കാളിയാക്കിയത്. ഡിഗ്രിക്ക് പഠിക്കുന്നതിനിടയിലായിരുന്നു പ്രീതയെ വിവേക് പ്രൊപ്പോസ് ചെയ്തത്. വീട്ടില്‍ ഇതേക്കുറിച്ച് അവതരിപ്പിച്ചപ്പോള്‍ അവരും സമ്മതിക്കുകയായിരുന്നു. ഡിംസബറിലായിരുന്നു പ്രീതയുടെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞത്. ആഗസ്റ്റ് 25നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സ്റ്റാര്‍ മാജിക്കിലെ താരങ്ങളും മറുതീരം തേടിയിലെ സഹപ്രവര്‍ത്തകരൊക്കെ പ്രീതയേയും വിവേകിനേയും ആശീര്‍വദിക്കാനായി എത്തിയിരുന്നു. സൗപര്‍ണിക സുഭാഷ് ഇന്‍സ്റ്റ്രഗ്രാമിലൂടെ ഇരുവര്‍ക്കും ആശംസ അറിയിച്ച് എത്തിയിരുന്നു.

നര്‍ത്തകി എന്ന നിലയില്‍ കഴിവ് തെളിയിച്ചതിന് പിന്നാലെയായാണ് താരം സീരിയലിലേക്ക് എത്തിയത്. പരസ്പരത്തിലായിരുന്നു ആദ്യം അഭിനയിച്ചത്. ഇതിന് പിന്നാലെയായി മൂന്നുമണിയിലേക്ക് എത്തി. നെഗറ്റീവ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X