നയൻതാര സെറ്റിലെത്തിയാൽ ആരും മിണ്ടില്ല, സ്കൂൾ കുട്ടികളെ പോലെ എഴുന്നേറ്റ് നിൽക്കും; പ്രീതി പറയുന്നു
അന്നപൂരാണി എന്ന സിനിമയിൽ നയൻതാരയ്ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെച്ച് നടി പ്രീതി. സെറ്റിൽ വെച്ച് തന്റെ പിറന്നാൾ ആഘോഷിച്ചതിനെക്കുറിച്ചും നയൻതാരയുടെ പെരുമാറ്റ രീതികളെക്കുറിച്ചുമാണ് പ്രീതി സംസാരിച്ചത്. മഴ കാരണം ഒരു ദിവസത്തെ ഷൂട്ട് പിറ്റേ ദിവസത്തേക്ക് മാറ്റി. പിറ്റേ ദിവസം എന്റെ പിറന്നാളാണ്. രാത്രി മുഴുവൻ ഷൂട്ട് ആയിരിക്കും പ്ലാനുകളെല്ലാം തെറ്റുമെന്ന് കരുതി വിഷമിച്ചു. ഓരോ അസിസ്റ്റന്റ് ഡയറക്ടർമാരുടെ അടുത്ത് പോയി കെഞ്ചി. ഇന്ന് അവസാനത്തെ ഷൂട്ടാണ്.
അത് കഴിഞ്ഞ് കേക്ക് മുറിക്കും. നീ ഇവിടെ ഉണ്ടാകണമെന്ന് പറഞ്ഞു. പാതി മനസോടെയാണ് താൻ സെറ്റിൽ നിന്നതെന്ന് നിന്നതെന്ന് പ്രീതി പറയുന്നു. അന്ന് എന്റെ കോംബിനേഷൻ സീൻ നയൻതാര മാമിനൊപ്പമാണ്. ഫോൺ അസിസ്റ്റന്റ് ഡയറക്ടർ വാങ്ങി വെച്ചിരുന്നു. ചിരിക്കാനൊക്കെ സംവിധായകൻ പറയുന്നുണ്ട്. എഡി വന്ന് പെട്ടെന്ന് പോകണമെങ്കിൽ ചിരിക്കൂ എന്ന് പറഞ്ഞു. മുന്നിൽ നിൽക്കുന്ന നയൻതാര മാം ഇത് കേട്ട് എന്തുപറ്റിയെന്ന് ചോദിച്ചു.

ഇന്ന് എന്റെ പിറന്നാളാണെന്ന് പറഞ്ഞു. ഹാപ്പി ബർത്ത് ഡേയെന്ന് മാം. ആദ്യത്തെ വിഷ് അവരുടേതാണ്. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും ഒപ്പം പോയി ആഘോഷിക്കുന്നില്ലേ, ഇവിടെ എന്തുചെയ്യുകയാണെന്ന് ചോദിച്ചു. നിങ്ങളുടെ കൂടെയുള്ള പിറന്നാളിന് പകരം വേറെ എന്തുണ്ടെന്ന് ഞാൻ. സോ സ്വീറ്റ്, ഇവിടെ വരൂ എന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു. എല്ലാവരും ആശംസകളിറിയിച്ചു.
പിന്നീട് സെറ്റിൽ വെച്ച് തന്റെ പിറന്നാൾ ആഘോഷിച്ചെന്നും പ്രീതി പറയുന്നു. ഹാപ്പി ബർത്ത് ഡേ എന്നെഴുതിയ കേക്ക് തന്നപ്പോൾ അത്ഭുതപ്പെട്ടു. അസിസ്റ്റന്റ് ഡയറക്ടറോട് ചോദിച്ചപ്പോൾ നിങ്ങൾക്ക് കേക്ക് വാങ്ങാൻ നയൻതാര മാം ഏൽപ്പിച്ചതാണ്, അവർ എല്ലാവർക്കും ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് പറഞ്ഞു. കേക്ക് നയൻതാര മാം എന്റെ കൈയിൽ തന്നപ്പോൾ നിങ്ങളുടെ കൂടെ കേക്ക് മുറിക്കണമെന്ന് ഞാൻ പറഞ്ഞു. അങ്ങനെ നയൻതാരയ്ക്കൊപ്പം താൻ പിറന്നാൾ ആഘോഷിക്കുകയായിരുന്നെന്നും പ്രീതി വ്യക്തമാക്കി.
നയൻതാരയുടെ വലിയ ആരാധികയാണ് താനെന്നും പ്രീതി പറയുന്നു. സെറ്റിലെ നയൻതാരയുടെ പെരുമാറ്റത്തെക്കുറിച്ചും പ്രീതി സംസാരിച്ചു. സെറ്റിൽ നയൻതാരം മാം വന്നാൽ പൂർണ നിശബ്ദതയായിരിക്കും. അത് അവർക്ക് കൊടുക്കുന്ന ബഹുമാനമാണെന്ന് പിന്നീടാണ് എനിക്ക് മനസിലായത്. ഞാൻ വിചാരിച്ചത് അവർ കർക്കശക്കാരിയാണെന്നാണ്. പക്ഷെ അങ്ങനെയല്ല. അവർ വളരെ സ്വീറ്റാണ്. സെറ്റിൽ വെച്ച് സംസാരിക്കാൻ ശ്രമം പോലും നടത്തിയിരുന്നില്ല.
ആരാണ് ഈ പെണ്ണിനെ ആരാണ് ഇങ്ങോട്ട് വിട്ടത് എന്ന് ചോദിക്കുമോയെന്ന ഭയം തോന്നി. അവർ വന്നാൽ സ്കൂൾ കുട്ടികളെ പോലെ പെട്ടെന്ന് എഴുന്നേൽക്കും. ഗുഡ് മോർണിംഗ് മാം എന്ന് പറയും. അവർ ചിരിക്കും. ഷൂട്ടിംഗിന്റെ അവസാന ദിവസം വരെയും അങ്ങനെയായിരുന്നു. പിറന്നാൾ ദിനത്തിന്റെ തന്റെ പേര് വിളിച്ചപ്പോൾ അത്ഭുതപ്പെട്ടെന്നും പ്രീതി പറയുന്നു.
ഒക്ടോബർ 22 നായിരുന്നു പ്രീതിയുടെ പിറന്നാൾ. എന്നാൽ നയൻതാരയ്ക്കൊപ്പമുള്ള പിറന്നാളാഘോഷത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തത് നവംബർ 22 നാണ്. ഇതിന്റെ കാരണത്തെക്കുറിച്ചും പ്രീതി സംസാരിച്ചു. സിനിമയിലെ നയൻതാരയുടെ ലുക്ക് പുറത്ത് പോകരുതെന്ന നിബന്ധനയുണ്ടായിരുന്നു. വീഡിയോ പോസ്റ്റ് ചെയ്താൽ ലുക്ക് പുറത്ത് പോകും. സെറ്റിൽ ആരും ഫോണെടുക്കരുത്. സിനിമയിലെ ഒഫീഷ്യൽ ഫോട്ടോഗ്രാഫേഴ്സാണ് പിറന്നാൾ ദിനത്തിലെ ഫോട്ടോകളെടുത്തത്. സിനിമയുടെ ഫസ്റ്റ് ലുക്ക് വന്ന ശേഷമാണ് വീഡിയോ തനിക്ക് ലഭിച്ചതെന്നും പ്രീതി പറയുന്നു.


Click it and Unblock the Notifications