'ഉക്രൈനിൽ എന്റെ മനസാണുള്ളത്... ശരീരം ഇവിടെ കൊച്ചിയിലുണ്ട്'; വ്യാജ വാർത്തകളോട് പ്രതികരിച്ച് പ്രിയ മോഹൻ!
റഷ്യ-യുക്രൈൻ യുദ്ധമാണ് ഇന്ന് ലോകമെമ്പാടുമുള്ള ചർച്ചാ വിഷയം. പഠനത്തിനും മറ്റുമായി പോയ നിരവധി ഇന്ത്യൻ പൗരന്മാർ യുക്രൈനിൽ കുടുങ്ങി കിടക്കുകയാണ്. എല്ലാവരേയും സുരക്ഷിതരായി തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ഭരാണാധികാരികൾ. റൊമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള സംഘം ഇന്ന് വൈകിട്ടോടെ മുംബൈലേക്ക് തിരിക്കും. 470 പേരുടെ സംഘത്തെയാണ് റുമേനിയ വഴി ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നത്.
ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇവർക്ക് എംബസി അധികൃതർ വിതരണം ചെയ്തു. മടക്കയാത്രക്കുള്ള നടപടികൾ പൂർത്തിയാക്കിയതായി വിദ്യാർത്ഥികളും എംബസി അധികൃതരും അറിയിച്ചു. മുംബൈയിലേക്ക് എത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ എത്തും. റൊമേനിയൻ അതിർത്തി വഴി രണ്ടാമത്തെ സംഘത്തെയും ഇന്ന് വിമാനത്താവളത്തിൽ എത്തിക്കും.

ദില്ലിയിൽ നിന്നും രണ്ടാം വിമാനവും ഇന്ന് ബുക്കാറെസ്റ്റിലേക്ക് എത്തും. ഹംഗറിലേക്കും ഇന്ന് വിമാനമുണ്ട്. അതേസമയം പോളണ്ട് അതിർത്തിയിൽ എത്തിയ മലയാളി വിദ്യാർത്ഥികൾ ദൂരിതത്തിലാണ്. കിലോമീറ്ററുകളോളം നടന്ന് അതിർത്തിയിൽ എത്തിട്ടും കുടുങ്ങി കിടക്കുന്ന സാഹചര്യമാണുള്ളത്. ഇവരെ അതിർത്തികടത്താനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന എംബസി വ്യക്തമാക്കി. ലോകത്തെമ്പാടുമുള്ള ആളുകൾ രണ്ട് റഷ്യയും ഉക്രൈനും യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം പുലരുന്നതിനും വേണ്ടിയുള്ള കാത്തിരിപ്പാലാണ്. യുദ്ധം ആരംഭിച്ചതോടെ നിരവധി പേർ രാജ്യം വിട്ട് പലായനം ചെയ്ത് കഴിഞ്ഞു. റഷ്യയും യുക്രൈനുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾക്കിടെ നടിയും യുട്യൂബറുമായ പ്രിയ മോഹൻ യുക്രൈനിൽ കുടുങ്ങി കിടക്കുകയാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

പ്രിയയും ഭർത്താവും നടനുമായ നിഹാലും ട്രാവൽ വ്ലോഗേഴ്സാണ്. ലോകത്തെ വിവിധ രാജ്യങ്ങളിൽ ഇരുവരും കുടുംബ സമേതം സന്ദർശനം നടത്തി കഴിഞ്ഞു. യുക്രൈനിലും റഷ്യയിലും ഇരുവരും വിനോദയാത്രകൾ നടത്തിയിരുന്നു. യുക്രൈനുമായി റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ ഇന്ത്യയിലെ ആളുകൾ ഏറ്റവും കൂടുതൽ ആകുലപ്പെട്ടത് യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ ജനതയെ കുറിച്ചാണ്. ആ വാർത്തകൾക്കിടയിൽ നടി പ്രിയ മോഹനും യുക്രൈനിൽ കുടുങ്ങി കിടക്കുകയാണ് എന്ന തരത്തിൽ ഓൺലൈൻ മാധ്യമങ്ങളിൽ നിരവധി വ്യാജ വാർത്തകൾ വന്നിരുന്നു. ഇതിനെതിരെ പ്രതികരിച്ച് പ്രിയയും കുടുംബവും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. വ്യാജ വാർത്തകളുടെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചാണ് പ്രിയ സത്യാവസ്ഥ വെളിപ്പെടുത്തിയത്.
Recommended Video

താനും കുടുംബവും കൊച്ചിയിൽ തന്നെ ഉണ്ടെന്നും ദയവ് ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും പ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അഭ്യർഥിച്ചു. ആറ് മാസം മുമ്പ് പ്രിയയും കുടുംബവും യുക്രെയ്നിൽ അവധി ആഘോഷിക്കുവാൻ പോയിരുന്നു. അന്നത്തെ യാത്രയുടെ ചില വീഡിയോകളും ചിത്രങ്ങളുമാണ് ചിലർ തെറ്റായ രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. യുദ്ധത്തോടുള്ള എതിർപ്പ് പ്രകടിപ്പിച്ച് ഒരു ചെറു വീഡിയോയും നിഹാലും പ്രിയയും പങ്കുവെച്ചിരുന്നു. യുക്രൈനിൽ സന്ദർശനം നടത്തിയപ്പോഴുള്ള ചിത്രം പങ്കുവെച്ച് പ്രിയ സോഷ്യൽമീഡിയയിൽ ഇങ്ങനെ കുറിച്ചിരുന്നു... 'എന്റെ ഹൃദയം യുക്രൈനിലാണ്' എന്നാണ് പ്രിയ എഴുതിയത്. പ്രിയയും നിഹാലും വിദേശയാത്രകളുടെ വീഡിയോകൾ ഒരു ഹാപ്പി ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്കായി പങ്കുവെക്കുന്നത്. നടി പൂർണ്ണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയായ പ്രിയ മോഹൻ ഇപ്പോൾ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് പൂർണമായും യുട്യൂബ് ചാനലിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.


Click it and Unblock the Notifications











