For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആദ്യത്തെ അനുഭവം, കാലിന് സീരിയസാണ്, കണ്ടില്ലായിരുന്നുവെങ്കിൽ ഇൻഫക്ഷൻ ശരീരത്തിലേക്കും കയറിയേനെ'; നിഹാൽ

  |

  യുട്യൂബ് ചാനലിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയവരാണ് നടിയും പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയുമായ പ്രിയ മോഹനും ഭര്‍ത്താവ് നിഹാല്‍ പിള്ളയും. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. ഒരുകാലത്ത് അഭിനയത്തില്‍ സജീവമായിരുന്നുവെങ്കിലും പിന്നീട് ബ്രേക്കെടുക്കുകയായിരുന്നു ഇരുവരും.

  ഇറ്റലി യാത്രയിലെ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള വീഡിയോ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായി ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചിരുന്നു. ഇരുവരുടേയും മകൻ വര്‍ധാനെന്ന വേദുവും പ്രിയയുടെ അച്ഛനും അമ്മയും ഇവര്‍ക്കൊപ്പമുണ്ട്.

  Also Read: അമ്മ ജനിച്ചപ്പോള്‍ കാണാന്‍ പോയ ആളാണ് എന്റെ അച്ഛന്‍; തറവാട് ഇനിയും ഭാഗം വെക്കാത്തതിന്റെ കാരണം പറഞ്ഞ് വിധുബാല

  വിന്റര്‍ ട്രിപ്പ് തുടങ്ങാന്‍ ഇതിലും മനോഹരമായൊരു സ്ഥലമില്ലെന്ന് പറഞ്ഞാണ് നിഹാലും പ്രിയയും പ്രിയയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം ഇറ്റലിയിലേക്ക് യാത്ര വന്നത്. ഇറ്റലി സന്ദർശിച്ചുകൊണ്ടിരിക്കെയാണ് പ്രിയയുടെ അച്ഛന്റെ കാൽ പ്രമേഹരോ​ഗത്തിന്റെ ഭാ​ഗമായി പഴുത്തത്.

  സെൻസ് ചെയ്യാനുള്ള കഴിവ് കാലിന് കുറവായതിനാൽ കാലിലെ ഒരു വിരൽ പഴുത്തിരിക്കുകയാണെന്ന് വൈകിയാണ് അറിഞ്ഞതെന്നും അത് ചികിത്സിക്കാനായി ആശുപത്രിയിൽ‌ ഡാഡിയെ പ്രവേശിപ്പിക്കേണ്ടി വന്നതിനെ കുറിച്ചും പുതിയ വീഡിയോ വഴി പറഞ്ഞിരിക്കുകയാണ് നിഹാലും പ്രിയയും.

  വയ്യാതെയായാലും പരാതിപ്പെടാത്ത ആളാണ് തങ്ങളുടെ ഡാഡിയെന്നും നിഹാൽ വീഡിയോയിൽ പറഞ്ഞു. വർ‌ഷങ്ങളായി പല രാജ്യങ്ങളും സ്ഥലങ്ങളും സന്ദർശിക്കാൻ പോകുന്നുണ്ട് ഞങ്ങൾ.

  പക്ഷെ ആദ്യമായാണ് ഇത്തരത്തിൽ ഹോസ്പിറ്റലിൽ‌ കയറേണ്ട സന്ദർഭം വന്നതെന്നും വീഡിയോയിൽ നിഹാൽ‌ പറഞ്ഞു. നാട്ടിലെ പോലെയല്ല ചികിത്സ ലഭിക്കാൻ ഇറ്റലിയിലെ ആശുപത്രികളിൽ താമസമാണെന്നും നിഹാൽ‌ പറഞ്ഞു. നിഹാലിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...

  'രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ ഡാഡിയുടെ വലത് കാലിലെ രണ്ടാമത്തെ വിരൽ പൊട്ടി പഴുപ്പും നീരും വന്നിരിക്കുന്നതായി കണ്ടു. ഡാഡിക്ക് പ്രമേഹം ഉള്ളതിനാൽ ഇത്തരം കാര്യങ്ങൾ നിസാരമായി കണക്കാക്കാനാവില്ല.'

  'ഞങ്ങൾ വർഷങ്ങളായി യാത്ര ചെയ്യുന്നവരാണ് ആദ്യമായാണ് യാത്രയ്ക്കിടെ ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വരുന്നത്. ഇറ്റലിയിലെ സൊറന്റോവിലുള്ള ആശുപത്രിയിലാണ് ഡാഡിയെ കാണിക്കുന്നത്. ബാർ അടക്കം ഹോസ്പിറ്റലിനുള്ളിലുണ്ട്. ട്രാവൽ ഇൻഷൂറൻസ് നമുക്കുണ്ടായിരുന്നു.'

  Also Read: നയന്‍താരയും ഭര്‍ത്താവുമായുള്ള സെക്‌സ് ജീവിതം ഇങ്ങനെ; നടിയുടെ മാറിടത്തിന്റെ വലിപ്പവും ചര്‍ച്ച; വിമർശിച്ച് ഗായിക

  'കാല് ഡ്രസ് ചെയ്യാനാണ് വന്നത്. പക്ഷെ ഇവിടുത്തെ ചികിത്സയെല്ലാം വളരെ താമസമാണ്. നമ്മുടെ നാട്ടിലുള്ളപോലെയല്ല കാര്യങ്ങൾ. ഇപ്പോഴാണ് എന്തുകൊണ്ടാണ് ആളുകൾ നാട്ടിൽ വന്ന് ചികിത്സിക്കുന്നതെന്ന് എനിക്ക് മനസിലായത്.'

  'വിരൽ പഴുത്തിട്ടും ഡാഡിക്ക് വേദനയില്ല. എന്റെ അച്ഛനും ഇതേ പ്രശ്നങ്ങളായിരുന്നു. വേദനയെടുത്തില്ലെങ്കിൽ വളരെ അധികം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ആരോ​ഗ്യം പെട്ടന്ന് വഷളായി അപകടം സംഭവിക്കും. പ്രമേഹരോ​ഗികൾക്ക് കുറേക്കാലം കഴിയുമ്പോൾ കാലിന്റെ സെൻസേഷൻ പോയി തുടങ്ങും. അതിനാൽ പഴുപ്പൊന്നും വരുന്നത് അറിയാൻ സാധിക്കില്ല.'

  'അതുകൊണ്ട് അവരുടെ കാലുകളെന്നും നമ്മൾ ചെക്ക് ചെയ്ത കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തണം. ശ്രദ്ധിക്കാതിരുന്നാൽ ഇൻഫക്ഷൻ കൂടി വിരലുകളോ കാലോ മുറിച്ച് കളയേണ്ട അവസ്ഥ വരും. ഡാഡിക്ക് കുറച്ച് നാളുകളായി ഇടയ്ക്കിടെ പനി വന്ന് പോകുമായിരുന്നു.'

  'ഡാഡിയുടെ കാലിൽപഴുപ്പ് വന്നിട്ട് കുറച്ച് ദിവസമായി പക്ഷെ ആരും ശ്രദ്ധിച്ചില്ല അറിഞ്ഞില്ല. വേദനയില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്നം. കാലിന് ഭയങ്കര സീരിയസാണ്. ഇപ്പോഴെങ്കിലും കണ്ടുപിടിച്ചില്ലായിരുന്നുവെങ്കിൽ മുറിച്ച് കളയേണ്ടി വരുമായിരുന്നു എന്നാണ് ഡാഡിയെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത്.'

  'കാലിലെ ഇൻഫക്ഷൻ ശരീരത്തിലേക്കും കയറിയേനെ. പക്ഷെ ഞങ്ങൾ കൃത്യസമത്ത് വന്നു. മമ്മിയും പ്രിയയുമൊക്കെ ടെൻഷനിലാണ്. വളരെ പതിയെയാണ് ചികിത്സ നടക്കുന്നത്. ഡാഡിയുടെ ഇൻഫക്ഷൻ സീരിയസാണ്.'

  'ഒരു വിരൽ മുഴുവൻ പഴുപ്പും ഇൻഫക്ഷനുമാണ്. ഡാഡിക്ക് കുഴപ്പമില്ല. കാലൊക്കെ ഡ്രസ് ചെയ്തു. വേദനയില്ല. ഡാഡി ഇപ്പോൾ ഓക്കെയാണ്. തണുപ്പായതുകൊണ്ടായിരിക്കും' നിഹാൽ പിള്ള പറഞ്ഞു.

  Read more about: actress
  English summary
  Actress Priya Mohan And Husband Nihal Open Up About Their Father Health Condition-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X