'റോൾ മോഡൽ ടൈപ്പ് പെർഫെക്ട് കിഡ്ഡാണ് അലംകൃത, അവർ വളരെ നാളുകൾക്ക് ശേഷം ഒരുമിച്ച് കൂടിയത് ഈ ഓണത്തിനാണ്'

പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റേയും മകളായ അലംകൃതയ്ക്കും ആരാധകരേറെയാണ്. അഭിനയിക്കാതെ തന്നെ താരമായി മാറുകയായിരുന്നു ഈ താരപുത്രി. ആലിയെന്നാണ് ഡാഡയും മമ്മയും വിളിക്കുന്നതെങ്കിലും ആരാധകര്‍ക്ക് അല്ലിയാണ് അലംകൃത. ആലിയുടെ വിശേഷങ്ങളെല്ലാം പങ്കിട്ട് പൃഥ്വിയും സുപ്രിയയും എത്താറുണ്ട്. അടുത്തിടെയാണ് താരപുത്രി ഒമ്പതാം പിറന്നാൾ ആഘോഷിച്ചത്. മകളുടെ സ്വകാര്യതയെ അങ്ങേയറ്റം മാനിക്കുന്നവരാണ് പൃഥ്വിയും സുപ്രിയയും. അപൂര്‍വ്വമായി മാത്രമെ മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ താരദമ്പതികൾ പോസ്റ്റ് ചെയ്യാറുള്ളൂ.

എല്ലാ പിറന്നാളിനും മകളുടെ ഒരു ചിത്രം പൃഥ്വിയും സുപ്രിയയും സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്. ഈ കഴിഞ്ഞ മകളുടെ പിറന്നാൾ ദിനത്തിൽ വ്യത്യസ്തമായ കുറിപ്പുമായി പൃഥ്വിരാജ് സുകുമാരൻ എത്തിയിരുന്നു. മകൾ നല്ലൊരു വ്യക്തിയായി വളരുന്നത് കാണുന്നത് അച്ഛനമ്മമാരെന്ന നിലയിൽ തങ്ങൾക്ക് അഭിമാനമാണെന്ന് പൃഥ്വിരാജ് പറഞ്ഞത്.

 Alankrita Prithviraj

മകൾ തങ്ങൾക്ക് കൂടി മാതൃകയാണെന്നും നിത്യവെളിച്ചമാണെന്നും പൃഥ്വിരാജ് കുറിച്ചിരുന്നു. എന്റെ കുഞ്ഞുമകൾക്ക് പിറന്നാൾ ആശംസകൾ. നിനക്കിന്ന് ഒമ്പത് വയസ് പൂർത്തിയാകുന്നു. അമ്മയും അച്ഛനും വെറും കുട്ടികളാണെന്നും നീ ഞങ്ങളുടെ രക്ഷാകർത്താവാണെന്നും തോന്നിപ്പിച്ച നിരവധി നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്.

നിനക്ക് ചുറ്റുമുള്ള എല്ലാവരോടുമുള്ള നിന്റെ അനുകമ്പ, ക്ഷമ, സ്നേഹം എന്നിവ കണ്ട് ഞങ്ങൾ അതിശയിച്ചുപോയിട്ടുണ്ട്. ഞങ്ങൾക്ക് തന്നെ അവിശ്വസനീയമായ രീതിയിൽ നീ നല്ലൊരു വ്യക്തിയായി വളരുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു. നീ ഞങ്ങളുടെ നിത്യ വെളിച്ചമാണ് എന്നാണ് പൃഥ്വി കുറിച്ചത്. പൃഥ്വിയുടെ അമ്മയായ മല്ലിക സുകുമാരനും എപ്പോഴും അല്ലിയെ കുറിച്ച് വാചാലയാകാറുണ്ട്.

തന്നെ വീട്ടിലേക്ക് ക്ഷണിക്കുന്നതിനും മറ്റും മരുമകളെക്കാൾ ഉത്തരവാദിത്വം കാണിക്കാറുള്ളത് അല്ലിയാണെന്നാണ് മുമ്പൊരിക്കൽ മല്ലിക സുകുമാരൻ പറഞ്ഞത്. ഇപ്പോഴിത അലംകൃതയെ കുറിച്ചും മല്ലിക സുകുമാരനെ കുറിച്ചും പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരി പ്രിയയും ഭർത്താവ് നി​ഹാലും പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. റോൾ മോഡൽ ടൈപ്പ് പെർഫെക്ട് കിഡ്ഡാണ് അലംകൃത എന്നാണ് പ്രിയ മോഹൻ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

'പാരന്റിങ് ചെയ്യുന്നതിന് ഞങ്ങൾ മാതൃകയാക്കുന്ന പൂർണിമ ചേച്ചിയെയാണ്. എപ്പോഴും ചേച്ചിയും ഉപദേശവും പിന്തുണയും എനിക്ക് കിട്ടാറുണ്ട്. വളരെ സ്ട്രോങ്ങായിട്ടുള്ള സ്ത്രീയാണ് മല്ലിക സുകുമാരൻ. ഇത്രയും സ്ട്രോങായ മറ്റൊരു സ്ത്രീയെ ഞങ്ങൾ കണ്ടിട്ടില്ല. എപ്പോഴും ചിരിച്ച് സംസാരിച്ചുകൊണ്ടിരിക്കും.'

 Alankrita Prithviraj

'ഫോൺ വിളിച്ചാൽ മല്ലികാന്റിയോട് അങ്ങോട്ട് ഒന്നും പറയണ്ട എല്ലാം ഇങ്ങോട്ട് പറഞ്ഞോളും. മല്ലികാന്റിയെ ഔട്ട്സൈഡറായി നമുക്ക് തോന്നാറില്ല. ഭയങ്കര സ്നേഹ​ത്തിലാണ് സംസാരിക്കുക. ഫസ്റ്റ് മീറ്റിങിൽ തന്നെ മല്ലികാന്റിയോട് വല്ലാത്ത ഇഷ്ടം തോന്നും. മല്ലികാന്റിയുടെ ഫ്രണ്ട്ലി നേച്ചർ കിട്ടിയിരിക്കുന്നത് ഇന്ദ്രേട്ടനാണ്. കാരണം ഇന്ദ്രേട്ടൻ വളരെ ജോവിയലാണ്.'

'അതുപോലെ അലംകൃതയെ ഞങ്ങൾക്ക് അത്ര പരിചയമില്ല. വളരെ വിരളമായി മാത്രമെ കണ്ടിട്ടുള്ളു. ഭയങ്കര സ്റ്റൂഡിയസാണ്. ബ്രില്യന്റാണ്. അലംകൃത വളരെ അനുസരണയുള്ള ക്വയറ്റ് ചൈൽഡാണെന്ന് പ്രാർത്ഥനയും നക്ഷത്രയും പറയാറുണ്ട്. റോൾ മോഡൽ ടൈപ്പ് പെർഫെക്ട് കിഡ്ഡാണ് അലംകൃത. ആടുജീവിതത്തിന്റെ ഷൂട്ടിങ് സമയത്ത് വെള്ളം മാത്രം പൃഥ്വി കുടിച്ച സമയങ്ങളുണ്ട്.'

'നമ്മൾ കുടുംബാ​ഗങ്ങൾ ഒരുമിച്ച് കൂടുമ്പോൾ ഇത്തരം ഷൂട്ടിങ് വിശേഷങ്ങൾ പറയാറുണ്ട്. പിന്നെ രാജുവിനെ ഞങ്ങൾ വി​രളമായാണ് കാണുന്നത്. രാജുവും ഇന്ദ്രേട്ടനും സുപ്രിയയും പൂർണിമയുമെല്ലാം പിന്നെ എപ്പോഴും തിരക്കിലായിരിക്കും. അതുകൊണ്ട് തന്നെ അവർ‌ ഒരുമിച്ച് കൂടുന്നതും വിരളമാണ്. അവർ വളരെ നാളുകൾക്ക് ശേഷം ഒരുമിച്ച് കൂടിയത് ഈ ഓണത്തിനാണ്', എന്നാണ് പ്രിയയും നിഹാലും പറഞ്ഞത്.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X