For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ശരീരത്തിലാകെ 18 ടാറ്റുവുണ്ട്, ആരും കാണാത്ത സ്ഥലത്ത് ടാറ്റു ചെയ്തു, സിനിമയില്ലാത്തിൽ വിഷമം തോന്നി'; പ്രിയ

  |

  ഒരു അടാര്‍ ലവ് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി പ്രിയ പ്രകാശ് വാര്യര്‍. സിനിമ ഇറങ്ങുന്നതിന് മുമ്പ് ഇന്ത്യക്ക് പുറത്തേക്കും ശ്രദ്ധപിടിച്ച് പറ്റാന്‍ പ്രിയ വാര്യര്‍ക്ക് സാധിച്ചിരുന്നു.

  മലയാളത്തിന് പുറമെ അന്യഭാഷയില്‍ നിന്നും അവസരങ്ങള്‍ പ്രിയയ്ക്ക് ലഭിച്ചിട്ടുണ്ട്. ബോളിവുഡില്‍ നിന്ന് വന്ന അവസരങ്ങള്‍ പ്രിയ വാര്യര്‍ എന്ന താരത്തിന്റെ വളര്‍ച്ച സൂചിപ്പിക്കുന്നത് കൂടിയായിരുന്നു.

  Also Read: ഇനി രണ്ടിലൊന്ന് അറിഞ്ഞിട്ടേ കാര്യമുള്ളുവെന്ന് മഞ്ജു പത്രോസ്; തീരുമാനത്തിന് കയ്യടിച്ച് ആരാധകരും

  അടാര്‍ ലവ് തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും പ്രിയ വാര്യര്‍ക്ക് അതിന് മുമ്പ് തന്നെ അവസരങ്ങള്‍ ലഭിച്ചു. തെലുങ്കില്‍ രണ്ട് സിനിമകള്‍ അതിന് ശേഷം പ്രിയയുടേതായി തിയേറ്ററുകളില്‍ റിലീസ് ചെയ്തിട്ടുണ്ട്. ഇവ കൂടാതെ പ്രിയയുടെ മൂന്ന് ഹിന്ദി സിനിമകള്‍ പുറത്തിറങ്ങാനുമുണ്ട്.

  വിങ്ക് ഗേള്‍ എന്നറിയപ്പെടുന്ന പ്രിയയുടെ ഓരോ പുതിയ ഫോട്ടോസും ആരാധകര്‍ വലിയ രീതിയില്‍ ഏറ്റെടുക്കാറുണ്ട്. വളരെ കുറച്ച് സിനിമകൾ മാത്രം ചെയ്ത് മാസീവ് ഫാൻ ഫോളോയിങും പ്രിയയ്ക്ക് ലഭിച്ചിട്ടുണ്ട്.

  ഇപ്പോഴിത വളരെ നാളുകൾക്ക് ശേഷം പ്രിയയുടെ ഒരു മലയാള സിനിമ റിലീസിനെത്തുകയാണ്. ഫോർ ഇയേഴ്സ് എന്ന് പേരിട്ടിരിക്കുന്ന സിനിമ പ്രണയമാണ് വിഷയമാക്കുന്നത്. രഞ്ജിത്ത് ശങ്കറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ജൂണിലൂടെ ശ്രദ്ധ നേടിയ സർജാനോ ഖാലിദാണ് ഫോർ ഇയേഴ്സിൽ നായകൻ.

  സിനിമയുടെ റിലീസിന് മുന്നോടിയായി പ്രമോഷൻ തിരക്കിലാണ് പ്രിയ. ഇപ്പോഴിത പ്രമോഷന്റെ ഭാ​ഗമായി ബിഹൈൻവുഡ്സിന് നൽകിയ പ്രിയ വാര്യരുടെ അഭിമുഖമാണ് വൈറലാകുന്നത്.

  'ഫോർ ഇയേഴ്സിൽ ഏറ്റവും അവസാനം കാസ്റ്റ് ചെയ്യപ്പെട്ട നടി ഞാനാണ്. രഞ്ജിത്ത് ശങ്കർ‌ സാർ എന്നെ എങ്ങനെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തുവെന്നത് ഞാൻ എപ്പോഴും ആലോചിക്കുന്ന കാര്യമാണ്.'

  'എന്റെ മുൻകാമുകനുമായി എനിക്കിപ്പോഴും സൗഹൃദമുണ്ട്. ഞാനെടുത്ത ചില തെറ്റായ തീരുമാനങ്ങളുടെ പേരിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിയിട്ടുണ്ട്. കലിപ്പൻ കാന്താരി മൂഡിലുള്ള പ്രണയം എനിക്കുണ്ടായിട്ടില്ല. അങ്ങനൊന്ന് തുടങ്ങാൻ പോലും ഞാൻ അനുവദിക്കില്ല.'

  Also Read: കാമുകിയുമായി 21 വയസ്സിന്റെ പ്രായ വ്യത്യാസം; അവളുടെ ഊർജം തന്നിലേക്കുമെത്തിയെന്ന് അർബാസ് ഖാൻ

  'എനിക്ക് എന്നെ നന്നായി അറിയാം. എനിക്ക് എന്റേതായ തീരുമാനങ്ങളുണ്ട്. ഞാൻ അനാവശ്യമായി എക്സ്പ്രഷൻ ഇടുന്നതല്ല. നമ്മളോട് അണിയറപ്രവർത്തകർ പറയുന്ന കാര്യം ഞാൻ ചെയ്യുന്നു. പക്ഷെ ആളുകൾ പലപ്പോഴും അത് മനസിലാക്കാറില്ല.'

  'ഇത്തരം വിമർശനങ്ങളൊന്നും എന്നെ ബാധിക്കാറില്ല. ശരീരത്തിലൊട്ടാകെ പതിനെട്ട് ടാറ്റുവുണ്ട്. അതിൽ ആരും കാണാത്ത സ്ഥലത്ത് ടാറ്റു ചെയ്തിട്ടുണ്ട്. സിനിമയിലേക്ക് വന്ന ശേഷം എനിക്ക് ഒരുപാട് പോസിറ്റീവ് മാറ്റങ്ങൾ വന്നിട്ടുണ്ട്.'

  'ഓവർ മെച്യൂഡായതായി തോന്നിയിട്ടില്ല. സിനിമ വളരെ കുറവ് മാത്രമെ ലഭിക്കുന്നുള്ളൂവെന്നതിൽ ഇടയ്ക്ക് വിഷമം തോന്നാറുണ്ട്. പിന്നെ നല്ല സിനിമ കിട്ടാൻ കാത്തിരിക്കുക എന്നത് മാത്രമേയുള്ളു. അതൊന്നും നമ്മുടെ കൈയ്യിലുള്ള കാര്യമല്ല.'

  'എനിക്ക് ഒരു അവസരം നഷ്ടപ്പെടുമ്പോൾ അച്ഛനും അമ്മയ്ക്കുമാണ് ഏറ്റവും വിഷമം. വേറെ കരിയർ നോക്കാനൊന്നും അവർ പറ‍ഞ്ഞിട്ടില്ല. എല്ലാ സീനുകളും ചെയ്യുന്നത് പോലെ തന്നെയാണ് ഇന്റിമേറ്റ് സീനും.'

  'എല്ലാം സിനിമയുടെ ഭാ​ഗമാണ്. വേർതിരിച്ച് എടുത്ത് പറയേണ്ട ആവശ്യമില്ല. എന്നെ നേരിട്ട് കണ്ട് സംസാരിച്ചിട്ടുള്ള ആരും എനിക്ക് നെ​ഗറ്റീവ് കമന്റുകൾ ഇടില്ലെന്ന് എനിക്കറിയാം.'

  'ഫോർ ഇയേഴ്സിൽ ഒന്നും ​ ​ഗ്ലോറിഫൈ ചെയ്ത് കാണിച്ചിട്ടില്ല. പലർക്കും ഫോർ ഇയേഴ്സ് കാണുമ്പോൾ സ്വന്തം ജീവിതവുമായി റിലേറ്റ് ചെയ്യാൻ പറ്റും' പ്രിയ വാര്യർ പറഞ്ഞു.

  Read more about: priya prakash varrier
  English summary
  Actress Priya Prakash Varrier Open Up About Her Hidden Tattoo, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X