'ബി​ഗ് ബോസ് കാണാറില്ല... അഡാർ ലവ്വിന് ശേഷം ഒമർ ലുലുവുമായി കണക്ഷനില്ല'; വിശേഷങ്ങൾ പങ്കിട്ട് പ്രിയ വാ​ര്യർ!

ഒറ്റ ദിവസം കൊണ്ടും ഒരു പാട്ട് കാെണ്ടും ലോകമാകെ ശ്രദ്ധിക്കപ്പെടുന്ന നടിയായി മാറിയ താരമാണ് പ്രിയ വാര്യർ. വിങ്ക് ​ഗേൾ എന്നാണ് ഒരു അഡാർ ലവ്വിലെ പാട്ടിറങ്ങിയ സമയത്ത് പ്രിയ വാര്യരെ പ്രമുഖ മാധ്യമങ്ങൾ പോലും വിശേഷിപ്പിച്ചത്. പ്രിയയുടെ ട്രേഡ് മാർക്കായി ആ കണ്ണിറുക്കൽ മാറി. ഇനിയെത്ര കഥാപാത്രങ്ങൾ ചെയ്താലും പ്രിയ വാര്യർ പ്രേക്ഷകർക്കിടയിൽ അറിയപ്പെടാൻ പോകുന്നത് അഡാർ ലവ്വിലെ നായികയെന്ന പേരിലാണ്.

ഇരുപത്തിമൂന്നുകാരിയായ പ്രിയ വാര്യർ ഇപ്പോൾ നല്ല കാമ്പുള്ള കഥാപാത്രങ്ങൾ ചെയ്ത് തന്റെ സിനിമാ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. അതിന്റെ ഫലമായിരുന്നു കഴിഞ്ഞ വർ‌ഷം പ്രേക്ഷകരിലേക്ക് എത്തിയ പ്രിയയുടെ ഫോർ ഇയേഴ്സ് എന്ന സിനിമ.

സർജാനോ ഖാലിദായിരുന്നു ചിത്രത്തിൽ നായകൻ. ഇപ്പോഴിതാ ലൈവ് എന്ന വി.കെ പ്രകാശ് ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരെ അതിശയിപ്പിക്കാൻ ഒരുങ്ങുകയാണ് താരം. ഇതുവരെയുള്ള മോഡേൺ ​ഗേൾ ലുക്കൊക്കെ മാറ്റി തനി നാട്ടിൻ പുറത്തുകാരിയായാണ് ലൈവിൽ പ്രിയ എത്താൻ പോകുന്നത്.

Priya Prakash Varrier

തനിക്കും അത് പുതിയൊരു അനുഭവമായിരുന്നുവെന്നാണ് സൈന സൗത്ത് പ്ലസ്സിന് നൽകിയ പുതിയ അഭിമുഖത്തിൽ പ്രിയ പറഞ്ഞത്. മേക്കപ്പ്, ഹെയർ കളർ, ടാറ്റൂസ് എന്നിവയെല്ലാം പൂർണമായി ഒഴിവാക്കിയിട്ടുണ്ടെന്നും ലൈവിലെ കഥാപാത്രത്തിന് വേണ്ടി ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുത്തത് ലുക്കിലാണെന്നും പ്രിയ വാര്യർ പറഞ്ഞു.

അഡാർ ലവ്വിലെ നായികയായി തെരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് ചോദിച്ചപ്പോൾ ആദ്യം ഉണ്ടായിരുന്ന കുട്ടി മടങ്ങിപ്പോയതിന് ശേഷമാണ് താൻ ആ ക്യാരക്ടറിലേക്ക് വന്നതെന്നാണ് പ്രിയ മറുപടി നൽകിയത്. ഒമർ ലുലുവുമായുള്ള കണക്ഷൻ അഡാർ ലവ്വിന് ശേഷം അവസാനിച്ചുവെന്നും താരം പറയുന്നു.

Priya Prakash Varrier

ഒമർ ലുലുവിനെ കുറിച്ച് കൂടുതൽ സംസാരിക്കുന്നതിനും പ്രിയ താൽപര്യം പ്രകടിപ്പിച്ചില്ല. ബി​ഗ് ബോസിൽ ഒമർ പങ്കെടുത്തത് അറിഞ്ഞിരുന്നുവോയെന്ന് ചോദിച്ചപ്പോൾ ബി​ഗ് ബോസ് കാണാറില്ലെന്നാണ് പ്രിയ വാര്യർ പറഞ്ഞത്.

അഡാർ ലവ്വിൽ ആദ്യം നായിക പ്രിയയായിരുന്നു പിന്നീട് നെ​​ഗറ്റീവ് കമന്റുകളും ട്രോളുകളും പ്രിയയ്ക്ക് നേരെ വന്ന് തുടങ്ങിയതോടെ പ്രധാന കഥാപാത്രം നൂറിനായി മാറുകയായിരുന്നു. നടി നൂറിൻ ഷെരീഫിനും ഒരു ബ്രേക്ക് നൽകിയ സിനിമയായിരുന്നു ഒരു അഡാർ ലവ്. മലയാളത്തിൽ ഇതുവരെ രണ്ട് സിനിമകളാണ് പ്രിയയുടേതായി റിലീസിന് എത്തിയിരിക്കുന്നത്.

മറ്റുള്ള സിനിമകൾ തെലുങ്കിലാണ്. ഇപ്പോഴും സ്ക്രിപ്റ്റ് സെലക്ട് ചെയ്ത് അഭിനയിക്കാൻ മാത്രമുള്ള അവസരങ്ങൾ തനിക്കില്ലെന്നും പ്രിയ പറയുന്നു. വരുന്നത് മൂന്ന് സിനിമകളാണെങ്കിൽ അവയിൽ നല്ലത് നോക്കി ചെയ്യുക എന്നത് മാത്രമാണ് താൻ ചെയ്യുന്നതെന്നും ലൈവിൽ അഭിനയിക്കാൻ പോയപ്പോൾ വിശ്വാസം മുഴുവൻ സംവിധായകൻ വി.കെ പ്രകാശിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞ് തരുന്നതിന് അനുസരിച്ച് ചെയ്ത് കൊടുക്കുകയാണ് ചെയ്തതെന്നും പ്രിയ വ്യക്തമാക്കി.

അധികം ടേക്ക് എടുക്കാതെ ഒറ്റ ടേക്കിൽ ഓക്കെയാക്കി കൊടുക്കാൻ ശ്രമിക്കാറുണ്ടെന്നും ഇൻ ഹൗസ് ആർട്ടിസ്റ്റെന്ന് പറഞ്ഞ് വി.കെ.പി സാർ തന്നെ കളിയാക്കാറുണ്ടെന്നും താരം പറഞ്ഞു. മംമ്ത മോഹൻദാസിനൊപ്പം പ്രിയ വാര്യർ ആദ്യമായി ചെയ്യുന്ന സിനിമ കൂടിയാണ് ലൈവ്. ഷൈൻ ടോം ചാക്കോ തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ ത്രില്ലറാണ് വി.കെ പ്രകാശിന്റെ ലൈവ്.

More from Filmibeat

Read more about: priya prakash varrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X