For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആ വീഡിയോയിൽ ‍ഞാൻ മദ്യപിച്ചിരുന്നു, അമ്മ ചിരിച്ചതേയുള്ളൂ, മദ്യപിക്കും മുമ്പ് അച്ഛനോട് അനുവാദം വാങ്ങി'; പ്രിയ

  |

  ഒരു അഡാർ ലവിലെ മാണിക്യ മലർ എന്ന് തുടങ്ങുന്ന ഒറ്റ ഗാനത്തിലൂടെ കണ്ണിറുക്കി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് പ്രിയ വാര്യർ. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പ്രിയയെ തേടി മികച്ച അവസരങ്ങൾ എത്തുകയായിരുന്നു.

  സോഷ്യൽമീഡിയയിലും പ്രിയയ്ക്ക് ആരാധകർ ഏറെയാണ്. പ്രിയയുടെ ഹോട്ട് ഫോട്ടോഷൂട്ടുകളെല്ലാം സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. അഡാറ് ലവിന് ശേഷം പ്രിയ വാര്യർ തെന്നിന്ത്യൻ ബോളിവുഡ് സിനിമാ ലോകത്തിലേക്ക് ചേക്കേറുകയായിരുന്നു.

  Also Read: 'നടിയോട് മോശമായി പെരുമാറിയപ്പോൾ ലാലേട്ടൻ ചെയ്തത്'; അങ്ങനെയൊരു മുഖം മുമ്പ് കണ്ടിട്ടില്ലെന്ന് സംവിധായകൻ

  ഇതിനോടകം തന്നെ തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് പ്രിയ വാ​ര്യർ. പ്രിയ വാര്യരുടെ പുതിയ ചിത്രമാണ് ഫോര്‍ ഇയേഴ്‌സ്. സര്‍ജാനോ ഖാലിദാണ് നായകൻ. മലയാളത്തില്‍ നിന്ന് എത്തുന്ന ക്യാമ്പസ പ്രണയ ചിത്രത്തിന്റെ ട്രെയിലര്‍ വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു.

  ജയസൂര്യയുടെ സണ്ണി എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ സിനിമയാണ് ഫോര്‍ ഇയേഴ്‌സ്. മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് ശങ്കര്‍ ശര്‍മയാണ് സംഗീതമൊരുക്കിയത്.

  ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇപ്പോഴിത സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി പ്രിയ വാര്യർ നൽ‌കിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

  'ടോക്സിക്ക് റിലേഷനെ ഒരിക്കലും ​ഫോർ ഇയേഴ്സിൽ ​​ഗ്ലോറിഫൈ ചെയ്ത് കാണിച്ചിട്ടില്ല. വല്ലപ്പോഴുമുണ്ടാകുന്ന​ ദേഷ്യപ്പെടലിനെ ടോക്സിസിറ്റിയെന്ന് പറയാൻ പറ്റില്ല. എല്ലാവർക്കും ദേഷ്യം വരും. പരസ്പരം ദേഷ്യപ്പെടാതെ ഒരു റിലേഷൻഷിപ്പ് കൊണ്ടുപോകാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.'

  'അതിന്റെ ഭാ​ഗമായുള്ള ചില രം​ഗങ്ങൾ സിനിമയിലുണ്ട്. ഫോർ ഇയേഴ്സിലെ ​ഗായത്രിയും വിശാലും വേണ്ടിടത്ത് പ്രതികരിക്കുന്നവരാണ്. കോളജിൽ കൃത്യമായി പോകാൻ പറ്റിയിട്ടില്ല. ബി.കോം ഒരു വർഷം കഴിഞ്ഞപ്പോഴാണ് അടാർ ലവ്വിൽ അവസരം കിട്ടിയത്.'

  'അതുകൊണ്ട് പിന്നീട് പരീക്ഷകൾക്ക് മാത്രമാണ് പോയത്. അന്ന് പബ്ലിസിറ്റി കിട്ടിയപ്പോൾ എനിക്ക് പതിനെട്ട് വയസ് മാത്രമെ പ്രായമുള്ളായിരുന്നു. പാട്ടിറങ്ങി വൈറലായ ശേഷം ഞാൻ‌ നോർമൽ ലൈഫ് തന്നെയാണ് ജീവിച്ചത്.'

  Also Read: ടെൻഷൻ വരുമ്പോൾ ചേട്ടനെ കുറിച്ചോർക്കും, അപ്പോൾ ഒരു ധൈര്യം കിട്ടും; ദിലീപിനെ കുറിച്ച് അനൂപ്

  'അതിന് ശേഷം ഞാൻ കോളജിൽ പോയപ്പോൾ സ്റ്റുഡന്റ്സ് മുഴുവൻ‌ കോറിഡോറിൽ വന്നിരുന്ന് ആരവം ഉണ്ടാക്കിയിരുന്നു. അത്രമാത്രമാണ് എനിക്ക് ഓർമയുള്ളത്. പുറത്ത് നിൽക്കുന്നവർക്കാണ് ഞാൻ സെലിബ്രിറ്റി.'

  'എന്റെ കാര്യങ്ങളെല്ലാം പഴയ പോലെ നോർമലായിട്ടാണ് നടന്നത്. അതുകൊണ്ട് തന്നെ എന്നെ പിന്നീട് വലിച്ച് താഴെ ഇടാൻ ആളുകൾ ശ്രമിച്ചപ്പോഴും എന്നെ അത് ബാധിച്ചില്ല. തുടക്കത്തിൽ ട്രോളുകൾ വിഷമിപ്പിച്ചിരുന്നു.'

  'അന്ന് അഭിനയം വേണോ ഇത് നമുക്ക് പറ്റിയ പണിയാണോ എന്നുള്ള സംശയം എനിക്ക് തന്നെ വന്നിരുന്നു. ഇന്ന് ട്രോൾ ചെയ്യുന്നവർ നാളെ മാറ്റി പറയും. ഞാൻ കള്ള് കുടിച്ചിരിക്കുന്ന വീഡിയോ പുറത്ത് വന്നതിൽ എനിക്ക് ടെൻഷനില്ല.'

  'ബാം​ഗ്ലൂരിൽ വെച്ച് എടുത്ത വീഡിയോയാണ് അത്. ആ വീഡിയോയിൽ ഞാൻ കുടിച്ചിരുന്നു. എല്ലാവരും ചെയ്യുന്ന കാര്യങ്ങളെ ഞാനും ചെയ്തിട്ടുള്ളു. പക്ഷെ ഞാൻ പബ്ലിക്ക് ഫി​ഗറായതാണ് പ്രശ്നം.'

  'എന്റെ അമ്മ ആ വീഡിയോ കണ്ട് ചിരിക്കുകയാണ് ചെയ്തത്. എന്തിനാണ് മോശം വാക്കുകൾ ഉപയോ​ഗിക്കുന്നത് എന്ന് മാത്രമാണ് അച്ഛൻ ചോദിച്ചത്. വേറൊന്നും പറഞ്ഞിട്ടില്ല. അച്ഛനോട് പറഞ്ഞശേഷമാണ് ആദ്യത്തെ തവണ കുടിക്കാൻ പോയത്.'

  'അത്രയും ഫ്രീഡം എനിക്ക് ഫാമിലി തന്നിട്ടുണ്ട്. ഞാൻ മറുപടി കൊടുക്കേണ്ടവർക്ക് പ്രശ്നമില്ലെങ്കിൽ മറ്റുള്ളതൊന്നും എന്റെ പ്രശ്നമല്ല. ആ വീഡിയോയിൽ നിറയെ പോസിറ്റീവ് കമന്റും കണ്ടിരുന്നു' പ്രിയ വാര്യർ പറഞ്ഞു.

  Read more about: priya varrier
  English summary
  Actress Priya Prakash Varrier Reacted To Trolls And Hate Comments, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X