ഗ്ലാമറസ് എന്ന് പറഞ്ഞാല്‍ ഇങ്ങനെയോ?പ്രിയ പ്രകാശ് വാര്യരുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്! ചിത്രങ്ങള്‍ പുറത്ത്
നടി കാവ്യ മാധവനെ പോലെയുള്ള താരസുന്ദരിമാരെല്ലാം ശ്രദ്ധിക്കപ്പെട്ടത് കണ്ണുകളുടെ ഭംഗിയിലൂടെയായിരുന്നു. എന്നാല്‍ ഒരു കണ്ണീറുക്കല്‍ കാരണം ലോകം മുഴുവന്‍ ആരാധിക്കുന്ന ലെവലിലെത്തിയ സുന്ദരിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന ഒരു അഡാറ് ലവ്വിലെ പാട്ടിലൂടെയായിരുന്നു പ്രിയ ശ്രദ്ധിക്കപ്പെടുന്നത്.
ഇന്ത്യയില്‍ നിന്ന് മാത്രമല്ല ലോകത്തിലെ തന്നെ പല പ്രമുഖരുടെയും റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ടാണ് പ്രിയ പ്രകാശ് വാര്യര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ദ്ധിച്ചത്. പ്രിയ നായികയായി അഭിനയിച്ച സിനിമ ഇനിയും തിയറ്ററുകളിലേക്ക് എത്തിയിട്ടില്ല. അടുത്ത ഫെബ്രുവരിയിലാണ് സിനിമയുടെ റിലീസ്. സിനിമയില്‍ നിന്നും ഒത്തിരിയധികം ഓഫറുകള്‍ വന്ന് കൊണ്ടിരിക്കുകയാണ് പ്രിയയ്ക്കിപ്പോള്‍.

അതിനിടെ മോഡലിംഗില്‍ അതിശയിപ്പിക്കുന്ന മേക്കോവര്‍ നടത്തിയിരിക്കുകയാണ് പ്രിയയിപ്പോള്‍. മെറൂണ്‍ നിറമുള്ള വസ്ത്രത്തില്‍ അതീവ ഗ്ലാമറസായിട്ടാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രിയ തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്. 6.3 മില്യണ്‍ ആളുകള്‍ ഇന്‍സ്റ്റാഗ്രാം വഴി പിന്തുടരുന്നതിനാല്‍ പ്രിയയുടെ ഫോട്ടോസിന് വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.
ഒരു അഡാറ് ലവ്വ് തിയറ്ററുകളിലേക്ക് എത്തുന്നതും കാത്തിരിക്കുകയാണ് മലയാള സിനിമാപ്രേമികള്‍. സിനിമയിലെ പാട്ട് ഹിറ്റായതോടെ പ്രിയയുടെ കരിയര്‍ മാറി മറിഞ്ഞിരുന്നു. എന്നാല്‍ സിനിമയില്‍ എത്രത്തോളം ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്നുള്ളത് സിനിമ റിലീസിനെത്തി കഴിഞ്ഞാല്‍ മാത്രമേ അറിയാന്‍ കഴിയുകയുള്ളു.


Click it and Unblock the Notifications