വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചു, കരഞ്ഞു... രഞ്ജിത്തുമായുളള വിവാഹമോചനത്തെ കുറിച്ച് പ്രിയ രാമൻ
ഒരു കാലത്ത് മലയാള സിനിമ അടക്കി വാണിരുന്ന നായികയായിരുന്നു പ്രിയാ രാമൻ. കാശ്മീരം എന്ന ഒറ്റ ചിത്രം മതി പ്രിയയെ ഇന്നും പ്രേക്ഷകർക്ക് ഓർക്കാൻ.
ചെറിയ സമയം കൊണ്ട് തന്നെ മുൻനിര നായകന്മാരുടെ നായികയായി തിളങ്ങാൻ പ്രിയയ്ക്ക് കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യചൻ സിനിമയുടേയും ഭാഗ്യ നായികയായിരുന്നു പ്രിയ. ബിഗ് സ്ക്രീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയതു പോലെ മിനി സ്ക്രീനിലും തന്റേതായ സ്ഥാനം ഉറപ്പിച്ചിരുന്നു.
സിനിമയിൽ സജീവമായിരുന്ന കാലത്തായിരുന്നു പ്രിയ രാമൻ വിവാഹിതയാകുന്നത്. പിന്നീട് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. ഇതിന് ശേഷമാണ് മിനിസ്ക്രീനിൽ ചുവട് ഉറപ്പിക്കുന്നത്. പ്രിയയുടെ പ്രണയവും വിവാഹവും വേർ പിരിയലുമെല്ലാം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പ്രണയ വിവാഹമായിരുന്നു പ്രിയാ രാമന്റേയും രഞ്ജിത്തിൻറേയും. ഇപ്പോഴിത താരത്തിന്റെ വിവാഹ തകർച്ചയുടെ കാരണം ചർച്ചയാവുകയാണ്. രഞ്ജിത്തുമായി ഉള്ള ബന്ധം വേർപിരിഞ്ഞത് തന്നെ മാനസികമായി തളർത്തി എന്നാണ് നടി പറയുന്നത്.

ഒരുപാട് കരഞ്ഞിട്ടുണ്ട് . വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചിട്ടുണ്ട്. ഏതു റിലേഷനും മുറിഞ്ഞു മാറുമ്പോൾ, നഷ്ടപ്പെടുമ്പോൾ വേദനകൾ അനുഭവിക്കേണ്ടി വരും. അതൊക്കെ നേരിടാൻ എനിക്ക് കഴിഞ്ഞു. ഒരുപാട് വൈകാരിക സംഘർഷങ്ങളുണ്ടാകുമെന്ന് തിരിച്ചറിഞ്ഞു. മക്കളേയും ദൈവത്തേയുമാണ് ആ ദിവസങ്ങളിൽ ഓർത്തത്. ആ പ്രതിസന്ധികൾ മറികടക്കാൻ മാതാപിതാക്കൾ തന്ന പിന്തുണ വലുതാണ്- പ്രിയ രാമാൻ പറഞ്ഞു.

നൂറ് ശതമാനം ആലോചിച്ച് നിയമപരമായ എല്ലാ കാര്യങ്ങൾക്കും ശേഷമായിരുന്നു ഞങ്ങൾ വേർപിരിഞ്ഞത്. അതിലൊട്ടും നാടകീയത ഉണ്ടായിരുന്നില്ല. എന്താണ് വേണമെന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നു. വലിയ ചലഞ്ച് ആയിരുന്നു. ആ സമയത്ത് മാനസികമായി, വൈകാരികമായി ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വന്നു. മറ്റുള്ളവരെ പഴി പറഞ്ഞു ജീവിച്ചിരുന്നെങ്കിൽ ഞാനിങ്ങനെ ചിരിച്ചു കൊണ്ടിരിക്കുമായിരുന്നോ?. ആ മാറ്റം മറ്റുള്ളവരെ കാണിക്കാനല്ല. എന്നിലുള്ള വിശ്വാസം കൂട്ടാനാണ് ഞാനുപയോഗിച്ചത്. കൃത്യത ഉള്ള കാര്യങ്ങളിൽ കൂടിയേ ജീവിതത്തിൽ വിജയിക്കാൻ കഴിയുകയെന്നും അനുഭങ്ങളിൽ നിന്നും പലതും പഠിച്ചെന്നും താരം പറഞ്ഞു.

പ്രണയവും വിവാഹ മോചനവുമായി ഒരു കാലത്ത് താൻ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അഭിപ്രായ ഭിന്നതകൾ ജീവിതത്തിന്റെ താളം തെറ്റിച്ചപ്പോഴാണ് വിവാഹ മോചനം തേടുന്നത്. തങ്ങൾക്ക് രണ്ട് മക്കളുണ്ടെന്നും രണ്ടു പേരും തന്നോടൊപ്പമാണെന്നും പ്രിയ രാമൻ കൂട്ടിച്ചേർത്തു. 1993 ൽ രജനികാന്ത് നിർമ്മിച്ച വള്ളി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് പ്രിയ വെള്ളിത്തിരയിൽ എത്തിയത്. 1993 ൽ പുറത്തിറങ്ങിയതും ഐ. വി. ശശി സംവിധാനം ചെയ്തതുമായ അർത്ഥന ആയിരുന്നു അവർ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രം. അതേസമയം കാശ്മീരം എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായത്.

സിനിമയിൽ കത്തി നിൽക്കുമ്പോഴായിരുന്നു വിവാഹമെങ്കിലും ബന്ധം വേർപിരിഞ്ഞതിന് ശേഷം പ്രിയ സിനിമയിൽ മടങ്ങി എത്തിയിരുന്നില്ല. ഇതിന്റെ കാരണവും നടി തന്നെ പറഞ്ഞിട്ടുണ്ട്. സിനിയിൽ സജീവമായിരുന്ന കാലത്ത് ഒരു പിടി മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് നൽകിയിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും എന്റെ ചിത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിലുണ്ട്. അപ്രധാന വേഷങ്ങൾ ചെയ്ത് അതു കളയേണ്ട എന്നാണ് തന്റെ തീരുമാനമെന്ന് പ്രിയ രാമൻ പറഞ്ഞു. ബിഗ് സ്ക്രീനിൽ ലഭിച്ച അതേ പിന്തുണ നടിയ്ക്ക് മിനിസ്ക്രീനിലും ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications











