For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടൻ സർജാനോ ഖാലിദിനെ കെട്ടിപിടിച്ച് പൊട്ടി കരഞ്ഞ് പ്രിയ വാര്യർ, ചെറുപ്പം മുതലുള്ള ​ആ​ഗ്രഹം സഫലമായിയെന്ന് നടി!

  |

  നടി പ്രിയ വാര്യർ മലയാളിക്ക് ഇത്രയേറെ സുപരിചിതയായത് ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന സിനിമയിലൂടെയാണ്.

  ചിത്രത്തിലെ മാണിക്യമലരായ പൂവെ എന്ന പാട്ടിലെ പ്രിയയുടെ കണ്ണിറുക്കൽ രം​ഗം വളരെ വേ​ഗത്തിലാണ് സോഷ്യൽമീഡിയയിൽ മില്യൺ കണക്കിന് വ്യൂസ് നേടിയത്. ആ പാട്ട് ഹിറ്റായ ശേഷം വിങ്ക് ​ഗേൾ എന്നാണ് പ്രിയ അറിയപ്പെടുന്നത് പോലും. ആ പാട്ട് ഹിറ്റായപ്പോൾ പ്രിയയും ആ​ഗോളതലത്തിൽ സെൻസേഷനായി.

  Also Read: അന്ന് ചാക്കോച്ചൻ ദേഷ്യപ്പെട്ടപ്പോൾ; ശാലിനി-അജിത്ത് പ്രണയമറിഞ്ഞത് ആ കോളിൽ നിന്നും; ജോമോൾ

  പക്ഷെ സിനിമ ഇറങ്ങിയപ്പോൾ പ്രിയ നേരിട്ടത് വലിയ രീതിയിലുള്ള വിമ​ർശനമാണ്. പ്രിയയുടെ അഭിനയം, സിനിമയിലെ കഥാപാത്രം എന്നിവയെല്ലാമായിരുന്നു അന്ന് പ്രിയയെ ആരാധകർ ട്രോളാൻ കാരണമായത്.

  ഒരു അഡാറ് ലവ്വ് തിയേറ്റുകളിലെത്തും മുമ്പ് തന്നെ പ്രിയയ്ക്ക് നേരെ ഹേറ്റേഴ്സ് വലിയ രീതിയിൽ രം​ഗത്തെത്തിയിരുന്നു. അതിനാൽ പ്രിയയുടെ കഥാപാത്രത്തിന് സിനിമയിലുള്ള പ്രാധാന്യത്തിലും കുറവ് വന്നു. പ്രിയ സിനിമയിൽ വല്ലാതെ ഒതുങ്ങിപ്പോയതായി സിനിമ കാണുമ്പോൾ മനസിലാകും.

  സിനിമ റിലീസ് ചെയ്ത ശേഷം റോഷന്റെ കഥാപാത്രത്തിന്റെ സുഹൃത്തായി അഭിനയിച്ച നൂറിൻ ഷെരീഫിന്റെ കഥാപാത്രമാണ് ​ഹിറ്റായത്. നൂറിനും ആരാധകർ കൂടിയത് അഡാർ ലവ്വിന്റെ റിലീസിന് ശേഷമാണ്. പിന്നീട് പ്രിയയെ മലയാളത്തിൽ കണ്ടിട്ടില്ല.

  തെലുങ്കിൽ നിന്ന് നിരവധി അവസരങ്ങൾ വന്നതോടെ പ്രിയ തെലുങ്കിൽ ശ്രദ്ധിക്കാൻ തുടങ്ങി. തെലുങ്കിൽ ചെക്ക്, ഇഷ്ക് നോട്ട് എ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളാണ് പ്രിയയുടേതായി റിലീസിനെത്തിയത്.

  രണ്ടും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതുമില്ല. പ്രിയ മലയാളത്തിൽ സിനിമകൾ ചെയ്തില്ലെങ്കിലും പ്രിയയുടെ വിശേഷങ്ങൾ മലയാളി ആരാധകർ കൃത്യമായി അറിയുന്നുണ്ടായിരുന്നു. ഇപ്പോഴിത നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് പ്രിയ വാര്യർ.

  രഞ്ജിത്ത് സംവിധാനം ചെയ്ത ഫോർ ഇയേഴ്സ് എന്ന ചിത്രത്തിൽ നായിക വേഷം ചെയ്തുകൊണ്ടാണ് പ്രിയ തിരികെ എത്തിയിരിക്കുന്നത്. ജൂൺ അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സർജാനോ ഖാലി​ദായിരുന്നു ചിത്രത്തിൽ നായകൻ.

  Also Read: 'ബിജു മേനോന്റെ വേഷം ഷമ്മിക്ക് കൊടുക്കണമെന്ന് തിലകൻ ചേട്ടന് വാശി, അത് വലിയ പ്രശ്‌നമായി': ദിനേശ് പണിക്കർ

  ഇന്നായിരുന്നു സിനിമയുടെ പ്രിവ്യുഷോ. അതേസമയം ഇപ്പോഴിത സിനിമ കണ്ട് പൊട്ടികരയുന്ന പ്രിയ വാര്യരുടെ വീഡിയോയാണ് വൈറലാകുന്നത്. നാളെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സർജാനോയെ കെട്ടിപിടിച്ച് കരയുന്ന പ്രിയയാണ് വീഡിയോയിലുള്ളത്.

  കരഞ്ഞതിന് പിന്നിലെ കാരണത്തെ കുറിച്ച് ചോദിച്ചപ്പോൾ പ്രിയ വാര്യർ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'എനിക്ക് ഇത് വിശ്വസിക്കാൻ പറ്റുന്നില്ല. വളരെ നാളുകൾക്ക് ശേഷം ബി​ഗ് സ്ക്രീനിൽ എന്റെ മുഖം ഞാൻ കണ്ടിരിക്കുകയാണ്.'

  'ആ ഒരു സ്വപ്നം സഫലമായതിന്റെ ആനന്ദ കണ്ണീരാണ് നിങ്ങൾ കണ്ടത്. വലിയൊരു ​ഗ്യാപ്പ് ശേഷം വന്ന എന്റെ മലയാളം സിനിമയാണ് ഫോർ‌ ഇയേഴ്സ്. മലയാളത്തിൽ നിന്നും നല്ലൊരു സിനിമ വരുമ്പോൾ ചെയ്യാമെന്ന് കരുതി വെയ്റ്റ് ചെയ്തിരുന്ന് ചെയ്ത സിനിമയാണ് ഫോർ ഇയേഴ്സ്.'

  'എല്ലാവർക്കും ഇഷ്ടമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' പ്രിയ വാര്യർ പറഞ്ഞു. കരഞ്ഞ് കലങ്ങിയ പ്രിയയുടെ കണ്ണുകളിൽ പടർന്ന കൺമഷി സർജാനോ ഖാലി​ദ് തുടയ്ക്കുന്നതും വീഡിയോയിൽ കാണാം.

  രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കര്‍ ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

  ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സാന്ദ്രാ മാധവ്, സന്ധൂപ് നാരായണന്‍, ആരതി മോഹന്‍, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കര്‍ എന്നിവരാണ്.

  Read more about: priya varrier
  English summary
  Actress Priya Varrier Burst Into Tears After Watching Her Upcoming Movie 4 Years Preview Show-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X