twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആൺകുട്ടികളുമായി പെട്ടെന്ന് അടുക്കും; പെൺകുട്ടികൾക്ക് അസൂയ ആയിരുന്നു; ആ അനുഭവങ്ങൾ തന്നെ മാറ്റിയെന്ന് പ്രിയ

    |

    മലയാള സിനിമയിൽ ഇന്ന് യുവനിരയിൽ ശ്രദ്ധേയയാണ് നടി പ്രിയ പി വാര്യർ. തുടക്ക കാലത്തെ ട്രോളുകളും മറ്റും അവസാനിച്ച് നടിയെ ഇന്ന് സിനിമാ പ്രേക്ഷകർ സ്വീകരിച്ച് കഴിഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ ഫോർ ഇയേർസ് എന്ന സിനിമയിൽ പ്രിയയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.

    സിനിമ തിയറ്ററിൽ വലിയ വിജയം ആയില്ലെങ്കിലും നടിയെന്ന നിലയിൽ തന്നെ അടയാളപ്പെടുത്താൻ പ്രിയ വാര്യർക്ക് കഴിഞ്ഞു. ആദ്യ സിനിമ അഡാർ ലൗവിന് ശേഷം വന്ന ട്രോളുകളും മറ്റും പ്രിയയുടെ കരിയറിൽ വലിയ തിരിച്ചടി ഉണ്ടാക്കിയിരുന്നു.

    Also Read: ഞാൻ വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് പലരും പറഞ്ഞു; എന്നിട്ടും കേട്ടത് അത്രയും മോശം കാര്യങ്ങള്‍, മനസ് തുറന്ന് ഭാവനAlso Read: ഞാൻ വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് പലരും പറഞ്ഞു; എന്നിട്ടും കേട്ടത് അത്രയും മോശം കാര്യങ്ങള്‍, മനസ് തുറന്ന് ഭാവന

    നാല് വർഷത്തെ ഇടവേള പ്രിയ വാര്യർക്ക് മലയാള സിനിമയിൽ വന്നു

    സിനിമയിലെ ​​ഗാന രം​ഗവും പ്രിയയുടെ കണ്ണിറുക്കലും വൈറലായെങ്കിലും ഈ ആരവങ്ങൾ പെട്ടെന്ന് അവസാനിച്ചു. പ്രിയക്കെതിരെ വ്യാപകമായി ട്രോളുകളും സൈബർ അധിക്ഷേപങ്ങളും വരാൻ തുടങ്ങി. ആദ്യ സിനിമയ്ക്ക് ശേഷം നാല് വർഷത്തെ ഇടവേള പ്രിയ വാര്യർക്ക് മലയാള സിനിമയിൽ വന്നു.

    ഹിന്ദിയിലും തെലുങ്കിലും അഭിനയിച്ചെങ്കിലും മലയാളത്തിൽ നടിയെ കണ്ടതേയില്ല. ഒടുവിൽ രഞ്ജിത്ത് ശങ്കറിന്റെ പുതിയ ചിത്രത്തിലൂടെ നടി വീണ്ടും മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ്.

    സ്കൂൾ കാലഘട്ടം മുതൽ ഞാൻ നിരന്തരം ബുള്ളി ചെയ്യപ്പെട്ടിട്ടുണ്ട്

    ഇപ്പോഴിതാ തന്റെ സ്കൂൾ കാലഘട്ടത്തെക്കുറിച്ച് പ്രിയ വാര്യർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 'സ്കൂൾ കാലഘട്ടം മുതൽ ഞാൻ നിരന്തരം ബുള്ളി ചെയ്യപ്പെട്ടിട്ടുണ്ട്. സ്ലട്ട് ഷേം ചെയ്യപ്പെടുകയും ജ‍ഡ്ജ് ചെയ്യപ്പെടുകയും ചെയ്തു. സ്ലീവ് ലെസ് ധരിക്കാൻ പറ്റില്ലായിരുന്നു. ബോയ്സിനോട് സംസാരിക്കാൻ പറ്റില്ലായിരുന്നു'

    'ആൺകുട്ടികളോട് സംസാരിച്ചാൽ നിങ്ങൾ മോശക്കാരിയാവും. അവൾ എല്ലാ കുരുത്തക്കേടും കാണിച്ച് നടക്കും, പക്ഷെ അവൾക്ക് നല്ല മാർക്ക് കിട്ടുകയും ചെയ്യും എന്നായിരുന്നു പൊതുവെ ടീച്ചർമാർ എന്നെക്കുറിച്ച് പറയാറ്. കഷ്ടപ്പെട്ട് ഒരു ഫ്രണ്ടിനെ ഉണ്ടാക്കി വരുമ്പോൾ അവരുടെ മാതാപിതാക്കളോട് പറയുന്നത് ഇതാണ്'

    അവർക്ക് ആർക്കും എന്റെ സുഹൃത്ത് ആവേണ്ടായിരുന്നു

    'കാരണം ഞാൻ ആൺകുട്ടികളുമായി പെട്ടെന്ന് ജെൽ ആവും. പെൺകുട്ടികൾക്ക് എപ്പോഴും അസൂയയും ഇൻസെക്യൂരിറ്റിയും ഉണ്ടായിരുന്നു. അത് കാരണം അവർക്ക് ആർക്കും എന്റെ സുഹൃത്ത് ആവേണ്ടായിരുന്നു. എന്തോ കാരണത്താൽ ഞാൻ സ്കൂളിലെ പോപ്പുലർ ​ഗേൾ ആയിരുന്നു. അതിന് വേണ്ടി ശ്രമിക്കുക പോലും ചെയ്യാതെ'

    അവരെപ്പോഴും നല്ല സുഹൃത്തുക്കൾ ആയിരുന്നു

    'അത് പെൺകുട്ടികളിൽ അസൂയ ഉണ്ടാക്കി. അവരുടെ കൂട്ടത്തിൽ എന്നെ കൂട്ടിയില്ല. ഞാനെപ്പോഴും ഒറ്റയ്ക്കായിരുന്നു. കഷ്ടിച്ച് ഒന്നോ രണ്ടോ ഫ്രണ്ട്സ് ഉണ്ടാവും'

    'ഞാൻ സീനിയർ ചേട്ടൻ, ജൂനിയർ ബോയ്സ്, ക്ലാസിലുള്ള ബോയ്സ് എല്ലാവരുമായും സംസാരിക്കുമായിരുന്നു. അവരെപ്പോഴും നല്ല സുഹൃത്തുക്കൾ ആയിരുന്നു. അവരോടൊപ്പമായിരുന്നു ചില്ലിം​ഗ്'

    എനിക്കെപ്പോഴും പ്രിൻസിപ്പലിന്റെ ഓഫീസിൽ പോവേണ്ടി വന്നു

    'പെൺകുട്ടിക്കും ആൺകുട്ടിക്കും സുഹൃത്തുക്കൾ ആവാൻ പറ്റില്ലെന്ന് ധാരണയുണ്ട്. അവരങ്ങനെയായിരുന്നു ചിന്തിച്ചത്. എനിക്കെപ്പോഴും പ്രിൻസിപ്പലിന്റെ ഓഫീസിൽ പോവേണ്ടി വന്നു. കണ്ണെഴുതിയതിനും മുടി കെട്ടുന്നതിനുമെല്ലാം. എല്ലാം പ്രശ്നം ആയിരുന്നു. ഒരു കൊല്ലം കഷ്ടപ്പെട്ട് ഫ്രണ്ടിനെ ഉണ്ടാക്കി വരുമ്പോൾ അടുത്ത വർഷം ടീച്ചർമാർ പ്രിയയുമായി കൂട്ടു കൂടേണ്ട എന്ന് പറയും'

    'അങ്ങനെ എല്ലാ വർഷവും കഷ്ടപ്പെട്ടുണ്ടാക്കിയ സുഹൃത്തുക്കൾ പോവും. ചെറുപ്പം മുതലേ സങ്കടങ്ങൾ പറയാൻ പോവാൻ സ്ഥിരം ആയി ആരും ഉണ്ടായിരുന്നില്ല. 11ാം ക്ലാസിലെത്തി ഫ്രണ്ട്സ് ഒക്കെ ആയപ്പോഴും എനിക്കവരുടെ അടുത്ത് എങ്ങനെ വൾനറബിൾ ആവുമെന്നറിയാത്ത സിറ്റുവേഷൻ ആയി,' പ്രിയ വാര്യർ പറഞ്ഞു.

    അങ്ങനെയാണ് താൻ വിഷമങ്ങൾ ഒറ്റയ്ക്ക് നേരിടാൻ പഠിച്ചതെന്നും പ്രിയ പറഞ്ഞു.

    Read more about: priya varrier
    English summary
    Actress Priya Varrier Open Up About Bad Experience From School; Reveals How Teachers Approach Affected Her
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X