For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകനെ എന്റെ കുടുംബത്തിന് ജീവനായിരുന്നു; അവനുമായി പിരിഞ്ഞപ്പോൾ അമ്മ കരഞ്ഞു; പ്രിയ

  |

  മലയാള സിനിമയിൽ യുവനിരയിൽ ശ്രദ്ധേയയായി വരികയാണ് നടി പ്രിയ പി വാര്യർ. മലയാള സിനിമയിലെ ഒരു താരവും അതുവരെ ഇന്ത്യയൊന്നാകെ ഉണ്ടാക്കാത്ത സെൻസേഷൻ ആണ് പ്രിയ വാര്യർക്ക് തന്റെ ആദ്യ സിനിമയിലെ ​ഗാന രം​ഗത്തിലൂടെ സാധിച്ചത്. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രിയക്ക് കരിയറിൽ അതേപോലെ തന്നെ വീഴ്ചയും വന്നു. അഭിനേത്രി എന്ന നിലയിൽ അവസരങ്ങൾ ലഭിക്കുന്നതിന് മുമ്പേ പ്രിയയെ സോഷ്യൽ മീഡിയ എഴുതി തള്ളി.

  നടിക്കെതിരെ കടുത്ത സൈബർ ആക്രമണവും നടന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ കരിയറിൽ ശ്രദ്ധിച്ച പ്രിയ നല്ല സിനിമകൾക്കായി കാത്തു നിന്നു. മലയാളത്തിൽ ഫോർ ഇയേർസ് എന്ന സിനിമയിലൂടെ നടി തിരിച്ചെത്തുകയും ചെയ്തു. ഇപ്പോഴിതാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രിയ വാര്യർ. ഐആം വിത്ത് ധന്യ വർമ്മ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു പ്രിയ.

  Also Read: മോഹൻലാലിന്റെ ആ കോമഡിയൊന്നും ഇപ്പോൾ ഏൽക്കില്ല, വയസ്സ് അനുസരിച്ചേ ചില കഥാപാത്രങ്ങൾ ചെയ്യാൻ കഴിയൂ: വിപിൻ മോഹൻ

  'സ്കൂളിൽ എനിക്ക് സ്ഥിരമായി സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല. കാരണം എനിക്കധികവും ആൺ സുഹൃത്തുക്കൾ ആയിരുന്നു. അത് ടീച്ചർമാർക്ക് ഇഷ്ടമല്ലായിരുന്നു. ഒരു കൊല്ലം കഷ്ടപ്പെട്ട് ഒരു സുഹൃത്തിനെ ഉണ്ടാക്കി വരുമ്പോൾ അടുത്ത വർഷം ടീച്ചർമാർ പാരന്റ്സ് മീറ്റിം​ഗിൽ ആ കുട്ടിയുടെ പേരന്റ്സിനനടുത്ത് പറയും ആ കുട്ടിയോട് കൂട്ട് കൂടേണ്ട എന്ന്. അങ്ങനെ എല്ലാ വർഷും കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സുഹൃത്ത് പോവും'

  Priya Varrier

  'വിഷമങ്ങൾ പറയാൻ സ്ഥിരമായി ഒരാൾ ഉണ്ടായിരുന്നില്ല. പ്ലസ് വണിലേക്കെത്തി സുഹൃത്തുക്കളാെക്കെ ആയപ്പോഴേക്കും എങ്ങനെ അവരുടെ അടുത്ത് വൾനറബിൾ ആവുമെന്നറിയാത്ത സിറ്റുവേഷൻ ആയി. സ്നേഹത്തെ സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ ഐഡിയയോ ഡെഫിനിഷനോ ഇല്ല. എനിക്കിത്രയേ പ്രായം ആയിട്ടുള്ളൂ. ഉണ്ടാവുമ്പോൾ ആലോചിക്കാം'

  'ഇപ്പോൾ ഒരു റിലേഷൻഷിപ്പിലാവുമ്പോൾ അണ്ടർസ്റ്റാൻഡിം​ഗ് വേണം. അടിസ്ഥാനപരമായി നമ്മുടെ പാർട്ണർ ആരാണെന്ന് മനസ്സിലാക്കണം. അവരുടെ സ്വപ്നങ്ങൾ മനസ്സിലാക്കണം. മനസ്സിലായ കാര്യങ്ങൾ അം​ഗീകരിക്കണം. വ്യക്തിത്വം നിലനിർത്താൻ പറ്റണം. അങ്ങനെ ഒരാളുണ്ടെങ്കിൽ മാത്രം റിലേഷൻഷിപ്പ് മതിയെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ'

  Also Read: പൃഥിയുടെ സിനിമകളിൽ ഇപ്പോഴും സുകുവേട്ടന്റെ സാന്നിധ്യം; പലരും എന്നോടും ചോ​ദിക്കാറുണ്ട്; മല്ലിക

  'ബ്രേക്ക് അപ്പ് സംഭവിക്കുമ്പോൾ നമ്മളുടെ കൂടെ ഉള്ളവരെ ചേർത്ത് പിടിക്കുക എന്നത് മാത്രമാണ് ചെയ്യാൻ പറ്റുന്ന കാര്യം. ഞാൻ ആദ്യമായി ഡേറ്റ് ചെയ്ത ആളുമായി നല്ല രീതിയിൽ പോയി. വേർപിരിഞ്ഞ ശേഷവും ഞങ്ങൾ സുഹൃത്തുക്കൾ ആയിരുന്നു. അടുത്ത റിലേഷൻഷിപ്പിൽ സംഭവിച്ചത് അം​ഗീകരിക്കാൻ എനിക്ക് പാടായിരുന്നു. നിങ്ങളുടെ എല്ലാം ഒരാൾക്ക് കൊടുത്തു, അവർക്ക് നല്ലത് മാത്രം ആ​ഗ്രഹിച്ചു. ഞാൻ എന്റെ കരിയർ ബിൽഡ് ചെയ്യുന്ന സമയവും ആയിരുന്നു'

  Priya Varrier

  'ഏറ്റവും മോശം ഭാ​ഗമെന്നത് കുടുംബവും അതിൽ വിശ്വസിച്ചിരുന്നു. ഈ പയ്യനെ എന്റെ ഫാമിലി ജീവന് തുല്യം സ്നേഹിച്ചു. എന്റെ അമ്മ എന്നെ വിളിക്കുന്നതിലും കൂടുതൽ ആ പയ്യനെ വിളിക്കുമായിരുന്നു. അതിനാലാണ് കൂടുതൽ വേദനിച്ചത്. ബന്ധം പരാജയപ്പെട്ടപ്പോൾ ഞാൻ കരഞ്ഞു, എന്റെ അമ്മ ഒപ്പം കരഞ്ഞു'

  'ഞാൻ‌ അവനെ വിശ്വസിച്ചു എന്നായിരുന്നു അമ്മ പറഞ്ഞത്. നമ്മുടെ മാതാപിതാക്കൾ വിഷമിക്കുന്നതാണ് ഏറ്റവും മോശം. എനിക്കത് ഡീൽ ചെയ്യാമായിരുന്നു. കാരണം എനിക്കൊരു കരിയർ വളർത്താൻ ഉണ്ടായിരുന്നു,' പ്രിയ വാര്യർ പറഞ്ഞു.

  Read more about: priya varrier
  English summary
  Actress Priya Varrier Open Up About Her Break Up; Says Her Family Was Affected By It
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X