For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരോടും ഇതേ പറ്റി പറഞ്ഞിട്ടില്ല; റോഷനുമായി പ്രണയത്തിലായിരുന്നോ എന്ന ചോദ്യത്തോട് പ്രിയ വാര്യർ

  |

  അഞ്ച് വർഷത്തോളം നീണ്ട കരിയറിൽ ഒരു സിനിമ മാത്രമെ പുറത്തിറങ്ങിയിട്ടുള്ളൂ എങ്കിലും മലയാള സിനിമയിൽ പ്രിയ വാര്യർ എന്ന പേര് ഏവർക്കും സുപരിചിതമാണ്. പ്രിയക്ക് ഉണ്ടാക്കിയ സെൻസേഷൻ ഒരു പക്ഷെ ഇനി ഒരിക്കലും മറ്റൊരു യുവ താരത്തിന് സംഭവിച്ചേക്കില്ലെന്നാണ് കഴിഞ്ഞ ദിവസം സംവിധായകൻ രഞ്ജിത്ത് ശങ്കർ പറഞ്ഞത്.

  അഡാർ ലൗ എന്ന ഒറ്റ സിനിമയിലൂടെ കരിയറിൽ വലിയ അലയൊലികൾ സൃഷ്ടിച്ച പ്രിയക്ക് പക്ഷെ ഉയർച്ച പോലെ തന്നെ താഴ്ചയും വളരെ പെട്ടെന്ന് ആയിരുന്നു.

  Also Read: 'ആ നടിയുമായി പ്രണയമുണ്ടായിരുന്നു, അവൾ കരിയർ നോക്കിപ്പോയി, ഞാൻ പിന്നീട് വിഷാദത്തിലായിരുന്നു'; നടൻ റഹ്മാൻ

  അഡാർ ലൗ റിലീസിന് മുമ്പുണ്ടായ ആരവങ്ങൾ റിലീസോടെ അവസാനിച്ചു. പിന്നാലെ പ്രിയക്കെതിരെ സൈബർ അധിക്ഷേപവും രൂക്ഷമായി. അഡാർ ലൗ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളും ഇതിന് ആക്കം കൂട്ടി.

  എന്നാൽ സൈബർ ആക്രമണങ്ങളെ മുഖവിലയ്ക്കെടുക്കാഞ്ഞ പ്രിയ തന്റെ കരിയറിൽ ശ്രദ്ധ നൽകി. മറുഭാഷകളിൽ അഭിനയിച്ച പ്രിയ പക്ഷെ മലയാളത്തിൽ നിന്ന് നീണ്ട ഇടവേള എടുത്തു. നല്ല അവസരങ്ങൾ വന്നാൽ മാത്രമേ മലയാളത്തിലേക്കുള്ള എന്നായിരുന്നു പ്രിയയുടെ തീരുമാനം.

  രഞ്ജിത്ത് ശങ്കറിന്റെ ഫോർ ഇയേർസ് എന്ന സിനിമയിലൂടെ ആണ് പ്രിയ വാര്യർ തിരിച്ചെത്താൻ പോവുന്നത്. സർജാനോ ഖാലിദ് നായകൻ ആയെത്തുന്ന സിനിമ ആണിത്. ക്യാമ്പസ് പ്രണയ കഥ പറയുന്ന സിനിമയാണ് ഫോർ ഇയേർസ്. സിനിമയുടെ പ്രൊമോഷൻ‌ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് പ്രിയ വാര്യർ.

  ഇപ്പോഴിതാ നടിയെക്കുറിച്ച് വന്ന ​ഗോസിപ്പുകളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് പ്രിയ. അഡാർ‌ ലൗവിൽ‌ നടനും ഡ‍ാൻസറും ആയ റോഷനൊപ്പമാണ് പ്രിയ അഭിനയിച്ചത്. ആ സമയത്ത് പ്രിയയും റോഷനും തമ്മിൽ പ്രണയത്തിലാണെന്ന് ​ഗോസിപ്പുകൾ വന്നിരുന്നു. ഇതേക്കുറിച്ചാണ് പ്രിയ സംസാരിച്ചത്.

  Also Read: 'സിംഗിൾ പാരന്റിംഗിൽ സ്ട്രഗിൾ ചെയ്തത് അപ്പോഴാണ്; മകളുടെ വിവാഹം നല്ല രീതിയിൽ നടത്താനായി': ദേവി അജിത്

  അന്ന് ഇന്റർനാഷണൽ മീഡിയയിൽ പോലും തങ്ങൾ പ്രണയത്തിലാണോ എന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നാണ് പറഞ്ഞത്. ഇന്നും അത് പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അതൊരു ചോദ്യ ചിഹ്നമായി അവിടെ നിൽക്കട്ടെ എന്ന് പ്രിയ വാര്യർ പറഞ്ഞു. വെറെെറ്റി മീഡിയയോടാണ് പ്രതികരണം. പ്രിയ വാര്യർ, റോഷൻ, നൂറിൻ ഷരീഫ് തുടങ്ങിയവർ ആയിരുന്നു അഡാർ ലൗ സിനിമയിലെ താരങ്ങൾ.

  സിനിമയിൽ ആദ്യം നായിക ആയി തീരുമാനിച്ചിരുന്നത് നൂറിനെ ആയിരുന്നു. എന്നാൽ സിനിയിലെ പാട്ട് റിലീസിന് മുമ്പ് ഹിറ്റായതോടെ പ്രിയ വാര്യരുടെ സീനുകൾ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഇതിന് ശേഷം പ്രധാന വേഷത്തിൽ പ്രിയ എത്തുകയായിരുന്നെന്നും അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

  സിനിമകളിൽ വീണ്ടും സജീവമാവാൻ പോവുകയാണ് പ്രിയ വാര്യർ. വികെപിയുടെ ലൈവ് ആണ് നടിയുടെ ഒടുവിൽ പ്രഖ്യാപിക്കപ്പെട്ട സിനിമ. മംമ്ത മോഹൻദാസും സൗബിനുമാണ് സിനിമയിലെ മറ്റ് താരങ്ങൾ. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം ആണ് പ്രിയ വാര്യർ. യാത്രകൾ ഇഷ്ടപ്പെടുന്ന നടി വിനോദ യാത്രകളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

  അടുത്തിടെ തന്റെ വസ്ത്രങ്ങളുടെ പേരിൽ നടക്കുന്ന സൈബറാക്രമണങ്ങൾക്കെതിരെ പ്രിയ പ്രതികരിച്ചിരുന്നു. ഇത്തരം അധിക്ഷേപങ്ങൾ തങ്ങളെ ബാധിക്കാറില്ലെന്നും തനിക്കിഷ്ട്ടപ്പെട്ട വസ്ത്രമാണ് ധരിക്കുന്നതെന്നും പ്രിയ വ്യക്തമാക്കി. സോഷ്യൽ മീഡിയ കമന്റുകളിൽ താനോ തന്റെ കുടുംബവോ ആശങ്കപ്പെടാറില്ലെന്നും പ്രിയ വ്യക്തമാക്കി.

  Read more about: priya varrier
  English summary
  Actress Priya Varrier Reacts To Gossip With Roshan; Actress Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X