നാല് വർഷം സിനിമകളിൽ ഇല്ല, ആശങ്കയുണ്ടായിരുന്നു; തുറന്നു പറഞ്ഞ് പ്രിയ വാര്യർ‌

ഒറ്റ ദിവസം കൊണ്ട് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ നടിയാണ് പ്രിയ പി വാര്യർ. അഡാർ ലൗ എന്ന ചിത്രത്തിലെ കണ്ണിറുക്കൽ സീനിലൂടെ 2019 ലെ സെൻസേഷണൽ താരമായി പ്രിയ പി വാര്യർ മാറി. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രിയ വാര്യരെ രാജ്യത്തെ യുവത്വമൊട്ടാകെ ​ഗൂ​ഗിളിൽ തിരയാൻ തുടങ്ങി.

അഡാർ ലൗ എന്ന ചിത്രത്തിന്റെ റിലീസിന് മുമ്പ് പുറത്തിയ ​ഗാനത്തിലൂടെയായിരുന്നു പ്രിയ വാര്യർ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിൽ നായികാ വേഷമായിരുന്നില്ല പ്രിയയ്ക്ക്. എന്നാൽ പ്രിയയുടെ പെടുന്നനെയുള്ള പ്രശസ്തി കണ്ട് പ്രിയയെ സിനിമയിലെ നായികയാക്കി. ആദ്യം നായികയാക്കിയിരുന്നത് പുതുമുഖം നൂറിൻ ഷെരീഫിനെ ആയിരുന്നു. എന്നാൽ പിന്നീട് പ്രിയയുടെ പ്രശസ്തി കണ്ട് നിർമാതാക്കൾ തീരുമാനം മാറ്റുകയായിരുന്നു.

കുതിച്ചുയർന്ന പ്രശസ്തി പോലെ തന്നെ പ്രിയ അതിവേ​ഗം വിവാദങ്ങളിലും അകപ്പെട്ടു

കുതിച്ചുയർന്ന പ്രശസ്തി പോലെ തന്നെ പ്രിയ അതിവേ​ഗം വിവാദങ്ങളിലും അകപ്പെട്ടു. അഡാർ ലൗ സിനിമയുമായി ബന്ധപ്പെട്ട് സഹതാരങ്ങൾക്കിടയിൽ പ്രശ്നമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ഇതിനിടെ പ്രിയ വാര്യറിനെതിരെ സൈബറാക്രമണവും രൂക്ഷമായി.

നടിയുടെ മിക്ക ഇന്റർവ്യൂകളും പരാമർശങ്ങളും പോസ്റ്റുകളും ട്രോളുകൾക്കിരയായി. എന്നാൽ ഇതെല്ലൊം അവ​ഗണിച്ച് പ്രിയ തന്റെ കരിയർ തിരക്കുകളിലായിരുന്നു. തെലുങ്കിലും ഹിന്ദിയിലും പ്രിയ പിന്നീട് അഭിനയിച്ചു. അതേസമയം മലയാളത്തിൽ അഡാർ‌ ലൗവിന് ശേഷം മറ്റൊരു സിനിമ ചെയ്തിട്ടില്ല. ഏറെ ആരവങ്ങൾ സൃഷ്ടിച്ച അഡാർ ലൗ തിയറ്ററിൽ പരാജയപ്പെടുകയും ചെയ്തു.

ബോളിവുഡിൽ മറ്റൊരു ത്രില്ലർ സിനിമയിലും പ്രിയ എത്തുന്നുണ്ട്

നീണ്ട നാലു വർഷമായി മലയാള സിനിമ ചെയ്യാതിരിക്കുന്ന പ്രിയ കൊള്ള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടും വരികയാണ്.

ന​വാ​ഗതനായ സൂരജ് വർമ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ് കൂട്ടുകെട്ടിന്റേതാണ്. രജിഷ വിജയനും വിനയ് ഫോർട്ടുമാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ബോളിവുഡിൽ മറ്റൊരു ത്രില്ലർ സിനിമയിലും പ്രിയ എത്തുന്നുണ്ട്.

കരിയറിൽ വന്ന നീണ്ട ഇടവേളയെ പറ്റി തുറന്നു സംസാരിക്കുകയാണ് പ്രിയ വാര്യരിപ്പോൾ. മികച്ച സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നെന്ന് നടി പറയുന്നു. കരിയറിൽ ആ​ഗ്രഹിച്ച വളർച്ച ഉണ്ടാവാഞ്ഞത് തന്നെ ബാധിച്ചിരുന്നെന്നും എന്നാൽ നല്ല രീതിയിലാണ് കരിയർ പോവുന്നതെന്നും പ്രിയ പറയുന്നു.

'വർഷങ്ങൾ കടന്നു പോവുന്നതല്ലാതെ  കരിയറിൽ വേണ്ട വളർച്ച കാണുന്നുണ്ടായിരുന്നില്ല'

എന്താണ് സംഭവിക്കുന്നത് എന്നതിൽ എനിക്ക് ആശങ്കയുണ്ടായിരുന്നു. കാരണം ഞാനെന്റെ 20 കളുടെ തുടക്കത്തിലായിരുന്നു. ജോലി ചെയ്യേണ്ടതും തിരക്കുകളുമുണ്ടാവേണ്ട സമയമാണിതെന്ന് എനിക്ക് തോന്നി. പക്ഷെ വർഷങ്ങൾ കടന്നു പോവുന്നതല്ലാതെ എനിക്ക് കരിയറിൽ വേണ്ട വളർച്ച ഞാൻ കാണുന്നുണ്ടായിരുന്നില്ല, പ്രിയ പറയുന്നു.

സോഷ്യൽ മീഡിയ ഈ സമ്മർദ്ദം വർധിപ്പിച്ചു. അതിനാൽ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുത്തെന്നും പ്രിയ പറയുന്നു.

'അതിന് ശേഷമായിരുന്നു എന്റെ കഷ്ടപ്പാട് തുടങ്ങിയത്'

'സാധാരണയായി ഒരാൾ കുറച്ചു കാലം കഷ്ടപ്പെടുകയും പിന്നീട് ലൈം ലൈറ്റിൽ വന്ന് താരമാവുകയുമാണ് ചെയ്യാറ്. പക്ഷെ ഭാ​ഗ്യത്തിന് വൈറൽ വീഡിയോ ഉണ്ടാക്കിയ ആരവം മൂലം തുടക്കകാലത്ത് എനിക്ക് കഷ്ടപ്പെടേണ്ടി വന്നില്ല. പക്ഷെ അതിന് ശേഷമായിരുന്നു എന്റെ കഷ്ടപ്പാട് തുടങ്ങിയത്. നാല് വർഷത്തോളം സിനിമകളിൽ അഭിനയിക്കാതിരുന്നത് എന്റെ സ്വന്തം തീരുമാനമായിരുന്നു'

'കാരണം പെട്ടന്ന് എന്തെങ്കിലും ചെയ്യണമെന്ന് എനിക്കില്ലായിരുന്നു. എനിക്ക് പെർഫോം ചെയ്യാൻ അവസരം തരുന്ന ഒന്നിനായി കാത്തിരിക്കുകയായിരുന്നു. കണ്ണിറുക്കൽ പെൺകുട്ടി എന്ന ഇമേജിൽ നിന്നും എനിക്ക് ശരിക്കും പുറത്ത് കടക്കേണ്ടിയിരുന്നു. ഒരുപാട് അവസരങ്ങൾ വന്നു. പക്ഷെ മികച്ച സ്ക്രിപ്റ്റിനും കഥാപാത്രത്തിനും വേണ്ടി കാത്തിരിക്കുകയായിരുന്നു,' പ്രിയ വാര്യർ പറഞ്ഞു.

More from Filmibeat

Read more about: priya warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X