For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയിൽ അഭിനയിക്കാം, പക്ഷെ...; ഭർത്താവ് മുസ്തഫയുടെ നിർദ്ദേശത്തെ പറ്റി പ്രിയാമണി

  |

  മലയാളി പ്രേക്ഷകർക്ക് സുപരിചിത ആയ നടിയാണ് പ്രിയാമണി. തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും ഒരു പോലെ സാന്നിധ്യം അറിയിച്ച പ്രിയാമണിക്ക് അഭിനയിച്ച എല്ലാ ഭാഷകളിലും ശ്രദ്ധേയ സിനിമകളുടെ ഭാ​ഗമാവാനും സാധിച്ചു. തമിഴിൽ പരുത്തിവീരൻ എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

  തിരക്കഥ എന്ന സിനിമയിലൂടെ ആണ് മലയാളി പ്രേക്ഷകരെ പ്രിയാമണി വിസ്മിയിപ്പിച്ചത്. കന്നഡയിൽ ചാരുലത എന്ന സിനിമയിലും മികച്ച വേഷം പ്രിയാമണിയെ തേടിയെത്തി. ഹിന്ദിയിൻ ശ്രദ്ധിക്കപ്പെടുന്നത് ഫാമിലിമാൻ എന്ന സീരീസിലെ വേഷത്തിലൂടെ ആണ്.

  Also Read: 'ജീവിതത്തിൽ നഷ്ടപ്പെട്ടത് എന്തൊക്കെയോ ഉപ്പും മുളകിൽ അനുഭവിക്കാൻ കഴിയുന്നുണ്ട്; ഒറ്റയ്ക്കാണ് ഇവിടെവരെ എത്തിയത്'

  നായിക വേഷവും സഹനായികാ വേഷവും എല്ലാം പ്രിയമണിയുടെ കൈയിൽ ഭദ്രമാണ്. ഡോക്ടർ 56 ആണ് പ്രിയാമണിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി പ്രിയാമണി നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ കരിയറിനെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും പ്രിയാമണി സംസാരിച്ചു.

  'നിങ്ങളുടെ പശ്ചാത്തലത്തെ പറ്റി മനസ്സിലാക്കുന്ന ഒരു പാർടണറെ ലഭിക്കാൻ ബുദ്ധിമുട്ടാണ്. നടി എന്നതിനപ്പുറം ഒരു വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തിന് എന്നെ ഇഷ്ടം. ഞാനാണ് ഈ വ്യക്തിയെന്ന് എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. കാരണം ക്യമറയ്ക്ക് മുന്നിലല്ലാതെ വീട്ടിൽ ഇരിക്കുമ്പോൾ ഞാൻ എല്ലാവരെയും പോലെ തന്നെയാണ്. വീട്ടു ജോലി ചെയ്യും, സാധനങ്ങൾ വാങ്ങിക്കൊണ്ട് വരും. കുക്കിം​ഗ് ഞാൻ‌ ചെയ്യില്ല. മറ്റ് വീട്ടുജോലികൾ ചെയ്യണോ, തുടയ്ക്കണോ എല്ലാം ചെയ്യും'

  Also Read: മകന്‍ മരിച്ചത് എന്റെ മടയില്‍ കിടന്ന്, എനിക്ക് മരണത്തെ ഭയമില്ല; മകനെക്കുറിച്ച് മനസ് തുറന്ന് സബീറ്റ

  'കുടുംബ ജീവിതം ആയ ശേഷം സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുവാണ്. എന്റെ ഭർത്താവും കുടുംബവും ചെയ്യരുതെന്ന് പറഞ്ഞ് എന്നെ നിയന്ത്രിച്ചിട്ടില്ല. ജോലി ചെയ്യണോ, നീ ചെയ്തോ എന്ന് പറയും. പക്ഷെ ശ്രദ്ധിക്കണം എന്ന് ഭർത്താവ് എപ്പോഴും പറയും. രണ്ട് വട്ടം ആലോചിക്കൂ എന്ന്. ഇപ്പോൾ വരുന്ന പ്രൊജക്ടുകൾ എല്ലാം അദ്ദേഹത്തെയും അറിയിക്കും'

  'സിനോപ്സിസ് അദ്ദേഹത്തിനും അയക്കും. ഇങ്ങനെ ഒരു സബ്ജക്ട് വന്നിട്ടുണ്ട്, എന്ത് തോന്നുന്നു എന്ന് ചോദിക്കും. അദ്ദേഹം വായിച്ച ശേഷം നന്നായിട്ടുണ്ട് അത് ചെയ്യാം എന്ന് പറയും. അതിന് ശേഷം അടുത്ത സ്റ്റെപ്പ് എടുക്കും,' പ്രിയാമണി പറഞ്ഞു.

  'സംവിധാനത്തിൽ താൽപര്യം ഉണ്ട്. പക്ഷെ എങ്ങനെ ഉടനെ ചെയ്യുന്നു എന്നല്ല.അഭിനയിക്കുമ്പോൾ ഈ സീൻ ഇങ്ങനെ ചെയ്തിരുന്നെങ്കിൽ എന്നൊക്കെ തോന്നാറുണ്ട്. ഭാവിയിൽ അങ്ങനെ ഒരു അവസരം വന്നാൽ അതേപറ്റി ചിന്തിക്കും. പക്ഷെ ഇപ്പോൾ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് വളരെ സന്തോഷം,' പ്രിയാമണി പറഞ്ഞു.

  കെെ നിറയെ അവസരങ്ങളാണ് പ്രിയാമണിക്ക് കരിയറിൽ നിലവിൽ ലഭിച്ച് കൊണ്ടിരിക്കുന്നത്. വിവാഹ ശേഷമാണ് തനിക്ക് യഥാർത്ഥത്തിൽ കരിയറിൽ തിരക്ക് കൂടിയതെന്ന് പ്രിയാമണി അടുത്തിടെ പറഞ്ഞിരുന്നു. അഭിനയ പ്രധാന്യമുള്ള വേഷങ്ങൾ നായികയാണോ സഹനടിയാണോ എന്ന് നോക്കാതെ ചെയ്യുന്നതാണ് പ്രിയാമണിയുടെ വിജയ രഹസ്യം എന്നാണ് സിനിമാ ലോകം പറയുന്നത്.

  ഒറ്റനാണയം, സത്യം, പുതിയ മുഖം, പ്രാഞ്ചിയേട്ടൻ, ​ഗ്രാന്റ് മാസ്റ്റർ, തിരക്കഥ തുടങ്ങിയവ ആണ് പ്രിയാമണി മലയാളത്തിൽ ചെയ്ത സിനിമകൾ. ഏറെനാളായി പ്രിയാമണിയെ മലയാള സിനിമയിൽ കാണാറില്ല.

  Read more about: priyamani
  English summary
  Actress Priyamani About Her Husband Mustafa; Says She Got An Understanding Partner
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X