'ഞാൻ എന്തെങ്കിലും പറയാൻ കാത്തിരിക്കുകയാണ് ചെറുതിനെ വലുതാക്കാൻ‌'; വിവാദങ്ങളിൽ പ്രതികരിച്ച് പ്രിയാമണി!

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായി ഒരുകാലത്ത് തിളങ്ങിയ താരമാണ് പ്രിയാമണി. തമിഴ് സിനിമയിലൂടെ അരങ്ങേറിയ നടി തുടർന്ന് മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ചു. പരുത്തിവീരൻ എന്ന സിനിമയിലൂടെയാണ് പ്രിയാമണി മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നേടിയത്. മലയാളത്തിലും സൂപ്പർ താരങ്ങളുടെയും യുവതാരങ്ങളുടെയും സിനിമകളിൽ നടി അഭിനയിച്ചു. തിരക്കഥ, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്‌ന്റ് പോലുളള സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് പ്രിയാമണി അവതരിപ്പിച്ചത്.

അഭിനയ പ്രാധാന്യമുളള വേഷങ്ങൾക്കൊപ്പം ഗ്ലാമർ റോളുകളിലും തിളങ്ങിയ താരമാണ് പ്രിയാമണി. മലയാളത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനായ സത്യം എന്ന ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിച്ചത്. തുടർന്ന് മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുളള സൂപ്പർതാര ചിത്രങ്ങളിലും പ്രിയാമണി എത്തി. സിനിമകൾക്ക് പുറമെ വെബ് സീരിസ് രംഗത്തും സജീവമാണ് പ്രിയാമണി. ഫാമിലി മാൻ സീസൺ 2, നരപ്പ എന്നിവ ആണ് നടിയുടെതായി ഒടുവിൽ പുറത്തിറങ്ങിയത്. കൂടാതെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ നടിയുടെ പുതിയ സിനിമകൾ വരുന്നുണ്ട്.

പ്രണയവും വിവാഹവും

2017ൽ ആണ് മുസ്തഫ എന്ന ബിസിനസുകാരനെ പ്രിയാമണി വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. വ്യക്തി ജീവിതത്തിലെ വിവാദങ്ങളോടും ഗോസിപ്പുകളോടും എങ്ങനെ പ്രതികരിക്കും എന്ന ചോദ്യത്തിന് പ്രിയാമണി നൽകിയ ഉത്തരമാണ് ഇപ്പോൾ വൈറലാകുന്നത്. ഇന്ത്യയാകെ ചർച്ചയായ സീരിസായിരുന്നു ഫാമിലിമാൻ. സീരിസിൽ സുചിത്ര എന്ന കഥാപാത്രത്തെയാണ് പ്രിയാമണി അവതരിപ്പിച്ചത്. ഭാമ കലപം ആണ് പൂർത്തിയായി റിലീസിന് തയ്യാറെടുക്കുന്ന പ്രിയാമണിയുടെ സിനിമ. അനുപമ എന്ന കഥാപാത്രത്തെയാണ് താരം സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിലെ അനുപമ എന്ന കഥാപാത്രവുമായി തനിക്ക് ഒരു സാദൃശ്യമില്ലെന്നും പാചകം അറിയാത്ത വ്യക്തിയാണ് താനെന്നും പറയുകയാണ് പ്രിയാമണി. പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയാമണിയുടെ പ്രതികരണം.

ഭർത്താവാണ് പാചകം ചെയ്യുന്നത്

'അനുപമയെ പോലെയല്ല ഞാൻ. എനിക്ക് പാചകം അറിയില്ല. എന്റെ ഭർത്താവ് പാചകം ചെയ്യുകയും ഞാൻ കഴിക്കുകയും ചെയ്യും. എന്റെ ജീവിതത്തോട് ചേർന്നിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ ഞാനായിരിക്കാൻ ആഗ്രഹിക്കുന്നു. വീടിനോട് ചേർന്നിരിക്കാനാണ് ഇഷ്ടം. ആവശ്യമുള്ളപ്പോൾ മാത്രമാണ് പുറത്ത് പോവുന്നത്. അനുപമയെപ്പോലെയാകാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ‌വിവാദങ്ങളെ കൈകാര്യം ചെയ്യാൻ ഞാൻ പഠിച്ചു. വിവാദങ്ങളോട് പ്രതികരിച്ചാൽ എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെയാണ്. ഒരു വശത്തൂടെ കേട്ട് മറ്റേ വശത്തൂടെ ഇറക്കി വിടുക. ഇന്നല്ലെങ്കിൽ നാളെ അത് കെട്ടടങ്ങും. എല്ലാത്തിനുമൊടുവിൽ സത്യം പുറത്ത് വരും. എനിക്കെന്റെ കുടുംബത്തേയും ഭർത്താവിനെയും മാത്രം ബോധിപ്പിച്ചാൽ മതി. ലോകത്തെ മുഴുവൻ ബോധിപ്പിക്കേണ്ട ആവശ്യമില്ല. വിവാദങ്ങൾ അനാവശ്യമാണെന്ന് തോന്നിയാൽ ഞാൻ പിന്നെ മൈൻഡ് ചെയ്യാറില്ല' പ്രിയാമണി പറയുന്നു.

വിവാദങ്ങളെ കുറിച്ച്

യുവതാരങ്ങൾ അണിനിരന്ന പതിനെട്ടാം പടിയിൽ ​ഗസ്റ്റ് അപ്പിയറൻസിൽ പ്രിയാമണി എത്തിയിരുന്നു. കുറച്ച് വർഷങ്ങളായി മലയാള സിനിമയിൽ നിന്നും പ്രിയാമണി വിട്ടുനിൽക്കുകയാണ്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത നരപ്പയാണ് പ്രിയാമണിയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. ധനുഷിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്ത അസുരന്റെ തെലുങ്ക് റീമേക്കായിരുന്നു നരപ്പ. അസുരനിൽ നടി മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തെയാണ് നരപ്പയിൽ പ്രിയാമണി അവതരിപ്പിച്ചത്. വെങ്കിടേഷായിരുന്നു ചിത്രത്തിൽ നായകൻ. ശ്രീകാന്ത് അടലയായിരുന്നു സിനിമ സംവിധാനം ചെയ്തത്.

Read more about: priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X