കെട്ടിപ്പിടിച്ച് നെറ്റിയില്‍ ചുംബിച്ചു, ഇതിലേക്ക് വന്നതിന് നന്ദി പറഞ്ഞു! ഷാരൂഖ് നന്മയുള്ള മനുഷ്യൻ; പ്രിയാമണി
ബോളിവുഡിലും കോളിവുഡിലും മലയാളത്തിലും തുടങ്ങി പല ഭാഷകളിലും സൂപ്പര്‍ നായികയായി തിളങ്ങി നില്‍ക്കുന്ന നടിയാണ് പ്രിയാമണി. മലയാളത്തില്‍ നായികയായും സഹനടിയായിട്ടുമൊക്കെ പ്രിയാമണി സജീവമാണ്. ഒപ്പം ടെലിവിഷന്‍ റിയാലിറ്റി ഷോ കളില്‍ വിധികര്‍ത്താവായിട്ടും നടി പ്രത്യക്ഷപ്പെടാറുണ്ട്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജവാന്‍ എന്ന ഷാരൂഖ് ഖാന്റെ സിനിമയിലും പ്രിയാമണി പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ സിനിമയുടെ വിശേഷങ്ങളും തന്നെ കുറിച്ചുള്ള പുതിയ വിവരങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കുകയാണ് പ്രിയാമണി ഇപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

ഏത് ഭാഷയില്‍ അഭിനയിച്ചാലും ഏറ്റവും പ്രിയപ്പെട്ട നായകനാര് എന്ന ചോദ്യത്തിന് ഷാരൂഖ് ഖാന്‍ എന്ന മറുപടിയേയുള്ളു. നടന്‍ മാത്രമല്ല നന്മയുള്ള വ്യക്തിയാണ് ഷാരുഖ്.. ജവാന്‍ എന്ന സിനിമയില്‍ അദ്ദേഹത്തിനൊപ്പം ഒരുമിച്ച് അഭിനയിച്ച അനുഭവം നടി പങ്കുവെച്ചു. സംവിധായകന്‍ ആറ്റ്‌ലിയാണ് ആ സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. അതിനുമുന്‍പ് ഷാരൂഖിന്റെ ചെന്നൈ എക്‌സ്പ്രസ് എന്ന സിനിമയില്‍ ഒരു ഗാനരംഗത്തില്‍ ഞാന്‍ ഡാന്‍സ് ചെയ്തിരുന്നു.
ഷാരൂഖിനൊപ്പം അഭിനയിക്കാനുള്ള അവസരവുമായി മറ്റൊരു വിളി വരുമ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അത്രമാത്രം എക്‌സൈറ്റഡ് ആയിരുന്നു. ഷാരൂഖ് ഖാന്‍ ലൊക്കേഷനില്‍ എത്തിയെന്ന് അറിഞ്ഞ് ഉടന്‍ അദ്ദേഹത്തെ കാണാനായി ചെന്നിരുന്നു. അദ്ദേഹം എന്നെ പേര് വിളിച്ച് ഹഗ് ചെയ്തു. എന്നിട്ട് നെറ്റിയില്‍ ചുംബിച്ചു, എന്നിട്ട് 'താങ്ക്യൂ ഫോര്‍ ഡ്രോയിങ് ദിസ് ഫിലിം' എന്ന് സ്‌നേഹത്തോടെ പറഞ്ഞു.
എനിക്ക് പുറമേ നയന്‍താര, ദീപിക പദുക്കോണ്‍, സന്യ മല്‍ഹോത്ര, എന്നിങ്ങനെയുള്ള നടിമാരും ജവാനില്‍ ഉണ്ടായിരുന്നു. ഓരോരുത്തരെയും ചേര്‍ത്ത് നിര്‍ത്തിയിട്ട് നിങ്ങളെല്ലാം ആസാദിന്റെ ഗേള്‍സ് ആണെന്നാണ് അദ്ദേഹം പറയാറുണ്ടായിരുന്നത്. ജവാനില്‍ ഷാരൂഖ് അവതരിപ്പിച്ച കഥാപാത്രമാണ് ആസാദ്.

ലൊക്കേഷനില്‍ എല്ലാ ദിവസവും അദ്ദേഹത്തിന് ഒപ്പമായിരുന്നു ഞങ്ങളുടെ ഡിന്നര്‍. ഒരു ദിവസം ഗിത്താറും ആയിട്ടാണ് അദ്ദേഹം ലൊക്കേഷനിലേക്ക് വന്നത്. ഷൂട്ടിങ്ങിന് ഇടവേളയില്‍ ഒപ്പം ഉണ്ടായിരുന്ന രണ്ടു പേര്‍ പാട്ടുപാടി. അദ്ദേഹം അവരുടെ കൂടെ ചേര്‍ന്ന് ഗിത്താര്‍ വായിച്ചു. ഷാരൂഖ് ഖാന്‍ എന്ന വ്യക്തി ക്യാമറയ്ക്ക് മുന്‍പില്‍ മാത്രമാണ് നായകന്‍. അല്ലാത്ത സമയങ്ങളില്‍ നന്മയുള്ള മനുഷ്യനാണ്.
മാത്രമല്ല തന്റെ ഭര്‍ത്താവ് മുസ്തഫയെ കുറിച്ചും ദാമ്പത്യ ജീവിതത്തെ പറ്റിയും പ്രിയാമണി സംസാരിച്ചു. 'വിവാഹശേഷം ഞാന്‍ മുംബൈയിലാണ് താമസം. മുസ്തഫ അമേരിക്കയില്‍ സെറ്റില്‍ഡാണ്. അവധിയുള്ളപ്പോള്‍ അദ്ദേഹം ദുബായില്‍ വരും. അവിടെ ഞങ്ങള്‍ക്ക് ഒരു വീടുണ്ട്. കുറച്ചുദിവസം അവിടെ കൂടും. അവധി കൂടുതലുണ്ടെങ്കില്‍ എവിടേക്കെങ്കിലും ടൂര്‍ പോകും. വിവാഹം കഴിഞ്ഞിട്ട് ഏഴ് വര്‍ഷമായി, എല്ലാവര്‍ഷവും വിവാഹവാര്‍ഷികം ആഘോഷിക്കുന്നത് ലണ്ടനില്‍ ആണ്. കാരണം എന്റെയും മുസ്തഫയുടെയും ഫേവറേറ്റ് ഡെസ്റ്റിനേഷനാണ് ലണ്ടന്‍.' എന്നും നടി പറയുന്നു.


Click it and Unblock the Notifications