രാവിലെ മൂന്ന് മണിക്കും അപ്പുറത്ത് ഭർത്താവുണ്ടാകും, എനിക്ക് മറ്റൊരു ബെസ്റ്റി ഇല്ല; പ്രിയാമണി പറയുന്നു

വിവാഹ ജീവിതത്തിലേക്ക് കടന്ന ശേഷമാണ് നടി പ്രിയാമണി കരിയറിൽ കുറേക്കൂടി സജീവമായത്. തുടരെ സിനിമകളും സീരീസുകളുമായി പ്രിയാമണി പ്രേക്ഷകർക്ക് മുമ്പിലെത്തി. ബോളിവുഡിൽ ശ്രദ്ധ നേടി. ഫാമിലി മാൻ എന്ന സീരീസ് വലിയ പ്രശസ്തി നടിക്ക് നൽകി. കരിയറിന് പൂർണ പിന്തുണ നൽകിക്കൊണ്ട് ഭർത്താവ് മുസ്തഫ രാജ് ഒപ്പമുണ്ട്. വിവാഹ ശേഷം ഇന്റിമേറ്റ് സീനുകൾ ചെയ്യില്ല എന്നത് പ്രിയാമണിയുടെ തീരുമാനമായിരുന്നു. കാരണം ഭർത്താവിന് അതിഷ്ടപ്പെടില്ലെന്നാണ് നടി പറയുന്നത്. തനിക്ക് ഇന്നൊരു കുടുംബമുണ്ടെന്നും ആ ഉത്തരവാദിത്വം താൻ കാണിക്കേണ്ടതുണ്ടെന്നും പ്രിയാമണി പറയുന്നു.

കാൻസർ റിപ്പോർട്ടുകൾ കണ്ടിട്ടും കിച്ചുവോ സുധി ചേട്ടന്റെ ബന്ധുക്കളോ വിളിച്ചില്ല, സ്നേഹിക്കുന്നവരെ തിരിച്ചറിഞ്ഞു!
കാൻസർ റിപ്പോർട്ടുകൾ കണ്ടിട്ടും കിച്ചുവോ സുധി ചേട്ടന്റെ ബന്ധുക്കളോ വിളിച്ചില്ല, സ്നേഹിക്കുന്നവരെ തിരിച്ചറിഞ്ഞു!

ഭർത്താവിനെക്കുറിച്ച് പ്രിയാമണി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഈ വ്യക്തിയാണ് എന്റെ ബെസ്റ്റിയെന്നോ ഈ വ്യക്തി എന്റെ 3 എഎം ഫ്രണ്ട് ആണെന്നോ പറയാൻ പറ്റില്ല. എനിക്ക് 3 എഎം ഫ്രണ്ട് ഇല്ല. അത് എന്റെ ഭർത്താവണ്. മൂന്ന് മണിക്കോ രണ്ട് മണിക്കോ ഫോൺ ചെയ്യും. അദ്ദേഹം എപ്പോഴും ഫോൺ എടുക്കും. ഭർത്താവാണ് തന്റെ ബെസ്റ്റി എന്നും പ്രിയാമണി പറഞ്ഞു. ലോക്ഡൗൺ വന്ന ആദ്യ വർഷം തന്നെ എത്ര വേർപിരിയൽ വാർത്തകൾ നമ്മൾ കേട്ടു. കാരണം ചോദിച്ചാൽ ഭർത്താവ് വഴക്ക് പറയുന്നു, ജോലി ചെയ്യാൻ പറയുന്നു എന്നൊക്കെ മറുപടി. പങ്കാളിയെ ഉപേക്ഷിക്കാൻ എളുപ്പമാണ്.

Actress Priyamani

ഞങ്ങളുടെ ബന്ധത്തിൽ ഞങ്ങൾ വളരെ സെക്യൂർ ആണ്. ഇപ്പോൾ മുസ്തഫ യുഎസിൽ ആണ്. അവിടെ വർക്ക് ചെയ്യുന്നു. എല്ലാ ദിവസവും ഞങ്ങൾ സംസാരിക്കും. തിരക്കുകളിലായാൽ ഫ്രീയാകുമ്പോൾ ഞങ്ങൾ മെസേജ് അയക്കും. ഞങ്ങൾ രണ്ട് പേരും ഓക്കെ ആണെന്ന് ഉറപ്പ് വരുത്തും. ഒന്നുമില്ലെങ്കിൽ ആർ യു ഓക്കെ എന്ന് ചോദിക്കും. എന്ത് തോന്നിയാലും കമ്മ്യൂണിക്കേറ്റ് ചെയ്യുമെന്നും അന്ന് പ്രിയാമണി പറഞ്ഞു.

അന്ന് മറ്റൊരാളുടെ ഭർത്താവെന്ന് പറഞ്ഞ് മൗനം, എന്നാൽ ഇന്ന് ഉർവശി...; ഇല്ലാക്കഥയെന്ന് മനോജ് കെ ജയനും
അന്ന് മറ്റൊരാളുടെ ഭർത്താവെന്ന് പറഞ്ഞ് മൗനം, എന്നാൽ ഇന്ന് ഉർവശി...; ഇല്ലാക്കഥയെന്ന് മനോജ് കെ ജയനും

മലയാളത്തിൽ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയിലാണ് പ്രിയാമണിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. മികച്ച സിനിമകളും സീരീസുകളുമായി കരിയറിൽ മുന്നേറുകയാണ് പ്രിയാമണി. 2017 ലായിരുന്നു നടിയുടെ വിവാഹം. പ്രിയാമണിയെ വിവാഹം ചെയ്യുമ്പോൾ ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുകയായിരുന്നു മുസ്തഫ രാജ്. ലോക്ഡൗൺ കാലത്ത് ഈ സ്ഥാപനം അടച്ചു. ഇന്ന് അമേരിക്കയിൽ ബന്ധുക്കൾക്കൊപ്പം ഓയിൽ മേഖലയിലാണ് മുസ്തഫ ജോലി ചെയ്യുന്നത്. പ്രിയാമണി മുംബെയിലും മുസ്തഫ അമേരിക്കയിലുമാണ്. ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പ് ആണെങ്കിലും മൂന്ന് മാസത്തിലൊരിക്കൽ കാണാറുണ്ടെന്ന് പ്രിയാമണി നേരത്തെ പറഞ്ഞി‌ട്ടുണ്ട്.

ഒറ്റയ്ക്ക് താമസിക്കുന്നത് എന്തിനാണ്, ബാ​ഗ്ലൂരിലേക്ക് വരൂ എന്ന് അച്ഛൻ പറയാറുണ്ടെങ്കിലും തനിക്ക് കുഴപ്പമില്ലെന്നും പ്രിയാമണി പറഞ്ഞിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് മുസ്തഫ രാജ് പ്രിയാമണിയെ വിവാഹം ചെയ്തത്. പ്രിയാമണിയാണ് ആദ്യം പ്രണയം തുറന്ന് പറയുന്നത്. ആയിഷ എന്നാണ് മുസ്തഫയുടെ ആദ്യ ഭാര്യയുടെ പേര്. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. 2010 മുതൽ ആയിഷയുമായി പിരിഞ്ഞ് താമസിക്കുകയാണെന്നും 2013 ൽ നിയമപരമായി ബന്ധം പിരിഞ്ഞെന്നുമാണ് മുസ്തഫ ഒരിക്കൽ പറഞ്ഞിരുന്നു. അതേസമയം മുസ്തഫ ഇപ്പോഴും നിയമപരമായി തന്റെ ഭർത്താവാണെന്ന് ആയിഷ ഒരിക്കൽ വാദിച്ചിരുന്നു. ആരോപണം മുസ്തഫ നിഷേധിച്ചു.

Read more about: priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X