'പ്രൊഫഷണൽ കോൾസ് ഒമ്പത് മണിക്കുശേഷം എടുക്കാറില്ല, ചിലപ്പോഴൊക്കെ പ്രതികരിക്കാതെ സൈലന്റായി ഇരിക്കേണ്ടി വരും'

മിനിസ്‌ക്രീനിലൂടെ തുടക്കം കുറിച്ച് ബിഗ് സ്‌ക്രീനില്‍ സജീവമായി മാറിയ താരമാണ് പ്രിയങ്ക നായര്‍. വെയില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. കടുവ, വരാൽ എന്നിവയാണ് പ്രിയങ്ക അഭിനയിച്ച് അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. മുപ്പത്തിയൊമ്പതുകാരിയായ പ്രിയങ്ക സിനിമ ചെയ്യുന്നതിൽ ചൂസിയാണ് ഇപ്പോൾ.

ബി​ഗ് സ്ക്രീനിൽ വല്ലപ്പോഴും മാത്രമെ പ്രിയങ്ക പ്രത്യക്ഷപ്പെടാറുള്ളുവെങ്കിലും സോഷ്യൽമീഡിയ വഴി പുത്തൻ ഫോട്ടോഷൂട്ടുകളുടെയും പുതിയ പ്രോജക്ടുകളുടെയും വിശേഷങ്ങൾ ആരാധകരിലേക്ക് എത്തിക്കാറുണ്ട്. മാതാപിതാക്കളുടെ പിന്തുണയെക്കുറിച്ചും സിംഗിള്‍ പേരന്റിംഗിനെക്കുറിച്ചും പറഞ്ഞുള്ള പ്രിയങ്കയുടെ വീഡിയോയും മുമ്പ് വൈറലായിരുന്നു. ഇപ്പോഴിതാ അഭിനയത്തിലേക്ക് വന്ന ശേഷമുള്ള തന്റെ അനുഭവങ്ങൾ പ്രിയങ്ക പങ്കുവെച്ചിരിക്കുകയാണ് ഏറ്റവും പുതിയ അഭിമുഖത്തിൽ.

Priyanka Nair

മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനിമാ മേഖലയിൽ നിന്നുണ്ടായിട്ടുള്ള അനുഭവങ്ങൾ നടി പങ്കിട്ടത്. പലപ്പോഴും പ്രതികരിക്കാതെ സൈലന്റായി ഇരിക്കേണ്ട സാ​ഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നും പ്രിയങ്ക പറയുന്നു. സിനിമയിൽ അഭിനയിച്ച് തുടങ്ങിയ സമയത്ത് നല്ല ഭയമുണ്ടായിരുന്നു. ആ ഒരു ഭയം എപ്പോൾ അഭിനയിച്ചാലും എനിക്കുണ്ട്. ഭയം ഉണ്ടെങ്കിൽ നമ്മൾ ചെയ്യുന്ന പ്രവൃത്തി കൂടുതൽ നന്നാക്കാൻ പറ്റുമെന്ന് തോന്നാറുണ്ട്.

ഉറക്കം വരാത്ത നിരവധി യാത്രകൾ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. കഴിവതും ഉറങ്ങാൻ വേണ്ടി ഇപ്പോൾ ശ്രദ്ധിക്കാറുണ്ട്. പിന്നെ രാത്രിയിൽ ഉണർന്നിരിക്കാൻ ഇഷ്ടമുള്ളൊരാൾ കൂടിയാണ് ഞാൻ. പ്രൊഫഷണൽ കോൾസ് വരുന്നത് ഒമ്പത് മണിക്കുശേഷം എടുക്കാറില്ല. വർഷങ്ങളായി അങ്ങനെ തന്നെയാണ്. അല്ലെങ്കിൽ അത്രത്തോളം പരിചയമുള്ളവരാണ്.

അങ്ങനെയുള്ളവർ വിളിക്കുമ്പോൾ ഞാൻ എടുത്തില്ലെങ്കിൽ അവർ മെസേജ് ചെയ്യും. അല്ലെങ്കിൽ ഫാമിലി മെമ്പേഴ്സാരെങ്കിലും കോൾ എടുക്കും. അതുപോലെ എനിക്ക് ചുറ്റും ചില അന്യായങ്ങൾ നടക്കുന്നത് കണ്ടിട്ട് ചിലപ്പോൾ പ്രതികരിക്കുകയും ചിലപ്പോൾ പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. സിനിമ മേഖലയിലേക്ക് വന്നശേഷമാണ് പ്രതികരിക്കാൻ പറ്റാത്ത അവസ്ഥ വന്നത്. അതിന് മുമ്പ് പ്രതികരിക്കേണ്ടതിന് ആ സമയത്ത് പ്രതികരിച്ചിരുന്നയാളാണ് ഞാൻ.

ചിലപ്പോഴൊക്കെ സൈലന്റായി ഇരിക്കേണ്ടി വരും. അത് എന്നെ വിഷമിപ്പിച്ചിട്ടുമുണ്ട്. അഭിപ്രായങ്ങൾ തുറന്ന് പറയുന്നതുകൊണ്ട് ചില അവസരങ്ങളിൽ കൈവിട്ട് പോയിട്ടുമുണ്ട്. പക്ഷെ ആരെയും മനപൂർവം ഹേർട്ട് ചെയ്യാൻ ഞാൻ ഒന്നും ചെയ്യാറില്ല. നമുക്ക് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങൾ തുറന്ന് പറയാറുണ്ട്. അതിന്റെ പേരിൽ അവസരം നഷ്ടപ്പെട്ടാലും അതെനിക്ക് വിഷയമുള്ള കാര്യമല്ല.

Priyanka Nair

കാരണം ഞാൻ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കും. എനിക്കുള്ള പ്രോജക്ടുകൾ എനിക്ക് വന്ന് ചേരുകയും ചെയ്യും. പണത്തിന്റെ പേരിൽ പറ്റിക്കപ്പെട്ടിട്ടുമുണ്ട്. ഇന്റസ്ട്രിയിൽ ഒരുപാട് പേർക്ക് ഈ അനുഭവം ഉണ്ടാകും. ബൗൺസായ ചെക്കുകൾ ഒരുപാടുണ്ട്. ഞാൻ ജോലി ചെയ്തതിന്റെ പണം തരാതിരുന്നിട്ടുണ്ട്. ഇപ്പോൾ പക്ഷെ അതിന് നിന്ന് കൊടുക്കാറില്ല. തിരക്കഥ കേട്ടും ടീം കണ്ടും സിനിമ സെലക്ട് ചെയ്താലും തിയേറ്ററിൽ വരുമ്പോൾ അത് നമ്മൾ പ്രതീക്ഷിച്ചത് പോലെ ആകണമെന്നില്ല.

അതുകൊണ്ട് തന്നെ പല സിനിമകളും തെരഞ്ഞെടുത്തത് തെറ്റായിപ്പോയിയെന്ന് തോന്നാറില്ലെന്നും പ്രിയങ്ക പറയുന്നു. ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും സംവിധാനവും സംഗീത സംവിധാനവും നിർവഹിച്ച ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം കർണികയാണ് പ്രിയങ്കയുടെ ഏറ്റവും പുതിയ സിനിമ.

മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിയാൻ മംഗലശ്ശേരിയാണ് മറ്റൊരു മുഖ്യ കഥാപാത്രത്തെ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. മോഹൻലാൽ ചിത്രം റാമിലും പ്രിയങ്ക ഒരു ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്.

More from Filmibeat

Read more about: priyanka nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X