വിവാഹമോചനം നേടിക്കഴിഞ്ഞപ്പോൾ വലിയൊരു ആശ്വാസം തന്നെയായിരുന്നു, രണ്ടാം വിവാഹത്തെ കുറിച്ച് രചന
മിനിസ്ക്രീനിലൂടെ സിനിമയിലെത്തിയ താരമാണ് രചന നാരായണൻകുട്ടി. മഴവില്ല് മനോരമ സംപ്രേക്ഷണ ചെയ്ത മറിമായം എന്ന പരമ്പരയിലൂടെ നടി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. അഭിനേതി എന്നതിൽ ഉപരി നർത്തകിയും അവതാരകയുമാണ് താരം. മിനിസ്ക്രീനിൽ സജീവമായിരുന്നപ്പോഴായിരുന്നു ജയറാമിന്റെ നായികയായി രചന ബിഗ് സ്ക്രീനിലെത്തിയത. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടാൻ നടിക്ക് കഴിഞ്ഞിരുന്നു.
അമല പോളിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
ഇപ്പോഴിതാ വിവാഹത്ത കുറിച്ച് നടി പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . വിവാഹമോചനം വലിയൊരു ആശ്വാസമായിട്ടാണ് നടി കാണുന്നത്. കൂടാതെ കുടംബത്തെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചുമൊക്കെ നടി പറയുന്നു.

എല്ലാവരുടെയും പോലെ കുടുംബമാണ് തന്റെയും കരുത്ത് എന്നും രചന പറയുന്നു. കുടുംബത്തിനെ പോലെത്തന്നെ സുഹൃത്തുക്കളും തൻരെ ശക്തിയാണ് . 'എന്റെ കൂടെ ഒരുപാട് നല്ല സുഹൃത്തുക്കളും എന്നെ മുന്നോട്ട് നയിക്കാൻ എന്റെ മാതാപിതാക്കളും ഉണ്ടെന്നതാണ് ഏറ്റവും വലിയ ഭാഗ്യമെന്നും രചന പറയുന്നു,

സിനിമയിൽ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ മടിയില്ലെന്നും രചന പറയുന്നു. താൻ തിരക്കഥയ്ക്കാണ് പ്രധാന്യ നൽകുന്നത്.വളരെ ശ്രദ്ധിച്ച് മാത്രമാണ് കഥാപാത്രങ്ങളെ തിരഞ്ഞെടുത്തിരുന്നത് മാത്രമല്ല താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കുന്ന നടനാണ് വിക്രം സാർ. അദ്ദേഹത്തിന്റെ നായികയാവാനുള്ള ഓഫർ ലഭിച്ചിരുന്നു എങ്കിലും അത് ഇതുവരെയും സാദ്ധ്യമായില്ല എന്നും താരം പറയുന്നു.

വിവാഹമോചനത്തെ കുറിച്ചു വീണ്ടുമൊരു വിവാഹത്തെ കുറിച്ചും നടി പറയുന്നുണ്ട്. എന്ത് പ്രതിസന്ധി ഉണ്ടായാലും ഇപ്പോൾ അത് തരണം ചെയ്യാൻ കഴിയുമെന്നാണ് രചന പറയുന്നത്. കൂടാതെ ഉടനെ മറ്റൊരു വിവാഹമുണ്ടാകില്ലെന്നും നടി പറയുന്നു. വിവാഹമോചനം നേടിക്കഴിഞ്ഞപ്പോൾ വലിയൊരു ആശ്വാസം തന്നെയായിരുന്നു. ഇനി ഞാൻ എന്ത് ചെയ്യുമെന്ന ഒരു ചോദ്യ ചിഹ്നം എന്റെ മുന്നിലുണ്ടായിരുന്നു. അപ്പോഴാണ് സീരിയലിലേക്കുള്ള ക്ഷണം കിട്ടിയത് . വിവാഹം ഉണ്ടാകില്ല എന്നതിന്റെ അർഥം ഇനി ഒരിക്കലും വിവാഹം കഴിക്കില്ല എന്നല്ല ഇപ്പോൾ ഇല്ലെന്ന് മാത്രമാണെന്നും നടി പഴയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Recommended Video

കൂടാതെ താൻ ഒരു ഫെമിനിസ്റ്റ് ആണെന്ന് തുറന്ന് സമ്മതിക്കുകയാണ് നടി. ഫെമിനിസ്റ്റ് എന്ന് പറയുന്നതിന്റെ അർത്ഥം അറിയാത്തവരാണ് ആ വാക്കിനെ ദുർവ്യഖ്യാനം നടത്തുന്നത് എന്നും അഭിമുഖത്തിൽ വ്യക്തമാക്കി. ഏതൊരു സ്ത്രീയും ഫെമിനിസ്റ്റാണ്. ഫെമിനിസ്റ്റ് ഇപ്പോൾ ഫെമിനിച്ചിയായി മാറിയല്ലോ. നമ്മുടേതായ അഭിപ്രായങ്ങൾ തുറന്നു പറയുമ്പോൾ നമ്മൾ ഫെമിനിച്ചികളായി മാറുകയാണ്. സമത്വം തന്നെയാണ് വേണ്ടത് എന്നും നടി പറയുന്നു.


Click it and Unblock the Notifications











