'രോ​ഗം ബാധിച്ചിട്ട് 11 ദിവസം, രക്തത്തിന്റെ കൗണ്ട് കുറയാൻ അനുവദിക്കരുത്'; ആശുപത്രിയിൽ നിന്നും രചന നാരായണൻകുട്ടി

കാലവർഷം തുടങ്ങിയതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനിയുൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുകയാണ്. ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ സംസ്ഥാനത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട് സർക്കാർ. പനിയുടെ ആരംഭത്തിൽ തന്നെ ചികിത്സ ഉറപ്പാക്കണമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ഡെങ്കിപ്പനി പോലുള്ളവ ബാധിച്ചാൽ രോ​ഗം സുഖപ്പെട്ട് വരാൻ കുറച്ച് അധികം ദിവസം എടുക്കുമെന്നും വളരെ സൂക്ഷിച്ച് വേണം മഴക്കാലത്ത് ജീവിക്കാനെന്നും പറയുകയാണ് നടി രചന നാരായണൻകുട്ടി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡെങ്കിപ്പനിയുടെ പിടിയിലാണ് താരം. എല്ലാ ഊർജവും ചോർത്തിയെടുക്കുന്ന വില്ലനാണ് ഡെങ്കുവെന്നാണ് രചന സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ആശുപത്രിയിൽ നിന്നുള്ള ചില ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. രോ​ഗത്തിനെതിരെ ജാ​ഗ്രത പാലിക്കണമെന്ന് ഓർമിപ്പിച്ചുകൊണ്ടുള്ളതാണ് നടിയുടെ കുറിപ്പ്.

Rachana Narayanankutty

'എനിക്ക് അസുഖമായിട്ട് ഇന്നിത് 11-ാം ദിവസമാണ്. തൊണ്ണൂറ് ശതമാനം രോ​ഗം ഭേദമായെങ്കിലും ഞാൻ ഇപ്പോഴും റിക്കവറി മോഡിലാണ് എന്നുവേണം പറയാൻ. അതെ... ഡെങ്കു ഒരു വില്ലനാണ്. നമ്മുടെ എല്ലാ ഊർജവും ചോർത്തിയെടുക്കുന്ന വില്ലൻ. അതുകൊണ്ട് എല്ലാവരും ദയവായി സ്വയം ശ്രദ്ധിക്കൂ. രക്തത്തിന്റെ കൗണ്ട് കുറയാൻ അനുവദിക്കരുത്.'

'ധാരാളം വെള്ളം കുടിക്കൂ... നല്ല ഭക്ഷണം കഴിക്കൂ... അങ്ങനെ ബ്ലെഡ് കൗണ്ട് ഉയർത്താം. അത് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. എന്റെ കഥ വളരെ ദീർഘമേറിയതാണ് അതുകൊണ്ട് വിവരിക്കുന്നില്ല. പക്ഷെ ഒരു കാര്യം വളരെ പ്രധാനപ്പെട്ടതാണ്. ഡെങ്കു ഒരുപാടുപേരുടെ ജീവനെടുക്കുന്നുണ്ട്.'

'അതുകൊണ്ട് ദയവായി സൂക്ഷിക്കൂ. ഫോൺ വിളിച്ചും മെസേജ് അയച്ചും ആശങ്കയറിയിച്ചവർക്ക് നന്ദി. എന്നെ ഇത്രമാത്രം സ്നേഹിക്കുന്നതിന് ലോകത്തുള്ള എല്ലാ ആളുകളോടും ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു. ഈ‌ ചിത്രങ്ങൾ ഈ മാസം ഒമ്പതാം തിയ്യതി പകർത്തിയതാണ്. എനിക്ക് അസുഖമാണെന്ന് മനസിലായ ആദ്യ ദിവസങ്ങളിൽ.... അപ്പോഴത്തെ ഒരു കൗതുകത്തിൽ പകർത്തിയ ചിത്രങ്ങളാണ്.'

'ഈ ചിത്രങ്ങളിൽ കാണുന്ന സന്തോഷവും ചിരിക്കുന്ന മുഖവും ഫോട്ടോയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. സ്ഥിതി ഒട്ടും സന്തോഷം നിറഞ്ഞതല്ല...', എന്നാണ് രചന നാരായൺകുട്ടി സോഷ്യൽമീഡിയയിൽ കുറിച്ചത്.

Rachana Narayanankutty

ആശുപത്രി ചിത്രങ്ങൾ പങ്കുവെക്കുന്നതിനൊപ്പം സംസ്ഥാനത്ത് ഇതുവരെ ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയവരെ കുറിച്ചുള്ള പത്രവാർത്തയും രചന പങ്കുവെച്ചിട്ടുണ്ട്. നടി അസുഖ വിവരം വെളിപ്പെടുത്തിയതോടെ ആരാധകരും സിനിമാ രം​ഗത്തെ സുഹൃത്തുക്കളും കമന്റുകളുമായി എത്തി.

എത്രയും വേ​ഗം സുഖം പ്രാപിച്ച് ആരോ​ഗ്യം വീണ്ടെടുക്കാനുള്ള ആശംസകളാണ് ഭൂരിഭാ​ഗം പേരും കമന്റായി കുറിച്ചിരിക്കുന്നത്. ചില ആരാധകർ ഡെങ്കിപ്പനി ബാധിച്ചപ്പോഴുള്ള അനുഭവങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഡെങ്കു ബാധിച്ചാൽ അസുഖം ബേധമാകാൻ ഒരുപാട് സമയം ആവശ്യമാണെന്നും ആ ക്ഷീണം കുറച്ചുനാൾ ശരീരത്തിന് ഉണ്ടാകുമെന്നുമാണ് ഒരു ആരാധകൻ അനുഭവം പങ്കുവെച്ച് കുറിച്ചത്.

സോഷ്യൽമീഡിയയിൽ സജീവമായ രചന ഫോട്ടോഷൂട്ട്, ന‍ൃത്തം, മേക്കോവർ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്. അതുകൊണ്ട് സിനിമകൾ സ്ഥിരമായി ചെയ്തില്ലെങ്കിലും രചനയുടെ മുഖം മലയാളികൾ മറന്ന് പോകാറില്ല. അടുത്തിടെയാണ് താരം 40-ാം പിറന്നാൾ ആഘോഷമാക്കിയത്.

അമ്മ സംഘടനയുടെ ഭാരവാഹികളായ മോഹൻലാൽ, ശ്വേത മേനോൻ, ബാബുരാജ്, ഇടവേള ബാബു, സുധീർ കരമന, സിദ്ദിഖ് എന്നിവർക്കൊപ്പമായിരുന്നു രചന പിറന്നാൾ ആഘോഷിച്ചത്. കേക്ക് മുറിച്ചും ചിരിച്ചുല്ലസിച്ചുമുള്ള താരങ്ങളുടെ ആഘോഷത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

2001ൽ എം.ടി വാസുദേവൻ നായരുടെ രചനയിൽ കണ്ണൻ സംവിധാനം ചെയ്ത തീർത്ഥാടനം എന്ന ചിത്രത്തിലൂടെയാണ് രചന നാരായണൻ കുട്ടി അഭിനയരംഗത്തെത്തുന്നത്. പിന്നീട് ടെലിവിഷൻ പരിപാടികളിലൂടെ ജനപ്രിയയായി.

More from Filmibeat

Read more about: rachana narayanankutty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X