ഞാന്‍ ഇല്ലാതെ എന്റെ മക്കള്‍ ഭഗവാനുള്ള വഴിപാടായി നൃത്താര്‍ച്ചന ചെയ്തു! പ്രൊഫഷണല്‍ നർത്തകിയാവാനുള്ള കഴിവിതാണ്
തലമുടിയൊക്കെ മൊട്ടയടിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടാണ് അടുത്തിടെ നടി രചന നാരയണന്‍കുട്ടി രംഗത്ത് വന്നത്. പുതിയ ലുക്കിനെ കുറിച്ച് നടി തന്നെ തുറന്ന് സംസാരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള നടി തന്റെ വിശേഷങ്ങളും സിനിമയെ കുറിച്ചും നൃത്തത്തെ പറ്റിയുമൊക്കെ സംസാരിക്കാറുണ്ട്.
നടി എന്നതിലുപരി നര്‍ത്തകി കൂടിയായ രചന കുട്ടികളെ നൃത്തവും പഠിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ കുട്ടികളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. നാട്ടിലെ അമ്പലത്തില്‍ കുട്ടികള്‍ ചേര്‍ന്ന് നടത്തിയ നൃത്തം ഭഗവാനുള്ള വഴിപാടാക്കി മാറ്റിയെന്നാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

'ഉര്‍വശി ശാപം ഉപകാരം എന്നതിന്റെ ലൈറ്റ് വേര്‍ഷന്‍ ആണ് ഇത്. ഇന്ന് ഞാന്‍ ഇല്ലാതെ എന്റെ മക്കള്‍ എന്റെ നാട്ടിലെ അമ്പലത്തില്‍ നൃത്താര്‍ച്ചന ചെയ്യുകയാണ്. അധികം സാമ്പത്തിക വരുമാനം ഇല്ലാത്ത കമ്മിറ്റി ആയതു കൊണ്ട് പെര്‍ഫോര്‍മന്‍സ് ഞങ്ങള്‍ ഭഗവാനുള്ള വഴിപാടാക്കി. പക്ഷെ അതോണ്ട് ഉണ്ടായ ഗുണം എന്നത് എന്റെ മക്കള്‍ എല്ലാരും ആദ്യമായി ഒറ്റക്ക് മേക്കപ്പ് ചെയ്തു പഠിച്ചു.
ശരണ്യ ഒഴികെയുള്ള ബാക്കി എല്ലാവര്‍ക്കും ഇത്, അവരെ ഒരു പ്രൊഫഷണല്‍ നര്‍ത്തകി ആക്കി മാറ്റാന്‍ കഴിവുള്ളവരാക്കുന്ന ഘടകം കൂടി ആയതു കൊണ്ട്, ഇനി ഇത് സ്ഥിരമാക്കിക്കൊള്ളാന്‍ ഞാന്‍ അവരോടു പറഞ്ഞു. പരസ്പരം സഹായിച്ചുകൊണ്ട് സമാന്യം ഭേദപ്പെട്ട രീതിയില്‍ ആണ് എല്ലാവരും ചെയ്തിരിക്കുന്നത് എന്നതില്‍ നിറഞ്ഞ സന്തോഷം.
ഇനി എനിക്കും പഠിക്കണം അവരുടെ അടുത്ത് നിന്ന്. പുതിയ ഒരു വിദ്യ അഭ്യസിക്കാന്‍ തുടങ്ങിയ എന്റെ മക്കള്‍ക്ക് (ശരണ്യ, സഞ്ചലി, സുഗിത, ശ്രദ്ധ, അമ്മിണി ) ശാരദാ ദേവിയുടെ അനുഗ്രഹം നിറഞ്ഞു കവിയട്ടെ എന്ന് പ്രാര്‍ത്ഥന. സ്‌നേഹം, ചേച്ചി, രചന നാരായണന്‍കുട്ടി
NB : പ്രൊഫഷണല്‍ നര്‍ത്തകിമാര്‍ സ്വയം മേക്കപ്പ് ചെയ്യുക എന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. എല്ലാവരും അങ്ങനെ തന്നെ ആണ്. പക്ഷെ ആദ്യമായി ചെയ്യുക എന്നത് ഏതൊരു നര്‍ത്തകിക്കും ഒരു പ്രധാന കാര്യം ആണ്, പ്രത്യേകിച്ചും കേരളത്തില്‍...' എന്നും പറഞ്ഞാണ് രചന എത്തിയിരിക്കുന്നത്.

ടെലിവിഷന്‍ പരമ്പരയിലൂടെയാണ് രചന നാരായണ്‍കുട്ടി ശ്രദ്ധേയായവുന്നത്. മറിമായം എന്ന പരമ്പരയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ രചനയുടെ കരിയര്‍ മാറി. പിന്നാലെ സിനിമയിലേക്ക് ചുവടുറപ്പിച്ച നടി ചെറുതും വലുതുമായ അനേകം വേഷങ്ങള്‍ ചെയ്തു. ഇപ്പോഴും സിനിമയില്‍ സജീവമായി കൊണ്ടിരിക്കുകയാണ്.
അഭിനയത്തിനൊപ്പം നൃത്തത്തിനാണ് നടി പ്രധാന്യം കൊടുക്കുന്നത്. അടുത്തിടെ രചന ബാംഗ്ലൂരിലെ ാെരു കോളേജില്‍ ഡാന്‍സ് പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചിരുന്നു. ഡാന്‍സില്‍ പിജി പാസായ നടി ഇതിന് പുറമേ ഇംഗ്ലീഷില്‍ ടീച്ചറായിട്ടും ജോലി ചെയ്തിരുന്നു.
2001 ലാണ് രചന സിനിമയിലേക്ക് എത്തുന്നത്. സപ്പോര്‍ട്ടിങ് റോളിലാണ് അഭിനയിച്ച് തുടങ്ങിയത്. പിന്നീട് ജയറാമിനൊപ്പം ലക്കി സ്റ്റാര്‍ എന്ന സിനിമയിലാണ് രചന ആദ്യമായി നായികയായി അഭിനയിക്കുന്നത്. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങള്‍ ലഭിച്ചു. സിനിമയ്‌ക്കൊപ്പം ടെലിവിഷനിലും സജീവമായരുന്നു. മഴവില്‍ മനോരമയിലെ മറിമായമാണ് നടിയുടെ ഹിറ്റ് പ്രോഗ്രാം.


Click it and Unblock the Notifications











