'ഹര ഹരോ ഹര ഹര... ഇത്രയും ധൈര്യം ചാൾസ് ശോഭാരാജിലെ കണ്ടിട്ടുള്ളു'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് നടി രചന!

ചലച്ചിത്ര നടി, ടെലിവിഷൻ അവതാരിക, മോഡൽ എന്നീ നിലകളിൽ പ്രശസ്തയാണ് രചന നാരായണൻകുട്ടി. മറിമായം ടെലിവിഷൻ പരമ്പരയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പൊതുവിഷയങ്ങളിൽ അഭിപ്രായം അറിയിച്ച് എത്താറുണ്ട്. അതിനാൽ തന്നെ തന്റെ നിലപാടുകളുടെ പേരിൽ പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും താരം ഇരയാകാറുണ്ട്. 2001 മുതൽ മലയാള സിനിമയിൽ സജീവമാണ് രചന. ലക്കി സ്റ്റാർ അടക്കമുള്ള ചില സിനിമകളിൽ നായികയുമായിരുന്നു.

രചന നായികയായി വരുമ്പോഴുള്ളതിനേക്കാൾ സ്വീകാര്യത താരം സഹ​ നടി റോളുകൾ ചെയ്യുമ്പോൾ ലഭിക്കാറുണ്ട്. അഭിനയത്തിൽ സജീവമല്ലെങ്കിലും നൃത്തവും സ്റ്റേജ് ഷോകളുമെല്ലാമായി രചന സജീവമാണ്. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ രചന പങ്കിട്ട ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരെ അമ്പരിപ്പിക്കുന്നത്. തല മുണ്ഡനം ചെയ്ത് നിൽക്കുന്ന ചിത്രങ്ങളാണ് രചന പങ്കിട്ടത്.

Rachana Narayanankutty

ആദ്യം പലരും ഫോട്ടോഷോപ്പാണോയെന്ന് സംശയിച്ചു. പിന്നീട് ഫോട്ടോയ്ക്ക് നൽകിയ തലക്കെട്ട് വായിച്ചപ്പോഴാണ് താരം യഥാർത്ഥത്തിൽ തലമുണ്ഡനം ചെയ്തതാണെന്ന് ആരാധകർക്ക് മനസിലായത്. തിരുപ്പതി ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയതിന്റെ ഭാ​ഗമായാണ് തിരുപ്പതിയിലെ പ്രധാന വഴിപാടായ തലമുണ്ഡനം ചെയ്തത്.

എല്ലാ അഹംഭാവങ്ങളെയും തമോഗുണങ്ങളെയും ഇല്ലായ്മ ചെയ്യുന്ന ഭഗവാന്റെ സന്നിധിയിൽ എന്ന കുറിപ്പോടെയാണ് രചന നാരായണൻകുട്ടി തിരുപ്പതി ക്ഷേത്രത്തിൽ മുടി സമർപ്പിച്ച വിവരം പങ്കുവെച്ചത്. ഇതോടെ നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് എത്തിയത്.

ചിലർ രസകരമായ കമന്റുകൾ പങ്കുവെച്ചും എത്തി. ഇത്രയും ധൈര്യം ചാൾസ് ശോഭാരാജിലെ കണ്ടിട്ടുള്ളു എന്നൊക്കെ കമന്റുകളുണ്ടായിരുന്നു. പൊതുവെ ലൈം ലൈറ്റിൽ സജീവമായി നിൽക്കുന്ന നടിമാർ തല മുണ്ഡനം ചെയ്യാറില്ല.

അതുകൊണ്ട് തന്നെയാണ് രചനയുടെ പെട്ടന്നുള്ള രൂപ മാറ്റം ആരാധകരെ അതിശയിപ്പിച്ചതും. നാളുകൾക്ക് മുമ്പ് നടി കൃഷ്ണപ്രഭയും അമ്മയ്ക്കൊപ്പമെത്തി തിരുപ്പതിയിൽ വെച്ച് തല മുണ്ഡനം ചെയ്തിരുന്നു. തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് തലമുണ്ഡനം ചെയ്യല്‍. ഞാനെന്ന ഭാവം ഇല്ലാതാക്കുക എന്നതാണ് ഈ വഴിപാടുകൊണ്ട് ഉദ്ദേശിക്കുന്നത്. തലമുണ്ഡനം ചെയ്ത് കുളിച്ച് ശുദ്ധി വരുത്തിയ ശേഷമാണ് ഭഗവദ് ദര്‍ശനം നടത്തേണ്ടത്.

തിരുപ്പതിഭഗവാനെ ദർശിച്ചിട്ട് എനിക്ക് ദർശനം കിട്ടി എന്ന് ഒരിക്കലും പറയില്ല എനിക്ക് ദർശനം തന്നൂ എന്നേ പറയാവൂ. കലിയുഗ ദുരിതങ്ങളിൽ നിന്നുള്ള മോക്ഷപ്രാപ്തിക്ക് ഉത്തമമാർഗമാണ് തിരുപ്പതിദർശനം. സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദർശനം ലഭിക്കുന്നത് പുണ്യമാണെന്നാണ് ഭക്തരുടെ വിശ്വാസം.

Rachana Narayanankutty

ഭക്തന്റെ അർഹതയ്ക്കനുസരിച്ച് ദേവൻ അനുഗ്രഹവും സൗഭാഗ്യവും നൽകുമെന്നും ഇവിടെ നിന്ന് എന്തെങ്കിലും കവർന്നെടുക്കാൻ ശ്രമിച്ചാൽ അവർക്ക് ദുരന്തം സംഭവിക്കുമെന്നുമാണ് വിശ്വാസം. സാമ്പത്തിക അഭിവൃദ്ധിക്കും ദുരിത മോചനത്തിനും മംഗല്യ ഭാഗ്യത്തിനും തിരുപ്പതിദർശനം ഉത്തമമാണത്രെ.

ഏഴര ശനി, കണ്ടകശനി, അഷ്ടമശനി, ശനി ദശാദോഷം എന്നിവ അനുഭവിക്കുന്നവരും നാഗദോഷ ശമനത്തിനും രാഹു-കേതു ദോഷനിവാരണത്തിനും തിരുപ്പതി ദർശനം ഉത്തമമാണെന്നുമാണ് വിശ്വാസം. അനേകം പുണ്യസ്ഥലങ്ങളില്‍ യാഗങ്ങളും തപസ്സും ദാനധര്‍മാദികളും അനുഷ്ഠിച്ചാൽ ലഭിക്കുന്നത്ര ഫലം തിരുപ്പതി ദർശനത്തിൽ ലഭിക്കുമെന്നും പറയപ്പെടുന്നു. തൃശൂർ സ്വദേശിനിയായ രചന വിവാഹമോചിതയാണ്. വെറും പത്തൊമ്പത് ദിവസങ്ങൾ മാത്രമാണ് രചനയുടെ വിവാഹ ജീവിതം നീണ്ടുനിന്നത്.

ശാരീരികമായും മാനസികമായും മുൻ ഭർത്താവ് പീഡിപ്പിച്ചിരുന്നെന്നാണ് രചന മുമ്പൊരിക്കൽ വെളിപ്പെടുത്തിയത്. താരം വിവാഹ​മോചനം നേടിയിട്ട് പത്ത് വർഷത്തോളമായി. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന തന്റെ വാദം കോടതി അം​ഗീകരിക്കുകയായിരുന്നുവെന്നും പിന്നീടാണ് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നതെന്നുമാണ് സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് പഴയൊരു അഭിമുഖത്തിൽ രചന പറഞ്ഞത്.

More from Filmibeat

Read more about: rachana narayanankutty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X