twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ കൂട്ടുകെട്ട് വേണ്ട അത് നിന്നെ നശിപ്പിക്കും; വീട്ടുകാർ പറഞ്ഞിട്ടും അനുസരിച്ചില്ലെന്ന് രചന നാരായണൻകുട്ടി

    |

    മഴവിൽ മനോരമയിലെ ജനപ്രീയ ആക്ഷേപ ഹാസ്യ പരിപാടിയായിരുന്നു മറിമായം. ഈ പരമ്പരയിൽ വത്സലയായി എത്തിയ രചന നാരായണൻകുട്ടി ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. തുടർന്ന് രചന കോമഡി ഫെസ്റ്റിവൽ എന്ന റിയാലിറ്റി ഷോയിൽ അവതാരകയും ആയി.

    2001ൽ എം ടി വാസുദേവൻ നായരുടെ രചനയിൽ കണ്ണൻ സംവിധാനം ചെയ്ത 'തീർത്ഥാടനം' എന്ന സിനിമയിൽ നായികയുടെ കൂട്ടുകാരിയായി ചെറിയ വേഷത്തിലൂടെയാണ് താരം ചലച്ചിത്ര രംഗത്തേക്ക് കാൽ വച്ചത്. തുടർന്ന് 2002ൽ 'കാലചക്രം', 2003ൽ അടൂർ ഗോപാലകൃഷ്ണന്റെ 'നിഴൽകുത്ത്' എന്നീ സിനിമകളിലും ചെറു വേഷങ്ങൾ ചെയ്തു.

     'എ' സർട്ടിഫിക്കറ്റ് ലഭിച്ച പടം അച്ഛനുമൊത്ത് കണ്ടു; ഷോ കഴിഞ്ഞപ്പോൾ കമൽ സാർ പറഞ്ഞതിങ്ങനെ; കാളിദാസ് ജയറാം 'എ' സർട്ടിഫിക്കറ്റ് ലഭിച്ച പടം അച്ഛനുമൊത്ത് കണ്ടു; ഷോ കഴിഞ്ഞപ്പോൾ കമൽ സാർ പറഞ്ഞതിങ്ങനെ; കാളിദാസ് ജയറാം

    മാറിമായത്തിലെ താരത്തിന്റെ കഥാപാത്രത്തിന് ജനശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞതോടെ ദീപു അന്തിക്കാടിന്റെ ആദ്യ ചിത്രമായ 'ലക്കിസ്റ്റാർ'ലെ നായികയായി രചനയെ തിരഞ്ഞെടുക്കുകയായിരുന്നു.

    തുടർന്ന് ലിജോ ജോസ് പല്ലിശ്ശേരിയുടേ 'ആമേനി'ലെ നായകന്റെ സഹോദരിവേഷമായ 'ക്ലാര'യും രചന നാരായണൻക്കുട്ടിയെ മലയാള സിനിമയിൽ തിരക്കുള്ള അഭിനേത്രിയാക്കി. മോഹൻലാൽ നായകനായ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിലെ രചനയുടെ അഭിനയവും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.

    ദൈവം സഹായിച്ച് ഇന്നേവരെ അങ്ങനെ ഒരു സാഹചര്യം ഉണ്ടായിട്ടില്ല

    സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് രചന. ആരാധകരുമായി തന്റെ പല വിശേഷങ്ങളും താരം പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ രചനയുടെ ഏറ്റവും പുതിയ അഭിമുഖമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

    ബിഹൈൻഡ് വുഡ്‌സ് ഐസിനു നൽകിയ അഭിമുഖത്തിൽ തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം തോന്നിയ നടി ശോഭനയാണെന്നും തനിക്ക് ക്രഷ് തോന്നിയിട്ടുള്ള നടൻ മോഹൻലാൽ ആണെന്നും പറയുന്നു.

    മുൻപൊക്കെ വളരെ പെട്ടെന്ന് ദേഷ്യത്തെ വരുന്ന ഒരു സ്വഭാവമായിരുന്നു രചനയുടേത്. എന്നാൽ ഇപ്പോൾ അത് മാറിയിട്ടുണ്ട്. അതിനു കാരണവും ഉണ്ട്. ദേഷ്യപ്പെട്ടിട്ട് ഒരു കാര്യവവും ഇല്ല എന്ന് മനസിലാക്കി വളരെ ശാന്തമായി ഇരിക്കാൻ രചന ശീലിക്കുകയായിരുന്നു.

     ഇനിമുതൽ ഞാൻ സിംഗിൾ അല്ല; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി അനുപമ പരമേശ്വരൻ ഇനിമുതൽ ഞാൻ സിംഗിൾ അല്ല; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി അനുപമ പരമേശ്വരൻ

    എന്നാലും എല്ലാ മക്കളും ചെയ്യുന്നതുപോലെ സ്വന്തം അമ്മയുമായി രചന വഴക്കിടാറുണ്ട്. 'ഞാൻ ഇറങ്ങിപ്പോവും ... എന്നോട് നിങ്ങൾക്ക് ഒരു സ്നേഹവും ഇല്ല എന്ന് എനിക്ക് അറിയാം' എന്നൊക്കെയുള്ള സ്ഥിരം ക്ലിഷേ നമ്പറുകൾ രചനയും തന്റെ അമ്മയോട് ഉപയോഗിക്കാറുണ്ട്.

    സിനിമ ജീവിതത്തിൽ വിഷമം ഉണ്ടായ എന്തെങ്കിലും അവസരങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ദൈവം സഹായിച്ച് ഇന്നേവരെ അങ്ങനെ ഒരു സാഹചര്യം ഉണ്ടായിട്ടില്ല എന്നാണ് രചന മറുപടി നൽകിയത്.

    സ്വന്തം കുഞ്ഞിനെപോലെയാണ് ഓരോ സിനിമകളെയും കാണുന്നത്

    സ്വന്തം കുഞ്ഞിനെപോലെയാണ് രചന തന്റെ ഓരോ സിനിമകളെയും കാണുന്നത്. ഓരോ സിനിമയും തനിക്ക് ഓരോ വ്യത്യസ്തമായ അനിഭവങ്ങളാണ് സമ്മാനിക്കുന്നതെന്നും രചന പറയുന്നു.

    താരം നായികയായി എത്തിയ ലക്കി സ്റ്റാർ എന്ന ചിത്രത്തിലെ ജാനകി എന്ന കഥാപാത്രം രചനക്ക് ഏറെ സന്തോഷം നൽകിയ ഒന്നായിരുന്നു. ജയറാമിനെപോലെയുള്ള ഒരു കലാകാരന്റെ നായികയായി ആ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായിരുന്നുവെന്നും രചന നാരായണൻകുട്ടി പറയുന്നു.

    12 വർഷം കൊണ്ട് പഠിച്ചതിനേക്കാൾ കൂടുതൽ 45 ദിവസം കൊണ്ട് പഠിച്ചു; ആമിർ ഖാനെപ്പറ്റി നാഗചൈതന്യ12 വർഷം കൊണ്ട് പഠിച്ചതിനേക്കാൾ കൂടുതൽ 45 ദിവസം കൊണ്ട് പഠിച്ചു; ആമിർ ഖാനെപ്പറ്റി നാഗചൈതന്യ

    സിനിമ സെറ്റുകളിൽ കുസൃതി കാണിക്കാറുണ്ടോ എന്ന ചോദ്യത്തിന് താൻ അങ്ങനെ കുസൃതി കാണിക്കാറില്ലെന്നും എന്നാൽ മറ്റുള്ളവർ കാണിക്കുമ്പോൾ അത് കണ്ട് ആസ്വദിക്കാറുണ്ടായിരുന്നെന്നും രചന പറഞ്ഞു.

    ആറാട്ട് സിനിമയുടെ ഷൂട്ടിങ് സമയത്ത് കൊച്ചുപ്രേമനെ മോഹൻലാൽ ഉൾപ്പെടെ എല്ലാവരും കളിയാകുമായിരുന്നുവെന്നും അപ്പോഴൊക്കെ അവരോടൊപ്പം താനും കൂടാറുണ്ടായിരുന്നുവെന്നും രചന പറയുന്നു.

    Recommended Video

    ദിൽഷയ്ക്ക് റോബിനോട് അങ്ങനെ പെട്ടെന്നൊന്നും പ്രേമം വരില്ല | Bigg Boss Malayalam Akhil | #Interview
    നർത്തകി എന്ന നിലയിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന താരമാണ് രചന

    ഒരു നടി എന്നതിനേക്കാളും ഒരു നർത്തകി എന്ന നിലയിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന താരമാണ് രചന.

    തന്റെ മൂന്നാം വയസ്സ് മുതൽ നൃത്തം അഭ്യസിക്കുന്ന താരം ദൈവം നൽകിയ ഭാഗ്യമായാണ് അഭിനയത്തെ കണക്കാക്കുന്നത്. തന്റെ ജീവനും ശ്വാസവും നൃത്തം ആണെന്ന് രചന പറയുന്നു.

    തൃശൂർ ദേവമാത സ്ക്കൂളിലെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചറായിരുന്നു രചന നാരായണൻകുട്ടി. അതുകൊണ്ട് തന്നെ താൻ ഒരു അഭിനയത്രി ആയിരുന്നില്ല എങ്കിൽ ഉറപ്പായും ഒരു ടീച്ചർ ആവുമായിരുന്നുവെന്നു അഭിമുഖത്തിൽ പറഞ്ഞു.

    മല്ലികാമ്മയുടെ ഒരംശം മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളു; പൂർണ്ണിമ ഇന്ദ്രജിത്ത്മല്ലികാമ്മയുടെ ഒരംശം മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളു; പൂർണ്ണിമ ഇന്ദ്രജിത്ത്

    പല താരങ്ങളെയും പോലെ രചനയെയും ട്രോളുകൾ ആദ്യകാലങ്ങളിൽ വല്ലാതെ തളർത്തുമായിരുന്നു. എന്നാൽ ഇപ്പോൾ താരം ട്രോളുകൾ ശ്രദ്ധിക്കാൻ പോകാറില്ല. എന്നാൽ, മലയാളത്തിൽ ഏറ്റവും കൂടുതൽ ഹേറ്റേഴ്‌സ് ഉള്ള നടി താനാണെന്ന തരത്തിൽ ഉള്ള കമന്റ് തന്നെ വല്ലാതെ വേദനിപ്പിച്ചതായി രചന പറയുന്നു.

    ഒരു കാലത്ത് ഇത്തരം കമന്റുകൾ "ഇൻസാൾട്ട് ഫോൾഡർ" എന്ന പേരിൽ ഒരു ഫോൾഡറിലാക്കി സേവ് ചെയ്തിരുന്നെന്നും രചന പറയുന്നു.വീട്ടുകാർ എത്ര പറഞ്ഞാലും അനുസരിക്കാത്ത കാര്യങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിന് ചില സുഹൃത്ത് ബന്ധങ്ങൾ വേണ്ട അവർ നിന്നെ നശിപ്പിക്കും എന്നെല്ലാം വീട്ടുകാർ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ താൻ അതൊന്നും കേൾക്കാൻ പോയിട്ടില്ലെന്നും രചന വ്യക്തമാക്കി.

    തന്റെ സുഹൃത്തികളെ രചനക്ക് വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ അവർ രചനയെ മുതലാക്കും എന്ന് വീട്ടുകാർ ഭയന്നതുകൊണ്ടാവാം അവർ അങ്ങനെ പറഞ്ഞിരുന്നതെന്ന് രചന പറയുന്നു.

    Read more about: rachana narayanankutty
    English summary
    Actress Rachana narayanankutty speaks about her career and acting experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X