നടി രാധികയുടെയും ഭര്‍ത്താവിന്റെയും രസകരമായ വീഡിയോ! പഴയ റസിയ അല്ല, പുത്തന്‍ മേക്കേവറിലാണ് നടി
ഒത്തിരി ആല്‍ബങ്ങളിലും സിനിമകളിലും നായികയായി പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ നടിയാണ് രാധിക. എന്നാല്‍ ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് രാധികയ്ക്ക് ഏറ്റവുമധികം പ്രേക്ഷക പ്രശംസ ലഭിച്ചത്. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് നടിയിപ്പോള്‍.
നിലവില്‍ ഭര്‍ത്താവ് അഭില്‍ കൃഷ്ണനൊപ്പം വിദേശത്താണ് രാധിക. സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കാറുള്ള നടി ഇടയ്ക്കിടെ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ളതും സ്വന്തം ഫോട്ടോസുമെല്ലാം നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ തരംഗമായിരിക്കുന്നത് ഭര്‍ത്താവിനൊപ്പമുള്ള രാധികയുടെ ചില ടിക് ടോക്ക് വീഡിയോസാണ്.

ബിജു മേനോനും കുഞ്ചാക്കോ ബോബനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഓര്‍ഡിനറി എന്ന സിനിമയിലെ ഡയലോഗ് ആയിരുന്നു താരദമ്പതികള്‍ അവതരിപ്പിച്ചത്. ഇരുവരും കലക്കിയെന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്. അഭിനയത്തിന്റെ കാര്യത്തില്‍ രാധികയെ കടത്തിവെട്ടുന്ന പ്രകടനമാണ് ഭര്‍ത്താവിനെന്നാണ് ചിലര്‍ പറയന്നു.
വിയ്റ്റാനം കോളനി, വണ്‍മണ്‍ ഷോ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഈസ്റ്റ് കോസ്റ്റിന്റെ ആല്‍ബങ്ങളില്‍ നായികയായിട്ടാണ് രാധിക ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഒരുപാട് സിനിമകളില്‍ നായികയായി. ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രമായിരുന്നു രാധികയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്ന്.
രാധികയുടെ പോസ്റ്റ്


Click it and Unblock the Notifications











