32 ആഴ്ചയിൽ സിസേറിയൻ, ജനിച്ചയുടനെ കേട്ട കുത്തുവാക്കുകൾ; കുഞ്ഞിനെ എടുക്കാൻ പോലുമായില്ല: റയാൻ

നടി രാധിക ശരത്കുമാറിന്റെ മകളാണ് റയാൻ മിഥുൻ. മുൻഭർത്താവായ ബ്രിട്ടീഷ് പൗരൻ റിച്ചാർഡ് ഹാർഡിയിൽ പിറന്ന മകൾ. പോഡ്കാസ്റ്റുകളിലൂടെ അടുത്ത കാലത്തായി റയാൻ വലിയ ശ്രദ്ധ നേടുന്നുണ്ട്. ക്രിക്കറ്റർ അഭിമന്യു മിഥുനെയാണ് റയാൻ വിവാഹം ചെയ്തത്. ഇവർക്ക് രണ്ട് മക്കളുണ്ട്. മക്കളുടെ ജനനത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ റയാൻ. ജെഎഫ്ഡബ്ല്യു ബിഞ്ചിന് നൽകിയ അഭിമുഖത്തിലാണ് താരപുത്രി മനസ് തുറന്നത്. മകൾ 32 ആഴ്ചയിലാണ് പിറന്നത്. എമർജൻസി സി സെക്ഷനായിരുന്നു. എനിക്കതിൽ ഖേദ​മില്ല.

കാരണം ജീവനും മരണത്തിനും ഇടയിലായിരുന്നു. ആരോ​ഗ്യമുള്ള കുഞ്ഞ് വേണമെന്നായിരുന്നു എനിക്ക്. അതിനാൽ സിസേറിയൻ ചെയ്തത് എനിക്ക് വിഷയമല്ല. എന്നാൽ മകൾ ജനിച്ചയുടനെ ഞാൻ കേട്ടത് നീ എളുപ്പത്തിൽ കുഞ്ഞിന് ജന്മം നൽകി, ഒരു അമ്മയുടെ ഫീൽ നിനക്ക് എങ്ങനെ മനസിലാകുമെന്ന ചോദ്യമാണ്. പ്രിമെച്വൂർ ആയതിനാൽ എന്റെ കുഞ്ഞ് വളരെ ചെറുതായിരുന്നു. ചില ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം ഫോർമുല നൽകേണ്ടി വന്നു.

Radhika Sarathkumar s Daughter Rayane

നീ പാൽ കൊടുക്കുന്നില്ല, നീയൊരു അമ്മയാണോ എന്നെല്ലാം കേട്ടു. എനിക്കൊന്നും മനസിലായില്ല. കുടുംബത്തിലെ ഏറ്റവും അടുത്ത ആളുകളാണ് ഈ പറയുന്നത്. ആദ്യത്തെ കുഞ്ഞായതിനാൽ ഇതൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. സമയത്ത് ഞാനെന്നെ ചോദ്യം ചെയ്തു. എല്ലാം എന്റെ തെറ്റാണെന്ന് ചിന്തിച്ചു. ഇതെല്ലാം എന്നെ ബാധിച്ചു. ഒരു ദിവസം അമ്മ വന്നപ്പോൾ ഞാൻ കരയുകയാണ്. എനിക്ക് അമ്മയാകാനുള്ള യോ​ഗ്യതയില്ലെന്ന് ചിന്തിച്ചു. എന്തോ കുഴപ്പമുണ്ട്, നീ വാ, ഡോക്ടറുടെയടുത്ത് പോകാമെന്ന് പറഞ്ഞു. പോസ്റ്റ്പാർട്ടം ഡിപ്രഷനാണെന്ന് ഡോക്ടർ പറഞ്ഞു. അമ്മ എനിക്കൊപ്പം തന്നെ എപ്പോഴുമുണ്ടായിരുന്നു. അങ്ങനെയാണ് അതിൽ നിന്നും പുറത്ത് വന്നത്.

രണ്ടാമത്തെ കുഞ്ഞിനെ ​ഗർഭം ധരിച്ചപ്പോഴും ഡോക്ടർ പറഞ്ഞത് ഈ കുഞ്ഞു പ്രീമെച്വൂർ ആയാണ് ജനിക്കുക, കാരണം ബോഡിക്ക് മസിൽ മെമ്മറിയുണ്ട് എന്നാണ്. 31ാം ആഴ്ചയിൽ കുഞ്ഞ് പിറന്നു. രണ്ടാമത്തെ കുഞ്ഞ് പിറന്നപ്പോൾ എനിക്ക് അവബോധമുണ്ട്. എന്ത് പറഞ്ഞാലും തനിക്ക് പ്രശ്നമല്ലായിരുന്നെന്നും റയാൻ മിഥുൻ ഓർത്തു. മകൾ രണ്ടര ആഴ്ച വെന്റിലേറ്ററിലായിരുന്നു. കുഞ്ഞിനെ എടുത്തിട്ട് പോലുമില്ല. എല്ലാ ദിവസവും കുഞ്ഞിനടുത്ത് പോയി ഇവൾ അതിജീവിക്കുമോ എന്ന് ചോദിക്കും. ഡോക്ടർ ഉറപ്പില്ലായിരുന്നു. ഇന്നത്തെ കാര്യമേ പറയാൻ പറ്റൂ എന്ന് ഡോക്ടർ മറുപടി നൽകും. ‌‌

ഡോക്ടർ ഒരു ദിവസം അമ്മയെ വിളിച്ച് കുഞ്ഞ് അതിജീവിക്കുമെന്ന് തോന്നുന്നില്ല, മകളെ തയ്യാറെടുപ്പിക്കൂ, അവൾക്ക് താങ്ങാൻ പറ്റില്ലെന്ന് പറഞ്ഞു. മകൾ അതിജീവിച്ചു. മരുന്നും ഇഞ്ചക്ഷനും നൽകാനുള്ള സാമ്പത്തിക സ്ഥിതി ഞങ്ങൾക്കുണ്ടായിരുന്നെന്നും റയാൻ പറഞ്ഞു. നടൻ ശരത്കുമാറിനെയാണ് രാധിക റിച്ചാർഡ് ഹാർഡിയുമായി പിരിഞ്ഞ ശേഷം വിവാഹം ചെയ്തത്. ശരത്കുമാർ തനിക്ക് സ്വന്തം അച്ഛനെ പോലെയാണെന്നും ഒരിക്കലും തന്നെ വേർതിരിവോടെ കണ്ടിട്ടില്ലെന്നും റയാൻ ഹാർഡി പറയുന്നുണ്ട്.

More from Filmibeat

Read more about: radhika sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X