മേഘസന്ദേശത്തിലെ റോസി, 16 വയസ് മുതൽ അഭിനയിക്കുന്നു, സഹപ്രവർത്തകയ്ക്ക് അപ്പുറം രാജശ്രീക്ക് ആരാണ് സംയുക്ത!

രാജശ്രീ നായർ എന്ന അഭിനേത്രിയേക്കാൾ മലയാളികൾക്ക് പ​രിചയം മേഘസന്ദേശത്തിലെ റോസി സാമുവലിനേയും രാവണപ്രഭുവിലെ സുഹറയേയും എല്ലാമാകും. ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായ അഭിനേത്രി. പൃഥ്വിരാജ് സിനിമ വിലായത്ത് ബുദ്ധയിലൂടെയാണ് രാജശ്രീ വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ പോകുന്നത്. തമിഴിലൂടെ അഭിനയത്തിലേക്ക് എത്തിയ നടി അവസാനമായി അഭിനയിച്ച മലയാള സിനിമ ജന്മപ്യാരിയായിരുന്നു.

മലയാളത്തിൽ അഭിനയിച്ചില്ലെങ്കിലും തെലുങ്കിൽ സിനിമയും സീരിയലുകളും എല്ലാമായി തിരക്കിലായിരുന്നു. വിലായത്ത് ബുദ്ധയുടെ പ്രമോഷന്റെ ഭാ​ഗമായി ‍ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ മലയാളം ഇന്റസ്ട്രിയിൽ നിന്നുള്ള അനുഭവങ്ങളും സിനിമാ സുഹൃത്തുക്കളെ കുറിച്ചും താരം മനസ് തുറന്നു.

Samyuktha Varma Rajasree Nair
Photo Credit: Samyuktha Varma / Rajasree Nair

മേഘസന്ദേശം സിനിമയുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകൾ കാണാറുണ്ടെന്നും ആസ്വ​ദിക്കാറുണ്ടെന്നും നടി പറയുന്നു. റോസി എന്ന് പറഞ്ഞാൽ മാത്രമെ മലയാളികൾക്ക് എന്നെ പെട്ടന്ന് മനസിലാകൂ. നല്ല ഓഫറുകൾ വരാതിരുന്നത് കൊണ്ടാണ് പത്ത് വർഷമായി മലയാളത്തിൽ സിനിമകൾ ഒന്നും ചെയ്യാതിരുന്നത്. കൂടുതലും തെലുങ്കിൽ ആ സമയത്ത് അഭിനയിച്ചു.

തമിഴിലും ഹിന്ദിയിലും അഭിനയിച്ചു. വിലായത്ത് ബുദ്ധയ്ക്കുശേഷം നല്ല വേഷങ്ങൾ മലയാളത്തിൽ നിന്നും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പതിനാറ് വയസ് മുതൽ ഞാൻ മിനിസ്ക്രീൻ പരിപാടികളുടെ ഭാ​ഗമാണ്. അന്ന് പോക്കറ്റ് മണി ഒപ്പിച്ചിരുന്നതും ഇതിലൂടെയാണ്. പിന്നീടാണ് സിനിമയിൽ ഹീറോയിനായത്. പ്രേതങ്ങൾ വെള്ള സാരി മാത്രമല്ലേ ധരിക്കൂവെന്ന സംശയം മേഘസന്ദേശത്തിൽ അഭിനയിച്ചപ്പോൾ എനിക്കുമുണ്ടായിരുന്നു.

വളരെ റൊമാന്റിക്കായ ​ഗോസ്റ്റാണെന്ന് അണിയറപ്രവർത്തകർ പിന്നീട് എനിക്ക് പറഞ്ഞ് തന്നു. രാജസേനൻ സാർ എന്ത് പറഞ്ഞ് തന്നുവോ അതെല്ലാം ഞാൻ ഫോളോ ചെയ്യുകയാണ് ചെയ്തത്. പക്ഷെ എല്ലാം ഞാൻ ആസ്വദിച്ചിരുന്നു. അന്ന് ഒരു പുതുമുഖമായിരുന്നല്ലോ.‍ അതിനാൽ ക്വസ്റ്റ്യനിങ് ഒന്നും നടത്തിയില്ല. സ്റ്റണ്ട് സീൻ ഷൂട്ട് കാണാൻ അനുവാദം വാങ്ങി ഞാൻ ചെന്നിരുന്നു.

മേഘസന്ദേശത്തിൽ എന്നെ വളരെ സുന്ദരിയായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നത് സന്തോഷം നൽകുന്ന ഒന്നാണെന്ന് രാജശ്രീ പറയുന്നു. സഹപ്രവർത്തക എന്നതിലുപരി ഒരു ബന്ധം സംയുക്ത വർമയുമായി ഉണ്ടെന്നും നടി പറയുന്നു. മേഘസന്ദേശത്തിൽ സോങ് സ്വീക്വൻസിന് സുരേഷേട്ടൻ ‍ഡാൻസ് ചെയ്യുമ്പോൾ എനിക്കും അഭിരാമിക്കും ഡ‍ാൻസ് ചെയ്യണമെന്ന് തോന്നൽ വരുമായിരുന്നു. അത്ര മനോഹരമായ പാട്ടായിരുന്നു അത്. പക്ഷെ നോക്കിയിരിക്കാനായിരുന്നു യോ​ഗം.

Samyuktha Varma Rajasree Nair
Photo Credit: Samyuktha Varma / Rajasree Nair

അതുപോലെ സംയുക്തയ്ക്കൊപ്പം ഞാൻ ചെയ്ത ആദ്യ സിനിമയാണ് മേഘസന്ദേശം. അതോടെ ഞങ്ങൾ ശരിക്കും അടുത്തു. എല്ലാ കാര്യങ്ങളെ കുറിച്ചും ഞങ്ങൾ ഡിസ്കസ് ചെയ്യും. ഹൈദരാബാദിലാണ് ഞാൻ സെറ്റിൽഡായിരിക്കുന്നത്. പക്ഷെ കേരളത്തിൽ വന്നാൽ തീർച്ചയായും രണ്ട് ദിവസം എങ്കിലും സംയുക്തയ്ക്കൊപ്പം ചിലവഴിക്കും. എന്റെ മകന്റേയും സംയുക്തയുടെ മകന്റേയും പ്രായം സെയിമാണ്. അവരും നല്ല സുഹൃത്തുക്കളാണ്.

മാത്രമല്ല എന്റെ സഹോദരനാണ് സംയുക്തയുടെ സഹോദരിയെ വിവാഹം ചെയ്തിരിക്കുന്നത്. അവർ പ്രണയത്തിലാണെന്നത് ഞങ്ങൾക്ക് ആർക്കും അറിയില്ലായിരുന്നു. അവർ ഒരുമിച്ച് സമയം ചിലവഴിക്കുമായിരുന്നു. പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോൾ വിവാഹം നടത്തികൊടുത്തു എന്നും നടി പറയുന്നു. സംയുക്തയുടെ സഹോദരി സംഘമിത്ര സോഷ്യൽമീഡിയയിൽ സജീവമല്ല.

ലൈഫ് എപ്പോഴും പ്രൈവറ്റായി സൂക്ഷിക്കുന്നയാളുമാണ്. സംഘമിത്ര വിവാഹിതയാണെന്ന വിവരം പോലും പലർക്കും അറിയില്ല. അടുത്തിടെ സംയുക്ത കുടുംബചിത്രം പങ്കുവെച്ചപ്പോഴാണ് സംഘമിത്രയ്ക്കൊപ്പം ഭർത്താവിനെ കണ്ടത്. സംയുക്തയുടെ കാർബൺ കോപ്പിയാണ് സംഘമിത്ര എന്നാണ് ആരാധകർ പറയാറുള്ളത്. വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച സംയുക്ത യോ​ഗ അഭ്യസിക്കുകയാണ് ഇപ്പോൾ. നാല് വർഷം മാത്രമാണ് മലയാള സിനിമയിൽ നടി സജീവമായി നിന്നത്.

More from Filmibeat

Read more about: samyuktha varma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X