For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വപ്നം സഫലമാകാൻ കാരണം നിങ്ങളിൽ പലരുമാണ്!! രജിഷ വിജയന്റെ ഹൃദയസ്പർശിയായ വാക്കുകൾ

  |

  ആദ്യ ചിത്രത്തിൽ മികച്ച അഭിനയം കാഴ്ചവെച്ച് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് രജിഷ വിജയൻ. ഖാലീദ് റഹ്മാൻ ചിത്രമായ അനുരാഗ കരിക്കിൻ വെളളം എന്ന ചിത്രത്തിലൂടെയാണ് രജിഷ മലയാള സിനിമയിൽ എത്തിയത്. കന്നി ചിത്രത്തിലൂടെ തന്നെ രജിഷ മലയാള സിനിമ മേഖലയിൽ തന്റതായ സ്ഥാനം നേടിയെടുത്തിരുന്നു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് ചെയ്തതെങ്കിലും ഇവയെല്ലാം തിയേറ്ററുകളിൽ സൂപ്പർ‌ ഡ്യൂപ്പർ ഹിറ്റായിരുന്നു.

  rajisha vijayan

  ലാലേട്ടന്റെ ആട് തോമയുടെ ഫൈറ്റുമായി വിനായകൻ!! തൊട്ടപ്പനിലെ ടീസർ പുറത്ത്...

  2017 ൽ പുറത്തു വന്ന ജോർജ്ജേട്ടന്റെ പൂരം എന്ന ദിലീപ് ചിത്രത്തിനു ശേഷം 2019 ലാണ് രജിഷ വെള്ളിത്തിരയിൽ എത്തിയത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തു വന്ന അഹമ്മദ് കബീർ സംവിധാനം ചെയ്ത വിജയ് ബാബു ചിത്രം ജൂൺ തിയേറ്ററുകളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. നടപ്പിലും മട്ടിലും വ്യത്യസ്തയോടെയാണ് രജിഷ ജൂണിൽ പ്രത്യക്ഷപ്പെട്ടത്. ജൂണിനു ശേഷം രജിഷ എത്തുന്ന ചിത്രമാണ് ഫൈനൽസ് . ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ താരത്തിന് പരിക്കേറ്റിരുന്നു. ഇപ്പോൾ ചികിത്സയിലാണ് താരം. ആശുപത്രിയില്‍ കഴിയുന്ന രജീഷ ജൂണിന്റെ നൂറാം ദിനമായതിന്റെ സന്തോഷം സോഷ്യല്‍മീഡിയയിലൂടെ പങ്കു വെക്കുകയാണ്.

  തൊട്ടപ്പനിലെ മണ്ണിന്റെ മണമുള്ള പാട്ടുമായി ഗിരീഷ് കുട്ടൻ വീണ്ടുമെത്തുന്നു

   ഈ ചിത്രം കാണുന്നത് ആശുപത്രി കിടക്കയിൽ

  ഈ ചിത്രം കാണുന്നത് ആശുപത്രി കിടക്കയിൽ

  ആശുപത്രി കിടക്കയിൽ കിടക്കുമ്പോൾ മനസ് വേണ്ടയിടങ്ങളിൽ കൂടെ ചലിക്കും. ഈ ദിവസവും മോശമാകാൻ പോകുന്നു എന്ന് തോന്നിയപ്പോഴാണ് ഈ ഫോട്ടോയും വാർത്തയും കാണുന്നത്. ഞങ്ങളുടെ ഓക്കെ ചെറിയ സ്വപ്നമായ ജൂൺ നൂറ് ദിവസം പൂർത്തിയായിരിക്കുകയാണ്. കുറെ നാളുകളായി ഉള്ളിൽ കൊണ്ട് നടന്ന സ്വപ്നമാണ് സഫലമായിരിക്കുന്നത്. അതിന് കാരണം നിങ്ങളിൽ പലരുമാണ്. ജൂണിന് പറക്കാൻ ചിറക് നൽകിയവർക്ക് നന്ദി. ഭംഗിയുള്ള കഥകൾ നമുക്ക് പറഞ്ഞു കൊണ്ടേയിരിക്കാം. താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

   ആശുപത്രി വാസം

  ആശുപത്രി വാസം

  ജൂണിന് ശേഷം രജിഷ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രമാണ് ഫൈനൽസ്. സൈക്ക്ലിങ് താരമായിട്ടാണ് ചിത്രത്തിൽ രജിഷ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ താരം വീണ് കാലിന് പരിക്ക് പറ്റിയിരുന്നു. പരിക്കേറ്റ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപകടത്തെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണ്.

  സമ്പൂർണ്ണ സ്പോട്സ് ചിത്രം

  സമ്പൂർണ്ണ സ്പോട്സ് ചിത്രം

  സ്പോർട്സ് പശ്ചാത്തലത്തിലാണ് ഫൈനൽസ് ഒരുങ്ങുന്നത്. ചിത്രത്തിൽ സൈക്ലിംഗ് താരമായിട്ടാണ് രജിഷ പ്രത്യക്ഷപ്പെടുന്നത്. ആലീസ് എന്ന സൈക്ക്ലിംഗ് താരത്തെയാണ് താരം അവതരിപ്പിക്കുന്നത്.ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന ആലീസിന്റെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്,. സുരാജ് വെഞ്ഞാറൻമൂടാണ് ചിത്രത്തിൽ രജിഷയുടെ അച്ഛനായി എത്തുന്നത്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

  ജൂണിനു ശേഷം സൈക്ലിസ്റ്റാകാന്‍ രജിഷ | filmibeat Malayalam
   ഗോദയ്ക്ക് ശേഷം മറ്റൊരു ചിത്രം

  ഗോദയ്ക്ക് ശേഷം മറ്റൊരു ചിത്രം

  ഫൈനൽസിന്റെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലേയ്ക്ക് കടക്കുകയാണ്. ബോസിൽ ജോസഫ് ചിത്രമായ ഗോദയ്ക്ക് ശേഷം സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ഒരു സ്പോട്സ് ചിത്രമാണിത്. ചിത്രത്തിൽ വൻ താരനിറയാണ് അണിനിരക്കുന്നത്. സുരാജ് രജിഷയുടെ അച്ഛനായി എത്തുമ്പോൾ ടിനി ടോം, സോന നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

  English summary
  actress rajisha vijayan heart touch post on june 100 day celebration
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X