For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുലക്കച്ച വെച്ച് അഭിനയിച്ചിരുന്നെങ്കില്‍ ഞാനിന്ന് സൂപ്പര്‍ നായിക ആവുമായിരുന്നു; ആ സിനിമയെ കുറിച്ച് നടി രമ ദേവി

  |

  സിനിമയിലും സീരിയലിലും ഒരുപോലെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടിയാണ് രമ ദേവി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ അഭിനയ രംഗത്തുള്ള നടി തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍. തന്നെ തേടി എത്തുന്ന കഥാപാത്രങ്ങള്‍ നെഗറ്റീവാണോ പോസിറ്റീവാണോ എന്ന് താന്‍ നോക്കാറില്ലെന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ രമ ദേവി പറയുന്നത്. അതേ സമയം ഗ്ലാമറസ് വേഷം ധരിച്ചിട്ടുള്ള കഥാപാത്രങ്ങള്‍ ആണെങ്കില്‍ അതിനോട് താന്‍ നോ എന്നേ പറയുകയുള്ളു എന്നും നടി സൂചിപ്പിക്കുന്നു. എന്തുകൊണ്ടാണ് അങ്ങനൊരു തീരുമാനം എടുക്കുന്നതെന്നും രമ വെളിപ്പെടുത്തിയിരിക്കുകയാണ്.

  അച്ഛനാണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല; അച്ഛന്‍ എന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞ് സീരിയല്‍ നടി ആരതി സോജൻ

  എന്നെ സംബന്ധിച്ചിടത്തോളം കഥാപാത്രം പോസിറ്റീവ് ആണോന്നോ നെഗറ്റീവ് ആണോന്നോ നോക്കാറില്ല. അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ പറ്റുന്നത് എന്തുണ്ട് അതാണ് ഞാന്‍ നോക്കാറുള്ളത്. നടന്മാരില്‍ ഏറ്റവും കൂടുതല്‍ വില്ലത്തരം ചെയ്തിട്ടുള്ള നടനാണ് ജോസ് പ്രകാശ്. ആ ജോസ് പ്രകാശിന്റെ കൂടെയും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. മിഖായേലിന്റെ സന്ധികള്‍ എന്ന സിനിമയിലെ മേരിക്കുട്ടി എന്ന കഥാപാത്രത്തെയാണ് ചെയ്തത്. അതേ മേരിക്കുട്ടി പുത്രന്‍ എന്ന സിനിമയില്‍ ആയപ്പോഴും അഭിനയിച്ചു. ഈ ജോസ് പ്രകാശിനെ ലോകം മുഴുവന്‍ അംഗീകരിക്കുന്നുണ്ട് എന്നാണ് രമാദേവി പറയുന്നത്.

  നെഗറ്റീവ് ക്യാരക്ടര്‍ ചെയ്തു എന്നത് കൊണ്ട് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിട്ടില്ല. ഒരു ആര്‍ട്ടിസ്റ്റിനുള്ളില്‍ എന്തൊക്കെ പ്രതിഭകള്‍ ഉണ്ടെന്ന് തിരിച്ചറിയാന്‍ ഒരു സംവിധായകന് സാധിക്കും. ആര്‍ട്ടിസ്റ്റിനും അതേ കുറിച്ച് ബോധം ഉണ്ടാവും. അങ്ങനെയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. നമ്മള്‍ പോസിറ്റീവ് ക്യാരക്ടര്‍ മാത്രമേ ചെയ്യുകയുള്ളു എന്ന് വിചാരിക്കാന്‍ പാടില്ല. ചില കാര്യങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല. എന്നോട് ഗ്ലാമറസ് റോള്‍ ചെയ്യണം എന്ന് പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല.

  വിവാഹത്തിന് മുന്‍പ് താമസവും തുടങ്ങി; നടന്‍ ചിമ്പുവും നടി നിധി അഗര്‍വാളും ഉടനെ വിവാഹിതരാവുമെന്ന് റിപ്പോര്‍ട്ട്

  ചില പടങ്ങളില്‍ അത്തരം വേഷങ്ങള്‍ എന്നെ തേടി വന്നിരുന്നു. ചെയ്യാന്‍ പറഞ്ഞാല്‍ പറ്റില്ലെന്ന് തന്നെ ഞാന്‍ പറയും. ഗ്ലാമറസ് റോളുകള്‍ ചെയ്താല്‍ എന്ത് സംഭവിക്കും എന്ന് ചോദിച്ചാല്‍ ഒന്നുമില്ല. പക്ഷേ ഞാനത് ചെയ്യില്ല എന്നത് എന്റെ ഒരു കാഴ്ചപാടാണ്. പിന്നെ എന്റെ ശരീരപ്രകൃതം അങ്ങനൊരു ഗ്ലാമറസ് റോള്‍ ചെയ്യാന്‍ പറ്റുന്നത് അല്ല. ഞാനൊരു ആവറേജ് ആണ്. ഷക്കീല ചെയ്യുന്നൊരു വേഷം എനിക്ക് ചെയ്യാന്‍ പറ്റില്ല. എന്റെ ഒരു ശരീരപ്രകൃതത്തിന് പറ്റുന്ന റോളുകള്‍ ചെയ്യാനാണ് എനിക്കിഷ്ടം. അങ്ങനെയേ ഞാന്‍ ചെയ്യുകയുള്ളു. മുലക്കച്ച കെട്ടി അഭിനയിക്കുന്നതിന് വരെ എനിക്ക് ഇഷ്ടമല്ല. അങ്ങനൊരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്നും രമ ദേവി പറയുന്നു.

  പിജി വിശ്വംഭരന്‍ സാറിന്റെ പടമാണ്. അതില്‍ നല്ലൊരു വേഷത്തിലേക്കാണ് എന്നെ വിളിച്ചത്. അതില്‍ മുലക്കച്ച കെട്ടിയിട്ടുള്ള സീനുകളൊക്കെ അഭിനയിക്കേണ്ടതുണ്ടെന്ന് സാര്‍ എന്നോട് പറഞ്ഞിരുന്നു. അന്നേരം തന്നെ സാര്‍, എനിക്ക് അത് വേണ്ടെന്നും ചെയ്യാന്‍ പറ്റില്ലെന്നും പറഞ്ഞു. നല്ലൊരു ആര്‍ട്ടിസ്റ്റല്ലേ നിങ്ങള്‍. ഈ റോള്‍ ചെയ്താല്‍ അത് നിങ്ങള്‍ക്കൊരു ബ്രേക്ക് ആവുമെന്നും സാര്‍ പറഞ്ഞിരുന്നു. അതിന് മുന്‍പ് സാറിന്റെ ആഗ്‌നേയം എന്നൊരു സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അതിലൊരു നല്ല വേഷമായിരുന്നു. നെടുമുടി വേണുവിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. രണ്ടാമതും സാര്‍ എന്നെ വിളിച്ചെങ്കിലും ഞാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. എന്റെ ഭര്‍ത്താവും എന്നെ നിര്‍ബന്ധിച്ചിരുന്നു. പക്ഷേ ഞാന്‍ ചെയ്യില്ലെന്ന് തന്നെ തീരുമാനിക്കുകയാണ് ചെയ്തതെന്നും അഭിമുഖത്തില്‍ നടി രമ ദേവി പറയുന്നു.

  Read more about: actress നടി
  English summary
  Actress Rama Devi Revealed Why She Denied Glamours Role For Super Hit Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X