വിവാഹമോചിതരായെന്ന് നിരന്തരം വാര്‍ത്തകള്‍ വന്നു! 10-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടി രംഭ

താരങ്ങള്‍ തമ്മിലുള്ള പ്രണയ ബന്ധത്തെ കുറിച്ചാണ് ഏറ്റവും കൂടുതല്‍ ഗോസിപ്പുകള്‍ പ്രചരിക്കാറുള്ളത്. എന്നാല്‍ വിവാഹമോചനത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ നടിയാണ് രംഭ. പലപ്പോഴും രംഭ വിവാഹമോചിതയായി, ഭര്‍ത്താവിനെ ഉപേക്ഷിച്ച് മക്കള്‍ക്കൊപ്പം കഴിയുകയാണ് തുടങ്ങി ഒരുപാട് വാര്‍ത്തകള്‍ വരാറുണ്ട്. എന്നാല്‍ ഇതിന്റെ അടിസ്ഥാനമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

എങ്കിലും വാര്‍ത്തകളെല്ലാം തെറ്റാണെന്ന് പറഞ്ഞ് നടി തന്നെ വരാറുണ്ട്. വിവാഹമോചന വാര്‍ത്ത കൊടുംപിരി കൊണ്ട് നിന്ന സമയത്തായിരുന്നു മൂന്നാമത് ഒരു ആണ്‍കുഞ്ഞ് കൂടി രംഭയ്ക്ക് പിറക്കുന്നത്. ഇപ്പോഴിതാ പത്താം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് രംഭയും ഭര്‍ത്താവ് ഇന്ദ്രകുമാര്‍ പത്മനാഭനും. ലോക് ഡൗണ്‍ ആയതിനാല്‍ മക്കള്‍ക്കൊപ്പമായിരുന്നു ആഘോഷം.

actress-rambha

വീട്ടില്‍ തന്നെ ഉണ്ടാക്കിയ കേക്കായിരുന്നു മുറിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെ ആഘോഷ ചിത്രങ്ങളും വീഡിയോയും രംഭ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ഇന്ദ്രനൊപ്പമുള്ള പത്ത് വര്‍ഷത്തെ ജീവിതത്തെ കുറിച്ചും കുടുംബത്തിന്റെ സന്തോഷത്തെ കുറിച്ചുമെല്ലാം കുറിപ്പെഴുതിയിരിക്കുകയാണ്. ഇതെല്ലാം അതിവേഗം വൈറലാവുകയും ചെയ്തു.

'ഈ സാഹചര്യത്തില്‍ ലോകം മുഴുവനും തന്നെ സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാതെ കഴിയുകയാണ്. ഞാന്‍ ഭര്‍ത്താവിനും മക്കളായ ലാന്യ, സാക്ഷ, ശിവിന്‍ എന്നിവര്‍ക്കൊപ്പം വീട്ടില്‍ തന്നെ ഇരുന്ന് ആഘോഷിക്കുകയാണ്. ഇത് ഞങ്ങളെ സംബന്ധിച്ച് വളരെയധികം അടുപ്പം നല്‍കുന്ന ദിവസമാണ്. പരസ്പരം സഹായിച്ച് കൊണ്ട് ഞങ്ങള്‍ വീട്ടില്‍ കഴിയുകയാണ്.

actress-rambha

വീട്ടില്‍ തന്നെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് കേക്ക് ഉണ്ടാക്കി. പുറത്ത് നിന്ന് വാങ്ങുന്നതിലും എത്രയോ സ്‌പെഷ്യലായിരുന്നു അത്. കേക്കിന്റെ എല്ലാ ഭാഗത്തും പത്ത് വര്‍ഷത്തോളം നീണ്ട ഞങ്ങളുടെ പ്രണയകഥയുണ്ട്. ഞങ്ങള്‍ക്ക് വേണ്ടി പെണ്‍മക്കളായ ലാന്യയും സാക്ഷയും സര്‍പ്രൈസ് കാര്‍ഡുകളുമായിട്ടെത്തിയത് വലിയ സന്തോഷം നല്‍കുന്നതായിരുന്നു. പ്രയാസകരമായ സമയങ്ങളില്‍ പൈസയോ മറ്റ് സമ്മാനങ്ങളോ അല്ല. സ്‌നേഹവും ഒത്തൊരുമയുമാണ് നമുക്ക് ഏറ്റവുമധികം സന്തോഷം നല്‍കുന്നതെന്നും രംഭ പറയുന്നു'.

ആന്ധ്രപ്രദേശ് സ്വദേശിനിയായ രംഭ തെലുങ്ക് ചിത്രങ്ങളിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. തമിഴ്, ഹിന്ദി, മലയാളം, കന്നഡ, ബോജ്പൂരി, ബംഗ്ലാളി, തുടങ്ങി വിവിധ ഭാഷകളില്‍ നിന്നായി നൂറിലധികം സിനിമകളില്‍ രംഭ അഭിനയിച്ചിട്ടുണ്ട്. ബിസിനസുകാരനായ ഇന്ദ്രകുമാര്‍ പത്മനാഭനുമായി 2010 ലായിരുന്നു രംഭയുടെ വിവാഹം. കാനഡയില്‍ സെറ്റിലായ രംഭയും ഭര്‍ത്താവും മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ്.

രംഭയുടെ പോസ്റ്റ്

More from Filmibeat

Read more about: rambha രംഭ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X