പഴയ രംഭ അല്ല ഇത്; 29 വർഷത്തിനിടെ നടിക്കുണ്ടായ മാറ്റം, ചിത്രം വൈറലാകുന്നു...

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് രംഭ. മലയാളം, തമിഴ്, ഹിന്ദി, ബംഗാളി കൂടാതെ ഭോജ്പുരി എന്നിങ്ങനെ നൂറേളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രമായ ആ ഒക്കാട്ടി അടക്കു എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തുന്നത്. അതേ വർഷം തന്നെ നടി മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത സർഗ്ഗമായിരുന്നു ആദ്യ ചിത്രം. വിനീത് ആയിരുന്നു രംഭയുട ആദ്യത്തെ മോളിവുഡ് നായകൻ. ഈ സിനിമ വളരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീടും വിനീതിനോടൊപ്പം ചമ്പക്കുളം തച്ചൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ചിത്രങ്ങളിൽ നടി സജീവമാകുകയായിരുന്നു. ഫിലിംസ്റ്റാർ ആയിരുന്നു രംഭ അഭിനയിച്ച അവസാനത്തെ മലയാള ചിത്രം.

Rambha


ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രംഭയുടെ ഏറ്റവു പുതിയ ചിത്രമാണ്. മക്കൾക്കൊപ്പമുള്ള നടിയുടെ ചിത്രമാണിത്. മൂന്ന് മക്കളാണ് നടിക്കുള്ളത്. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. രംഭ ആകെ മാറിപ്പോയി എന്നാണ് പ്രേക്ഷകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും താരം പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.

ജൂൺ 5 ന് ആയിരുന്നു രംഭയുടെ 45ാം പിറന്നാൾ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'എന്റെ മനോഹരമായ കുഞ്ഞു ലോകം' എന്ന അടിക്കുറിപ്പോടെയാണ്‌ രംഭ മക്കൾക്കും ഭർത്താവിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. നടിയ്ക്ക് പിറന്നാൾ ആശംസയുമായി സിനിമാലോകവും ആരാധകരും രംഗത്ത് എത്തിയിരുന്നു.

Recommended Video

മമ്മൂട്ടിയുടെ വൻ വിജയമായ ക്രോണിക് ബാച്ച്ലർ | Old Movie Review | filmibeat Malayalam

അഭിനേത്രി എന്നതിൽ ഉപരി നിർമ്മാതാവ് കൂടിയാണ് രംഭ. 2003 ൽ പുറത്തിറങ്ങിയ ത്രീറോസ് എന്ന ചിത്രമായിരുന്നു നടി നിർമ്മിച്ചത്. ജ്യോതിക, ലൈല എന്നിവരായിരുന്നു ഈ ചിത്രത്തിൽ അഭിനയിച്ചത്. സിനിമയിൽ സജീവമായിരുന്നപ്പോഴാണ് രംഭ വിവാഹിതയാകുന്നത്. ബിസിനസുകാരനായ ഇന്ദ്രൻ പത്മാനന്തനാണ് നടിയുടെ ഭർത്താവ്. വിവാഹത്തിന് ശേഷം ടോറോന്റോയിലേയ്ക്ക് താമസം മാറുകയായിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും ചില ഡാൻസ് റിയാലിറ്റിഷോകളിൽ നടി പ്രത്യക്ഷപ്പെടാറുണ്ട്.

More from Filmibeat

Read more about: rambha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X