കുട്ടികളും കുടുംബവുമാണ് ഞാൻ സ്വപ്നം കണ്ടത്; ഭർത്താവിനോട് കാണിച്ച വാശി; രംഭ പറയുന്നു

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്ത് തരം​ഗം സൃഷ്ടിക്കാൻ കഴിഞ്ഞ നടിയാണ് രംഭ. ​സർ​ഗം എന്ന മലയാള ചിത്രത്തിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന രംഭ പിന്നീട് തെന്നിന്ത്യയിലെ ​ഗ്ലാമറസ് ക്യൂനായി മാറി. ഹിറ്റുകളുടെ വലിയൊരു നിര തന്നെ രംഭയുടെ കരിയറിലുണ്ട്. മലയാളത്തിൽ ചെയ്ത കൊച്ചിരാജാവ്, ക്രോണിക് ബാച്ചിലർ തു‌ടങ്ങിയ സിനിമകൾ വൻ ഹിറ്റായി. തമിഴിലും തെലുങ്കിലും സൂപ്പർസ്റ്റാറുകളുടെ നായികയായി രംഭ തിളങ്ങി. വിവാഹശേഷമാണ് നടി സിനിമാ രം​ഗം വിട്ടത്.

2010 ലാണ് നടി വിവാഹിതയായത്. ഇന്ദ്രകുമാർ പത്മനാഥൻ എന്നാണ് ഭർത്താവിന്റെ പേര്. ഭർത്താവിനൊപ്പം കാനഡയിലാണ് നടി താമസിക്കുന്നത്. ഏറെക്കാലത്തിന് ശേഷം ഒരു തമിഴ് മാധ്യമത്തിന് അഭിമുഖം നൽകിയിരിക്കുകയാണ് രംഭ. തന്റെ സിനിമാ അനുഭവങ്ങളെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും രംഭ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമ എന്റെ രക്തത്തിലുള്ളതാണ്. സിനിമയാണ് ഞങ്ങൾക്ക് ജീവിതം തന്നത്. പക്ഷെ സിനിമയിൽ അഭിനയിക്കുന്ന കാലത്തേ എനിക്ക് ഒരുപാട് സ്വപ്നങ്ങളുണ്ട്. വിവാഹം കഴിക്കണം, കുട്ടികളുണ്ടാകണം, കുടുംബം വേണമെന്നൊക്കെ.

Actress Rambha

അക്കരപ്പച്ച എന്ന് പറയാറില്ലേ. എന്റെ അമ്മയും ചേച്ചിയുമെല്ലാം അവരുടെ ഇഷ്ടാനുസരണം ഭക്ഷണം കഴിക്കും. അവർക്ക് അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ ഞങ്ങൾക്ക് അങ്ങനെയല്ല. അന്നൊക്കെ ഷൂട്ടിം​ഗ് വളരെ സ്ട്രിക്റ്റാണ്. ഏഴ് മണിക്കുള്ള ഷോട്ട് ആണെങ്കിൽ ഏഴ് മണിക്ക് തന്നെയെടുക്കും. സംവിധായകരിൽ സുന്ദർ സിക്കൊപ്പം മാത്രമാണ് ജോളിയായിരുന്നത്. വൈകിയാലും അദ്ദേഹത്തിന് പ്രശ്നമല്ലായിരുന്നെന്നും രംഭ ഓർത്തു.

പഴയ രംഭയെ സ്വയം മിസ് ചെയ്യുമ്പോൾ പഴയ ​ഗാനരം​ഗങ്ങൾ കാണും. ഞാനാണോ ഇങ്ങനെ ചെയ്തതെന്ന് തോന്നും. വിദേശത്താണെങ്കിലും നാട് അധികം മിസ് ചെയ്യുന്നില്ല. കാരണം നേരത്തെയും ഞാനധികം ചുറ്റിക്കറങ്ങുന്ന ആളായിരുന്നില്ല. ഷൂട്ടിം​ഗ് കഴിഞ്ഞാൽ വീട്ടിൽ വരും. കാനഡയിൽ പോയപ്പോൾ കൂടുതൽ സ്വാതന്ത്ര്യം വന്നു. നടിയായിരിക്കുമ്പോൾ എല്ലായിടത്തും കൂട്ടമായാണ് പോകുക. അസിസ്റ്റന്റുകളെല്ലാം ഉണ്ടാകും. എന്നാൽ കാനഡയിൽ സെറ്റിൽഡ് ആയ ശേഷം ഞാൻ സ്വയം ഡ്രെെവ് ചെയ്യും. ഒറ്റയ്ക്ക് ഷോപ്പിം​ഗിന് പോകും.

Actress Rambha

കുട്ടികളെ സ്കൂളിൽ കൊണ്ട് വി‌ടും. എല്ലാം താൻ തന്നെയാണ് ചെയ്യുന്നതെന്നും രംഭ വ്യക്തമാക്കി. എആർ റഹ്മാനെ ഇൻസ്റ്റ​ഗ്രാമിൽ ഞാൻ ഫോളോ ചെയ്തു. അദ്ദേഹം തിരിച്ച് ഫോളോ ചെയ്തില്ല. ഞാൻ അൺഫോളോ ചെയ്തു. നിരവധി തവണ അദ്ദേഹത്തെ ഫോളോ ചെയ്യുകയും അൺഫോളോ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് രംഭ വ്യക്തമാക്കി. ഇടയ്ക്ക് മീനയെ അൺഫോളോ ചെയ്യും. എന്റെ മെസേജിന് അവൾ മറുപടി തരില്ല. ഉടനെ ഞാൻ അൺഫോളോ ചെയ്യും.

തിരക്കിലായിരുന്നതിനാൽ മെസേജ് കണ്ടില്ല എന്ന് പറഞ്ഞാൽ തിരിച്ച് ഫോളോ ചെയ്യും. അങ്ങനെ വിരട്ടാറേ ഉള്ളൂ. മറ്റൊരു രസകരമായ സംഭവവും നടി പങ്കുവെച്ചു. ഇപ്പോഴും ഞാൻ എന്റെ ഭർത്താവിനെ ഫോളോ ചെയ്യുന്നില്ല. എന്നെ ആദ്യം ഫോളോ ചെയ്യണമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നതാണ്. പക്ഷെ അദ്ദേഹം ആദ്യം തമന്നയെ ഫോളോ ചെയ്തു. ശരി, തമന്നയെ ഫോളോ ചെയ്തോ എന്ന് ഞാനും. ഒരു ഭാര്യയെന്ന നിലയിൽ എനിക്കുള്ള മുൻ​ഗണനകൾ ഇല്ലേ. മറ്റൊരാളുടെയടുത്ത് പോയി എന്നെ ഫോളോ ചെയ്യെന്ന് പറയാൻ പറ്റില്ലെന്നും രംഭ ചിരിച്ച് കൊണ്ട് പറഞ്ഞു.

Read more about: rambha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X