ഭര്‍ത്താവ് എടുത്ത് കൊടുത്ത ചിത്രവുമായി നടി രംഭ! ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ രംഭ അല്ലിത്,ചിത്രം കാണാം

ഒരു കാലത്ത് മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലുമടക്കം തിളങ്ങി നിന്ന നടിയായിരുന്നു രംഭ. ഗ്ലാമറ്‌സ് വേഷങ്ങളും അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളെല്ലാം അവതരിപ്പിച്ച് രംഭ കൈയടി വാങ്ങിയിരുന്നു. വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ച നടി കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുകയാണിപ്പോള്‍.

ലോക്ഡൗണില്‍ ആണെങ്കിലും അടുത്തിടെ വിവാഹവാര്‍ഷികമാഘോഷിച്ച ചിത്രങ്ങളും രംഭ പങ്കുവെച്ചിരുന്നു. ഇത് വലിയ രീതിയില്‍ വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ ഭര്‍ത്താവ് എടുത്ത് കൊടുത്തൊരു ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് നടി. രംഭ ചിത്രം പോസ്റ്റ് ചെയ്ത ഉടനെ ഇതിനും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

rambha

അതിരാവിലെ തന്നെ മേക്കപ്പ് ഇല്ലാതിരിക്കുന്ന ചിത്രമാണെന്നും ഭര്‍ത്താവ് ഇന്ദ്രനാണ് ഇത് പകര്‍ത്തി തന്നതെന്ന കാര്യം കൂടി സൂചിപ്പിച്ച് കൊണ്ടായിരുന്നു രംഭ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചായ കുടിച്ച് കൊണ്ടിരിക്കുന്ന സമയത്ത് ഭര്‍ത്താവ് എടുത്ത ചിത്രമാണിതെന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു നടി എത്തിയത്. മേക്കപ്പിന്റെ ആവശ്യമില്ലെന്നും അത്രയധികം സുന്ദരിയായി തന്നെയാണ് ഇരിക്കുന്നതെന്നും ആരാധകര്‍ കമന്റിടുന്നു.

എല്ലാ കാലത്തെയും ഇഷ്ട നടിമാരില്‍ ഒരാളായിരുന്നു രംഭ എന്ന് ഒരു ആരാധകന്‍ പറയുന്നു. വിവാഹമോചിതയായി എന്ന് ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് രംഭ. ബിസിനസുകാരനായ ഇന്ദ്രകുമാര്‍ പത്മനാഭനുമായി 2010 ലായിരുന്നു രംഭയുടെ വിവാഹം. ശേഷം കാനഡയില്‍ സെറ്റിലായ രംഭയ്ക്ക് മൂന്ന് മക്കളുണ്ട്.

rambha

രണ്ട് പെണ്‍ മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുന്നതിനിടെയായിരുന്നു രംഭ ഇന്ദ്രകുമാറുമായി വേര്‍പിരിഞ്ഞ് ഒറ്റയ്ക്ക് തമാസിക്കുന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചത്. പലപ്പോഴും അങ്ങനെയൊരു സംഭവം ഇല്ലെന്ന് നടി പറഞ്ഞിട്ടെങ്കിലും വീണ്ടും ഇതേ കാര്യം വാര്‍ത്തയാവാറുണ്ട്. വിവാഹമോചന വാര്‍ത്ത കൊടുംപിരി കൊണ്ടിരിക്കുന്ന സമയത്താണ് മൂന്നാമതും താന്‍ ഗര്‍ഭിണിയാണെന്ന കാര്യം രംഭ പറയുന്നത്. 2018 ലാണ് ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് കൂടി പിറക്കുന്നത്.

പിന്നാലെ കുടുംബസമേതമുള്ള ചിത്രങ്ങള്‍ രംഭ പുറത്ത് വിട്ടു. മക്കള്‍ക്കൊപ്പം സന്തോഷത്തോടെയുള്ള ഭര്‍ത്താവിന്റെ ചിത്രങ്ങളും ഇതിലുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിന് രംഭയും ഇന്ദ്രകുമാര്‍ പത്മനാഭനും തങ്ങളുടെ പത്താം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു. ലോക്ഡൗണ്‍ ആയതിനാല്‍ വീട്ടില്‍ തന്നെ കേക്ക് ഉണ്ടാക്കി മക്കള്‍ക്കൊപ്പമായിരുന്നു ആഘോഷം.

More from Filmibeat

Read more about: rambha രംഭ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X