'ഞാൻ അങ്ങനെയൊക്കെ ചെയ്യുമെന്നാണ് എല്ലാവരും കരുതിയത് പക്ഷെ ദേവയാനിയുടെ വാർത്ത കേട്ടപ്പോൾ ഞെട്ടി'; രംഭ!

തൊണ്ണൂറുകളില്‍ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായികമാരില്‍ മുന്‍നിരയിലായിരുന്നു അഭിനേത്രിയായ രംഭ. മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഭോജ്പുരി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 1992ല്‍ ആ ഒക്കഡി അഹംദു എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രംഭ പിന്നീട് തെന്നിന്ത്യയിലെ മുൻനിര നായികയായി മാറുകയായിരുന്നു. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചെങ്കിലും രംഭയ്ക്ക് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത് തമിഴിലും തെലുങ്കിലുമാണ്.

ആദ്യ സിനിമ തന്നെ വലിയ വിജയമായി മാറിയതോടെ കോളിവുഡില്‍ നിന്നും നായികയായടക്കം നിരവധി അവസരങ്ങള്‍ രംഭയെ തേടിയെത്തി. വിജയ്, അജിത്ത്, രജിനികാന്ത്, കമല്‍ഹാസൻ, മമ്മൂട്ടി എന്നിങ്ങനെ തമിഴിലെയടക്കം മുൻനിര താരങ്ങളുടെയെല്ലാം നായികയായി രംഭ അഭിനയിച്ചു. തമിഴകത്തെ ഗ്ലാമര്‍ ഐക്കണായും തിളങ്ങി.

Rambha Devyani

തമിഴിലും തെലുങ്കിലും സൂപ്പര്‍സ്റ്റാറുകളുടെ നായികയായി രംഭ തിളങ്ങി. വിവാഹശേഷമാണ് നടി സിനിമാ രംഗം വിട്ടത്. ഇന്ദ്രകുമാര്‍ പത്മനാഥന്‍ എന്ന ബിസിനസുകാരനെയാണ് നടി വിവാഹം ചെയ്തത്. മൂന്ന് മക്കള്‍ക്കൊപ്പം കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാനഡയില്‍ സ്ഥിരതാമസമായിരുന്നു രംഭ. ഇപ്പോൾ താരം തിരികെ നാട്ടിലെത്തിയിട്ടുണ്ട്. സിനിമയിൽ നിന്ന് വിട്ടുനിന്നപ്പോഴും സോഷ്യൽമീഡിയ വഴി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി രംഭ പങ്കുവെക്കാറുണ്ടായിരുന്നു.

ഇപ്പോഴിതാ സിനിമയിലെ പ്രിയ സുഹൃത്തുക്കളിൽ ഒരാളായ നടി ദേവയാനിയെ കുറിച്ച് രംഭ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. സിനിഉലകം എന്ന തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദേവയാനിയെ കുറിച്ച് താരം സംസാരിച്ചത്.

ദേവയാനി പ്രണയിച്ച് വിവാഹം കഴിച്ച വാർത്ത തനിക്കൊരു ഷോക്കായിരുന്നുവെന്നാണ് രംഭ പറയുന്നത്. 'ഞാനും ഇന്ദ്രനും തമ്മിൽ പരിചയത്തിലായ സമയത്താണ് ദേവയാനിയുടെ വിവാഹവാർത്ത പുറത്ത് വന്നത്. എല്ലാവരും ഞാൻ അത്തരത്തിൽ വിവാഹം കഴിക്കും എന്നൊക്കെ കരുതിയിരുന്ന സമയത്താണ് ദേവയാനി ഒളിച്ചോടി വിവാ​ഹം ചെയ്തത്. ദേവയാനിയെ കുറിച്ച് ആർക്കും അങ്ങനൊരു ചിന്തയുണ്ടായിരുന്നില്ല. കാരണം അവൾ വളരെ ഹോംലിയാണല്ലോ.'

'എല്ലാവരും ദേവയാനിയു‍ടെ വിവാ​ഹത്തെ കുറിച്ച് എന്നോടാണ് ചോദിച്ചത്. സത്യത്തിൽ ഞാൻ പോലും ആ വാർത്ത കേട്ട് ഷോക്കായി. ശേഷം ദേവയാനി എന്നെ വിളിച്ച് വിവാ​​ഹം കഴിച്ച കാര്യം പറഞ്ഞു. കല്യാണം കഴിഞ്ഞു. ഒരു കുഴപ്പവുമില്ലെന്നാണ് ദേവയാനി പറഞ്ഞത്', എന്നാണ് പ്രിയ സുഹൃത്തിനെ കുറിച്ച് സംസാരിച്ച് രംഭ പറഞ്ഞത്.

Rambha Devyani

രംഭയെ വളരെ സ്ട്രിക്ടായാണ് വീട്ടുകാർ വളർത്തിയിരുന്നത്. പുറത്ത് നിന്ന് ആരോടും സംസാരിക്കാനുള്ള അവസരമോ സ്വന്തമായി ഒരു ഫോണോ പോലും രംഭയ്ക്ക് ഉണ്ടായിരുന്നില്ല. ഗ്ലാമറസ്സായ ഒരു വേഷവും ഇടില്ല എന്നതാണ് ദേവയാനിയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയതും ഹോംലി ​ഗേളെന്ന ടാ​ഗ് ലഭിക്കാൻ കാരണമായതും. ബോള്‍ഡായ നായിക വേഷം ചെയ്യുമ്പോഴും തന്റെ പരിതിയ്ക്കുള്ളില്‍ തന്നെ ദേവയാനി നിന്നു.

നായിക വേഷങ്ങളില്‍ നിന്ന് മാറി അമ്മ വേഷങ്ങളിലേക്കും സഹതാര വേഷങ്ങളിലേക്കും പോയ ദേവയാനി ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു. സിനിമാ ഇന്റസ്ട്രിയെ തന്നെ ഞെട്ടിച്ച പ്രണയവും ഒളിച്ചോട്ടവുമായിരുന്നു ദേവയാനിയുടെയും രാജ്കുമരന്റെയും. സിനിമയില്‍ കത്തി നില്‍ക്കുന്ന കാലത്താണ് സഹസംവിധായകനുമായി ദേവയാനി പ്രണയത്തിലാവുന്നത്.

സൂര്യവംശം എന്ന ദേവയാനിയുടെ ഹിറ്റ് ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു രാജ്കുമരന്‍. അന്ന് ദേവയാനിയോട് ഇഷ്ടം തോന്നിയെങ്കിലും രാജ്കുമാര്‍ ഒന്നും പറഞ്ഞില്ല. പിന്നീട് ദേവയാനിയെ മാത്രം നായികയാക്കി രാജ്കുമരന്‍ സിനിമകള്‍ സ്വതന്ത്ര്യമായി സംവിധാനം ചെയ്യാന്‍ തുടങ്ങി. തുടര്‍ച്ചയായി ഒരുമിച്ച് സിനിമകള്‍ ചെയ്തതോടെ ഇരുവരും തമ്മില്‍ കൂടുതല്‍ അടുത്തു.

കുടുംബത്തെ എല്ലാം എതിര്‍ത്തുകൊണ്ടായിരുന്നു രാജ്കുമരന്റെയും ദേവയാനിയുടെ വിവാഹം. ഒളിച്ചോടി കല്യാണം കഴിക്കുകയായിരുന്നു. അതിനുശേഷം ദേവയാനിയുടെ കുടുംബം താരത്തെ അകറ്റി നിര്‍ത്തി. എന്നാല്‍ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഒപ്പം ഹാപ്പിയായി ജീവിയ്ക്കുകയാണ് ദേവയാനി.

Read more about: rambha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X