For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി രംഭയുടെ ജീവിതത്തിലെ മനോഹരമായ നിമിഷം! ഭര്‍ത്താവിന്റെ സ്‌നേഹം കണ്ട് നോക്കൂ! ചിത്രങ്ങള്‍ വൈറല്‍

  |

  സിനിമാ താരങ്ങളുടെ കുടുംബ ജീവിത്തെ കുറിച്ചറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. വിവാഹം, പ്രണയം, വേര്‍പിരിയല്‍ എന്നിങ്ങനെ താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റവും പാപ്പരാസികള്‍ക്ക് ഉണ്ട്. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന നടിമാരുടെ തിരിച്ച് വരവിന് വേണ്ടിയാണ് ചിലര്‍ കാത്തിരിക്കുന്നത്. വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം നിരവധി നടിമാര്‍ അത്തരത്തില്‍ സിനിമയിലേക്ക് എത്തിയിരുന്നു.

  അതേ സമയം നന്നായി ജീവിക്കുന്നവരെയും വിടാതെ പിന്തുടരുന്നവരുണ്ട്. തെന്നിന്ത്യന്‍ താരസുന്ദരി രംഭയുടെ കുടുംബ ജീവിതത്തെ കുറിച്ച് പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത് അത്തരം കാര്യങ്ങളിലൂടെയാണ്. എന്നാല്‍ ഇതിനെയെല്ലാം പൂര്‍ണമായും തള്ളികളഞ്ഞ് നടി രംഗത്തെത്തുകയും ചെയ്യാറുണ്ട്. രംഭയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെയാണ് നടി ഇപ്പോള്‍ കടന്ന് പോവുന്നത്. ഫേസ്ബുക്കിലൂടെ രംഭ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്.

  (ഫോട്ടോ: ഫേസ്ബുക്ക്)

  രംഭയുടെ വിശേഷങ്ങള്‍

  രംഭയുടെ വിശേഷങ്ങള്‍

  2010 ല്‍ ബിസിനസുകാരനായ ഇന്ദ്രകുമാര്‍ പത്മനാഭനുമായിട്ടുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും രംഭ മാറി നില്‍ക്കുകയായിരുന്നു. രംഭയ്ക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്. കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വരുന്നതിന്റെ സന്തോഷം നടി പങ്കുവെച്ചിരുന്നു. മൂന്നാമതും താന്‍ അമ്മയാവാന്‍ പോവുകയാണെന്ന് പറഞ്ഞ് മാസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കിലൂടെ ഒരു ചിത്രവും നടി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. പുറത്ത് വന്ന ചിത്രം വൈറലായി മാറിയിരുന്നു.

  വളൈക്കാപ്പ്

  വളൈക്കാപ്പ്

  തന്റെ വിശേഷങ്ങള്‍ രംഭ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ടായിരുന്നു. അത്തരത്തില്‍ പുതിയ ചിത്രങ്ങള്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. മൂന്നാമതും അമ്മയാവുന്ന രംഭയുടെ വളൈക്കാപ്പ് നടത്തിയ ഫോട്ടോസാണ് നടി പുറത്ത് വിട്ടത്. തമിഴ്‌നാട്ടിലെ ആചാര പ്രകാരം ഗര്‍ഭിണികള്‍ക്ക് വേണ്ടി നടത്തുന്നൊരു ചടങ്ങാണ് വളൈക്കാപ്പ്. കല്യാണത്തിനെന്ന പോലെ അണിഞ്ഞൊരുങ്ങി കൈ നിറയെ വളകളിട്ട് അതിന്റെ ശബ്ദം കുഞ്ഞിന് കേള്‍പ്പിച്ച് കൊടുക്കുന്നതും മറ്റുമാണ് ചടങ്ങ്. ഭര്‍ത്താവിനും കുടുംബത്തിനൊപ്പവുമായിരുന്നു രംഭയുടെ വളൈക്കാപ്പ്.

   പാപ്പരാസികള്‍ക്കുള്ള മറുപടി

  പാപ്പരാസികള്‍ക്കുള്ള മറുപടി

  ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കാനഡിയില്‍ സുഖമായി ജീവിക്കുകയായിരുന്ന രംഭയുടെ കുടുംബജീവിതം പ്രശ്‌നത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. വിവാഹമോചനത്തിന് വേണ്ടി നടി കോടതിയെ സമീപിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ട്. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് നടി തന്നെ വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തോഷത്തോടെയുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് തന്റെ കുടുംബ ജീവിതത്തെ കുറിച്ച് പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്കുള്ള മറുപടിയാണ് നടി കൊടുത്തിരിക്കുന്നത്.

  സല്‍മാന്‍ ഖാനൊപ്പം

  അടുത്തിടെ ഇന്‍സ്റ്റാഗ്രാമിലൂടെ രംഭ മറ്റൊരു ചിത്രം കൂടി പങ്കുവെച്ചിരുന്നു. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് രംഭയുടെയും കുടുംബത്തിനുമൊപ്പം ചിത്രത്തിലുണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും കണ്ട് മുട്ടിയതായിരുന്നു. ബോളിവുഡില്‍ സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ചിരുന്നതിനാല്‍ നല്ല സൗഹൃദമാണ് നടിയുമായി സല്‍മാന്‍ ഖാനുള്ളത്.

   സിനിമാ ജീവിതം

  സിനിമാ ജീവിതം

  തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബോജ്പൂരി, ബംഗാളി, എന്നീ ഭാഷകളില്‍ നിരവധി സിനിമകളില്‍ രംഭ അഭിനയിച്ചിരുന്നു. അതിന് പുറമെ ടെലിവിഷന്‍ പരിപാടികളിലും നടി സജീവമായിരുന്നു. ഗ്ലാമര്‍ റോളുകളില്‍ ആരാധകരെ കൈയിലെടുത്ത നടി മലയാളത്തില്‍ നാട്ടിന്‍പുറത്തുകാരിയായി ഞെട്ടിച്ചിരുന്നു. സര്‍ഗം, ചമ്പക്കുളം തച്ചന്‍, കൊച്ചി രാജാവ്, ക്രോണിക് ബാച്ചലര്‍, തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു.

  തിരിച്ച് വരവുണ്ടോ?

  തിരിച്ച് വരവുണ്ടോ?

  വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം ടെലിവിഷന്‍ പരിപാടികളില്‍ വിധികര്‍ത്താവായി രംഭ എത്തിയിരുന്നു. സിനിമയിലേക്ക് വീണ്ടുമൊരു വരവ് നടത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ കുഞ്ഞുങ്ങളും ഭര്‍ത്താവുമായി നല്ലൊരു കുടുംബിനി റോളാണ് രംഭയ്ക്ക് താല്‍പര്യമെന്നാണ് സൂചന.

  Read more about: rambha actress നടി രംഭ
  English summary
  Actress Rambha shared Valaikaapu photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X