'സിനിമയിൽ എന്തോ ആയിക്കോട്ടെ..., ഇവിടെയുള്ള ചില നടിമാർ രംഭയെ കണ്ടുപഠിക്കണം മാന്യമായ വസ്ത്രവും പെരുമാറ്റവും'

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ അഴകിയ ലൈലയായിരുന്നു നടി രംഭ. തൊണ്ണൂറുകളിൽ സിനിമയിൽ എത്തിയ രംഭ കലാമൂല്യമുള്ള സിനിമകളിലും കൊമേഴ്സ്യൽ സിനിമകളിലും ഒരുപോലെ തിളങ്ങിയ നടിയാണ്. ഉള്ളത്തൈ അള്ളിട്ട എന്ന ചിത്രത്തിലൂടെയാണ് നടി രംഭ അഭിനയരംഗത്തെത്തിയത്. അതിനുശേഷം ചെങ്കോട്ട, സോഡിയാക്, ഇലക്ട്രിക് കണ്ണ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അവർ അഭിനയിച്ചു.

മലയാളത്തിലും നിരവധി ഹിറ്റ് ചിത്രങ്ങളിൽ രംഭ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലേക്ക് രംഭ എത്തിയത് സർ​ഗം എന്ന ചിത്രത്തിലൂടെയാണ്. അവിടെ നിന്ന് അങ്ങോട്ട് ചമ്പക്കുളം തച്ചൻ, സിദ്ധാർത്ഥ, ക്രോണിക്ക് ബാച്ചിലർ, മയിലാട്ടം, കൊച്ചി രാജാവ്, പായുംപുലി, കബഡി കബഡി, ഫിലിംസ്റ്റാർ തുടങ്ങിയ സിനിമകളിലും രംഭ അഭിനയിച്ചു.

Rambha

വിവാഹത്തോടെയാണ് നടി അഭിനയം ഉപേക്ഷിച്ചത്. ഭർത്താവിനും മക്കൾക്കുമൊപ്പം നാൽപ്പത്തിയെട്ടുകാരിയായ രംഭ കാനഡയിലാണ് താമസം. എങ്കിലും താരം സോഷ്യൽമീഡിയയിൽ ആക്ടീവായതിനാൽ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് അറിയാൻ സാധിക്കാറുണ്ട്. രണ്ട് പെൺമക്കളും ഒരു ആൺകുഞ്ഞുമാണ് രംഭയ്ക്കുള്ളത്. ഇപ്പോഴിതാ രംഭയുടെ പുതിയൊരു വീഡിയോ സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ വൈറലാവുകയാണ്. ​

ഗുരുവായൂർ അമ്പലത്തിൽ കുടുംബസമേതം എത്തി തൊഴുത് പ്രാർത്ഥിച്ച് മടങ്ങുന്ന രംഭയാണ് വീഡിയോയിലുള്ളത്. ചുവന്ന ചുരിദാറിൽ സിംപിൾ ലുക്കിലാണ് രംഭ ​ഗുരുവായൂരപ്പനെ കാണാനായി എത്തിയത്. സുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണത്രെ രംഭ കുടുംബസമേതം ​ഗുരുവായൂരിൽ എത്തിയത്.

രംഭയ്ക്കും കുടുംബത്തിനുമൊപ്പം ഡാൻസ് കൊറിയോ​ഗ്രാഫർ കലാ മാസ്റ്ററും ഉണ്ടായിരുന്നു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് രംഭയുടെ വസ്ത്രധാരണത്തെയും ആരാധകരോടുള്ള പെരുമാറ്റത്തെയും പ്രശംസിച്ച് എത്തിയത്. സിനിമയിൽ എന്തോ ആയിക്കോട്ടോ..., ഇവിടെയുള്ള ചില നടിമാർ രംഭയെ കണ്ട് പഠിക്കണം മാന്യമായ വസ്ത്രവും പെരുമാറ്റവും, സർഗം എന്ന ഒറ്റ ചിത്രം മതി അധികം ചിത്രങ്ങൾ ഇവർക്കില്ലെങ്കിലും രംഭയെ എന്നേക്കും ഓർക്കാൻ, ഒരു കാലത്ത് തെന്നിന്ത്യയിലെ മികച്ച നടിയായിരുന്നു രംഭ.

ഇത്രയും ഫേമസായിട്ടും ഒരു സാധാരണക്കാരിയെ പോലെ പെരുമാറുന്നു. അതുകൊണ്ടാവും കൂടുതൽ ആളുകൾ അവരെ തിരിച്ചറിയാതെ കടന്നുപോകുന്നതും, എത്രയോ ഗ്ലാമർ വേഷത്തിൽ അഭിനയിച്ച നടിയാണ് രംഭ. പക്ഷെ അത് സിനിമയിൽ മാത്രം. പുറത്ത് നല്ല രീതിയിൽ വസ്ത്രം ധരിച്ച് ഒരു കുടുംബത്തോടൊപ്പം അമ്പലത്തിൽ വരുന്നു. മര്യാദയോടെ പെരുമാറുന്നു.

Rambha

ഇവിടെ ഉള്ള ചില നടിമാർ ഒരു സിനിമയിൽ എങ്ങാനും മുഖം കാണിച്ചാൽ പിന്നെ മര്യാദയ്ക്ക് തുണി ഉടുക്കാതെ നടക്കും. അത്തരം നടിമാർ രംഭയെ കണ്ട് പഠിക്കണം, ഇതാണ് വകതിരിവ്. കുടുംബത്തോടൊപ്പം ലാളിത്യത്തോടെ വന്ന് പോയി എന്നിങ്ങനെ നീളുന്നു രംഭയുടെ സിംപ്ലിസിറ്റിയെ പ്രശംസിച്ചുള്ള കമന്റുകൾ. സിനിമയില്‍ മിന്നി നില്‍ക്കുന്ന സമയത്താണ് കാനഡ ബെയ്‌സ്ഡ് ശ്രീലങ്കന്‍ തമിഴനായ ഇന്ദ്രകുമാര്‍ പദ്മനാഥനുമായുള്ള രംഭയുടെ വിവാഹം കഴിഞ്ഞത്.

വിവാഹത്തോടെ പൂര്‍ണമായും അഭിനയത്തില്‍ നിന്ന് മാറി നിന്ന നടി ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ശ്രീലങ്കയിലായിരുന്നു താമസം. പിന്നീട് കാനഡയിലേക്ക് പോയി. ഇപ്പോൾ കുഞ്ഞുങ്ങളുടെ സൗകര്യം കൂടി പരി​ഗണിച്ച് ഇടയ്ക്കിടെ രംഭ ഇന്ത്യയിൽ വന്ന് സമയം ചിലവഴിക്കും.

Read more about: rambha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X