For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ചേച്ചിയോടെന്നും ബഹുമാനം, അവരുടെ പ്രയത്നങ്ങൾ ചുറ്റുമുള്ളവർക്ക് വേണ്ടി കൂടി'; രഞ്ജിനിയെ കുറിച്ച് നാത്തൂൻ!

  |

  മലയാളത്തിലെ സെലബ്രിറ്റി അവതാരകരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന മിന്നും താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു.

  ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും ഏറെ ശ്രദ്ധിക്കപ്പെട്ട രഞ്ജിനി ഹരിദാസ് മലയാളത്തിലെ ഏറ്റവും താരമൂല്യുള്ള അവതാരകയാണ്. ടെലിവിഷൻ അവതാരകരെ കൊണ്ട് മിനി സ്ക്രീൻ നിറയും മുമ്പ് എല്ലാവർക്കും സുപരിചിതയായിരുന്നു രഞ്ജിനി.

  Also Read: 'നസ്രിയയായി പലരും തെറ്റി​ദ്ധരിച്ചിട്ടുണ്ട്, ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂവാണ് സ്ട്രസ് കുറയ്ക്കുന്നത്'; ശാലിൻ സോയ

  ഐഡിയ സ്റ്റാർ സിങർ പരിപാടിയിൽ അവതാരകയായി രഞ്ജിനി വർഷങ്ങളോളം മിനി സ്ക്രീനിൽ നിറഞ്ഞ് നിന്നതുകൊണ്ടാണ് കുട്ടികൾക്കും കുടുംബങ്ങൾക്കും രഞ്ജിനി ഇത്ര സുപരിചിതയായി മാറിയത്. നൽപ്പതുകാരിയായ രഞ്ജിനി ഹരിദാസ് 2000ത്തിൽ മിസ് കേരളയായിരുന്നു.

  ഇപ്പോഴുള്ള മലയാളത്തിലെ അവതാരകരെല്ലാം ഒരു കാലത്ത് മാതൃകയാക്കിയിരുന്നത് രഞ്ജിനിയുടെ വാക്ചാതുര്യവും ഓരോ പരിപാടിയും കൈകാര്യം ചെയ്യാൻ രഞ്ജിനി കാണിക്കുന്ന കഴിവുമാണ്.

  വർഷങ്ങൾക്ക് മുമ്പ് ഫുട്ബോൾ ഇതിഹാസം മറഡോണ കേരളത്തിൽ‌ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴും രഞ്ജിനി ഹരിദാസ് തന്നെയായിരുന്നു പരിപാടിയുടെ അവതാരക. തടിച്ച് കൂടിയ നൂറുകണക്കിന് ആളുകളേയും പരിപാടിയേയും വളരെ മനോഹരമായി രഞ്ജിനി കൈകാര്യം ചെയ്തു.

  മിനി സക്രീനിലും ബി​ഗ് സ്ക്രീനിലും കണ്ടിട്ടുള്ള രഞ്ജിനിയെ പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത് താരം ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു. പക്ഷെ വലിയ പ്രേക്ഷക പിന്തുണയൊന്നും നേടിയെടുക്കാൻ രഞ്ജിനിക്ക് ആയില്ല.

  അഭിപ്രായങ്ങൾ മുഖം നോക്കാതെ പറഞ്ഞതിനാൽ വലിയ രീതിയിൽ സൈബർ ആക്രമണവും ബി​ഗ് ബോസ് കഴിഞ്ഞ ശേഷം രഞ്ജിനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്തിടെയാണ് താരത്തിന്റെ സഹോദരൻ വിവാഹിതനായത്.

  വലിയ ആഘോഷമായി സഹോദരന്റെ വിവാഹം മുന്നിൽ നിന്ന് കാരണവരെപ്പോലെ നടത്തിയത് രഞ്ജിനി ഹരിദാസ് ആയിരുന്നു. അച്ഛന്റെ അസാന്നിധ്യത്തിൽ രഞ്ജിനിക്ക് പിന്തുണയേകി അമ്മയും ഒപ്പമുണ്ടായിരുന്നു. കുറച്ച് ദിവസം മുമ്പ് ആലപ്പുഴയിൽ വെച്ചായിരുന്നു രഞ്ജിനിയുടെ സഹോദരൻ ശ്രീപ്രിയന്റെ വിവാഹം നടന്നത്. ‌

  Also Read: 'ദേഷ്യം വന്നാൽ നീളൻ മെസേജുകൾ കുത്തിയിരുന്ന് ടൈപ്പ് ചെയ്ത് അയക്കും, സംവിധാനം ചെയ്യാൻ ആ​ഗ്രഹമുണ്ട്'; അമല പോൾ

  ബ്രീസ് ജോർജിനെയാണ് ശ്രീപ്രിയൻ വിവാഹം ചെയ്തത്. ചടങ്ങിന്റെ വീഡിയോയും ഏതാനും ചിത്രങ്ങളും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയും മറ്റും രഞ്ജിനി പങ്കുവെച്ചിരുന്നു. ഹിന്ദു, ക്രിസ്ത്യൻ ആചാര പ്രകാരം വിവാഹം നടന്നിരുന്നു. രഞ്ജിനിയുടെ വ്ലോഗിലൂടെ ശ്രീപ്രിയനും അമ്മ സുജാതയും പ്രേക്ഷകർക്ക് സുപരിചിതരാണ്.

  ഇപ്പോഴിത രഞ്ജിനിയുടെ ഓരേയൊരു നാത്തൂൻ താരത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 'രഞ്ജിനി ചേച്ചിയോട് തനിക്ക് എന്നേക്കും സ്നേഹവും ബഹുമാനവും ഉണ്ടായിരിക്കുമെന്നാണ് ബ്രീസ് സോഷ്യൽമീഡിയ വഴി പറയുന്നത്.'

  'മികച്ചതിന് വേണ്ടി മാത്രമാണ് ചേച്ചിയുടെ പരിശ്രമം. അത് കിട്ടും വരെ അവർക്ക് വിശ്രമമില്ല. എന്നാൽ ഈ പരിശ്രമം അവർക്ക് വേണ്ടി മാത്രമുള്ളതല്ല എന്നതാണ് അതിന്റെ മനോഹാരിത. അവർക്ക് ചുറ്റുമുള്ളവർക്ക്‌ വേണ്ടി കൂടിയാണ്. എനിക്കത് വാക്കുകളാൽ വിവരിക്കുക സാധ്യമല്ല.'

  'വിവാഹത്തിനുടനീളം ഞങ്ങളെ നയിക്കാനും പിന്തുണയ്ക്കാനും അവർ കൂടെയുണ്ടായിരുന്നുവെന്ന് ഈ ചിത്രങ്ങൾ പറയും. വരൻ രണ്ടുവട്ടം താലിച്ചരട് മുറുക്കുമ്പോൾ വരന്റെ സഹോദരി അത് ഒരുവട്ടം കൂടി കെട്ടി ഉറപ്പിക്കുന്നു. നിങ്ങൾ അതാണ് ചെയ്തത്.'

  'തുടക്കം മുതൽ അവസാനം വരെ ഈ വിവാഹം സുരക്ഷിതമാക്കുകയും ഉറപ്പിക്കുകയും ചെയ്തു... ചേച്ചിയോട് സ്നേഹവും ബഹുമാനവും. നിങ്ങൾ ഇല്ലാതെ ഞാൻ ഇത്രയും സുന്ദരിയാവില്ലായിരുന്നു' ബ്രീസ് രഞ്ജിനിയെ കുറിച്ച് പറഞ്ഞു.

  അതേസമയം ബിസിനസുകാരനായ ശരത്ത് പുളിമൂടുമായി രഞ്ജിനി പ്രണയത്തിലാണ്. മൂന്ന് വർഷം പിന്നിട്ട പ്രണയ ജീവിതത്തെ കുറിച്ച് ചില കുറിപ്പുകളും ഫോട്ടോകളും രഞ്ജിനി ഇടയ്ക്ക് സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്.

  Read more about: ranjini haridas
  English summary
  Actress Ranjini Haridas's Sister In Law Heart Touching Words About Her Hardwork, Latest Photos Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X