8 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം! ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞ് മോഹന്‍ലാല്‍ നായിക രഞ്ജിനി!

അന്യഭാഷാ താരമായിരുന്ന രഞ്ജിനിക്ക് മലയാളത്തിലെത്തിയപ്പോള്‍ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. തമിഴ് സിനിമയിലൂടെയായിരുന്നു താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച താരം ഇടയ്ക്ക് വെച്ച് അഭിനയത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. സാഷ സെല്‍വരാജെന്നാണ് രഞ്ജിനിയുടെ യഥാര്‍ത്ഥ പേര്. ഭാരതിരാജയായിരുന്നു ഈ പേര് മാറ്റി രഞ്ജിനിയാക്കിയത്. മുതല്‍ മര്യാദൈ എന്ന ചിത്രത്തിലൂടെയായിരുന്നു രഞ്ജിനി അഭിനയത്തില്‍ തുടക്കം കുറിച്ചത്.

സ്വാതിരുനാളെന്ന ചിത്രത്തിലൂടെയായിരുന്നു രഞ്ജിനി മലയാളത്തിലേക്ക് എത്തിയത്. കടലോരക്കവിതകള്‍ എന്ന ചിത്രത്തില്‍ ഉപനായികയായും താരം വേഷമിട്ടിരുന്നു. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നുവില്‍ നായികയായതോടെയായിരുന്നു താരത്തിന്റെ കരിയര്‍ തന്നെ മാറി മറിഞ്ഞത്. ചിത്രമെന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയായതോടെ താരത്തിന് നിരവധി അവസരങ്ങളായിരുന്നു ലഭിച്ചത്. അതുവരെയുള്ള കലക്ഷന്‍ റെക്കോര്‍ഡുകളെല്ലാം ഭേദിച്ചായിരുന്നു ചിത്രം മുന്നേറിയത്.

മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും സായ്കുമാറുമടക്കം മുന്‍നിര താരങ്ങളുടെ നായികയായി അഭിനയിക്കാനുള്ള അവസരമായിരുന്നു താരത്തിന് ലഭിച്ചത്. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയായാണ് താരം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. കസ്റ്റംസ് ഡയറിയെന്ന ചിത്രത്തിലായിരുന്നു ഒടുവിലായി രഞ്ജിനിയെത്തിയത്. സിനിമാജീവിതത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ പറയുന്ന താരത്തിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

Recommended Video

Aashiq Abu Hits At Feuok For Their Decision Against Ott Releases | FilmiBeat Malayalam

Ranjini

മുതല്‍മര്യാദൈയില്‍ അഭിനയിക്കുന്ന സമയത്ത് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിരുന്നില്ലെന്ന് താരം പറയുന്നു. ആ സിനിമയില്‍ മുഴുവനും കറുത്ത മേക്കപ്പായിരുന്നു. നന്നായി കറുപ്പിച്ചിരുന്നു. ബ്ലൗസ് അധികം ഉപയോഗിക്കുന്നുണ്ടായിരുന്നു. പിയര്‍ കൊംപാരയെന്നാണ് തന്റെ ഭര്‍ത്താവിന്റെ പേര്. ഈ പേര് കേള്‍ക്കുമ്പോള്‍ എല്ലാവരും എന്തായെന്ന് വീണ്ടും ചോദിക്കാറുണ്ട്. പീറ്ററെന്നുള്ളതിന്റെ ഫ്രഞ്ച് പേരാണ് ഇത്.

പിയര്‍ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. ആ പേര് നേരത്തെ തന്നെ അറിയാമായിരുന്നു. നിങ്ങള്‍ ഫ്രഞ്ചാണോയെന്നായിരുന്നു ആദ്യം അദ്ദേഹത്തോട് ചോദിച്ചത്. അല്ല മലയാളിയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇങ്ങനെയൊരു പേരിട്ടതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നു. പ്രണയവിവാഹമായിരുന്നു തങ്ങളുടേ്ത്. 8 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് വിവാഹിതരായത്. ജോലി ചെയ്യുന്നതിനിടയിലായിരുന്നു വിവാഹം. അതിന് ശേഷവും പഠിച്ചിരുന്നു.

More from Filmibeat

Read more about: ranjini രഞ്ജിനി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X