For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവ് ഇന്റിമേറ്റ് രംഗങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട്; തനിക്കതില്‍ പ്രശ്‌നമില്ലെന്ന് നടി രശ്മി ബോബന്‍

  |

  നടി രശ്മി ബോബന്റെ വിശേഷങ്ങള്‍ ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവാറുണ്ട്. നടിയുടെ ഭര്‍ത്താവും പ്രശസ്ത സംവിധായകനുമായ ബോബന്‍ സാമുവലുമായി ഇഷ്ടത്തിലായി, പിന്നീട് വിവാഹം കഴിച്ചതാണ്. എന്നാല്‍ തങ്ങളുടെ വിവാഹം മുടക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നതായിട്ടാണ് നടിയിപ്പോള്‍ വെളിപ്പെടുത്തുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരകുടുംബം.

  'പ്രണയകാലത്ത് കുറേ പേര്‍ പാര വെച്ചിട്ടുണ്ട്. അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റാണ്. അവരുമായി നല്ല സൗഹൃദത്തിലാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് പേര് പറയുന്നില്ല. അവര്‍ അമ്മയോട് ബോബന്‍ ചേട്ടനെ കുറിച്ച് പോയി പറഞ്ഞത്.. 'എന്തിനാ സത്യാമ്മ, നിങ്ങള്‍ ഈ തങ്കം പോലത്തെ കൊച്ചിനെ ഇങ്ങനെയുള്ള സ്ഥലത്തേക്ക് അയക്കുന്നതെന്ന്'.

  ഇത് കേട്ടതോടെ അമ്മയ്ക്ക് ടെന്‍ഷനായി. കാരണം കല്യാണം ഏകദേശം തീരുമാനിച്ച സമയമാണത്. ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നവര്‍ തന്നെ പറയുമ്പോള്‍ എങ്ങനെയാണെന്ന് ഓര്‍ത്ത് അവര്‍ക്ക് ടെന്‍ഷനായി. ഇപ്പോള്‍ ഞങ്ങള്‍ക്കുള്ള ഒരു കോമണ്‍ ഫ്രണ്ടും 'നിങ്ങള്‍ക്ക് ഈ ബന്ധം വേണോ' എന്ന് ചോദിച്ചിട്ടുണ്ട്'.

  Also Read: ആദ്യം ഇഷ്ടമില്ലെന്ന് പറഞ്ഞ ആളെയാണ് നടി മീന പിന്നീട് വിവാഹം കഴിച്ചത്; വിവാഹത്തെ കുറിച്ച് നടി മുന്‍പ് പറഞ്ഞത്

  ബോബനുമായി നല്ല സൗഹൃദമുള്ളവര്‍ തന്നെയായിരുന്നു അത്. അന്ന് എന്തെങ്കിലും പ്രശ്‌നം ഉള്ളത് കൊണ്ടായിരിക്കും, അങ്ങനെ രണ്ട് പേര്‍ ഈ കല്യാണം വേണ്ടെന്ന നിലയില്‍ പറഞ്ഞു. ഇതോടെ അച്ഛന്‍ ഇദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചു. അന്നേരം ആരും മോശം പറഞ്ഞില്ല. അങ്ങനെയാണ് വിവാഹം എതിര്‍പ്പില്ലാതെ നടന്നതെന്ന് രശ്മി പറയുന്നു. ഇപ്പോള്‍ ബോബന്‍ എന്റെ വീട്ടിലെ കണ്ണിലുണ്ണി ആണെന്നും നടി സൂചിപ്പിച്ചു.

  Also Read: ദില്‍ഷയുടെ കാല് പിടിച്ച് മാപ്പ് പറഞ്ഞ ബ്ലെസ്ലി; സിനിമയിലെ രണ്ട് വില്ലന്‍ കഥാപാത്രവുമായി സാമ്യമുണ്ടെന്ന് ആരാധകർ

  തുടര്‍ച്ചയായി സത്യന്‍ അന്തിക്കാട് സിനിമകളില്‍ അഭിനയിക്കുന്നതിനെ കുറിച്ച് രശ്മി പറഞ്ഞത്..

  'മനസിനക്കരെ എന്ന സിനിമയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് സിനിമകളില്‍ അഭിനയിച്ചതിനെ കുറിച്ചും രശ്മി പറഞ്ഞു. കുട്ടികള്‍ ജനിച്ച സമയത്ത് നാലഞ്ച് വര്‍ഷം ഇടവേള വന്നിരുന്നു. അതിന് മുന്‍പ് സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ താനും അഭിനയിച്ചു. വിനയം എന്നത് പഠിക്കണമെങ്കില്‍ സത്യന്‍ അന്തിക്കാടിന്റെ ലൊക്കേഷനില്‍ പോവണം.

  Also Read: ഭര്‍ത്താവ് കാമുകിയുടെ കൂടെ പ്രണയിച്ച് അഭിനയിക്കുന്നു; സിനിമ കണ്ട് അന്ന് ജയ ബച്ചന്‍ കരഞ്ഞിരുന്നെന്ന് നടി രേഖ

  Recommended Video

  റോബിനോട് വഴക്കുണ്ടാക്കിയത് തെറ്റായി, ആരാധക പിന്തുണ ഞെട്ടിച്ചു | Ashwin Bigg Boss *Interview

  അവിടെയുള്ള എല്ലാവരും ഒരുപോലെയാണ്. ടോപ് ഉള്ള താരം മുതല്‍ ഭക്ഷണം തരുന്ന ചേട്ടനോട് പോലും ഒരുപോലെയാണ് പെരുമാറുന്നത്. മറ്റ് ലൊക്കേഷനുകള്‍ അങ്ങനെയായിരിക്കില്ല. സ്വാഭവത്തിലാണെങ്കില്‍ പോലും തരംതിരിവുകള്‍ ഉണ്ടെന്നാണ്' രശ്മി വെളിപ്പെടുത്തുന്നത്.

  സംവിധായകനായ ഭര്‍ത്താവ് അഭിനയിക്കാന്‍ പോവുന്നത് തനിക്ക് ഇഷ്ടമാണെന്നാണ് രശ്മി പറയുന്നത്. കാരണം സംവിധാനം ചെയ്യുമ്പോഴുള്ള ടെന്‍ഷന്‍ അഭിനയിക്കുമ്പോള്‍ ഉണ്ടാവില്ലെന്നാണ് നടിയുടെ അഭിപ്രായം. അതേ സമയം ഭര്‍ത്താവ് ഇന്റിമേറ്റ് സീനുകളൊക്കെ ചെയ്യുന്നതില്‍ കുഴപ്പമുണ്ടോന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് ഉത്തരം. മുന്‍പ് അദ്ദേഹം ഷോര്‍ട്ട് ഫിലിമില്‍ ഭയങ്കരമായി ഇന്റിമേറ്റ് രംഗം ചെയ്തിരുന്നു.

  അങ്ങനൊരു വേഷം കിട്ടിയപ്പോള്‍ പുള്ളിക്കാരന് പ്രശ്‌നം ഉണ്ടായിരുന്നു. വീട്ടിലിരിക്കുന്ന എനിക്ക് പ്രശ്‌നമില്ല, പിന്നെന്താണ് കുഴപ്പമെന്ന് ചോദിച്ചതോടെയാണ് അദ്ദേഹം അഭിനയിച്ചതെന്നാണ് രശ്മി പറയുന്നത്.

  Read more about: actress
  English summary
  Actress Rashmi Boban Opens Up About Hubby Boban Samuel's Intimate Scenes In Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X