നടിയുടെ ഫോണ്‍ നമ്പറിന് വേണ്ടി യുവാവിന്റെ കിടിലന്‍ നമ്പര്‍! തേച്ചൊട്ടിച്ച് നടിയുടെ മാസ് ഡയലോഗ്!!
സോഷ്യല്‍ മീഡിയ വഴി നടിമാരോട് മോശം രീതിയില്‍ സംസാരിക്കുന്നത് പതിവാണ്. ഇത്തരക്കാര്‍ക്ക് നടിമാര്‍ തന്നെ ചുട്ടമറുപടി കൊടുക്കുന്നതും ശ്രദ്ധേയമാണ്. എന്നാല്‍ നടിയുടെ ഫോണ്‍ നമ്പറിന് വേണ്ടി നമ്പര്‍ ഇറക്കുന്നത് വേറിട്ടൊരു വാര്‍ത്തയായിരിക്കുകയാണ്. നടി രശ്മി ഗൗതമിനാണ് അത്തരമൊരു അനുഭവം നേരിടേണ്ടി വന്നത്. അക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.

ഹേയ് രശ്മി! പരസ്യചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നിങ്ങളുമായി സംസാരിക്കണം. രശ്മി തന്ന അച്ഛന്റെ ഫോണ്‍ നമ്പര്‍ എന്റെ കൈയില്‍ നിന്നും നഷ്ടപ്പെട്ടു. അതൊന്ന് ഇന്‍ബോക്‌സ് ചെയ്യാമോ! ഉടന്‍ തന്നെ നടിയുടെ മറുപടി എത്തി. തനിക്ക് പന്ത്രണ്ട് വയസുള്ളപ്പോള്‍ അച്ഛന്‍ ഓര്‍മയായെന്നും നിങ്ങള്‍ക്ക് അങ്ങനെയൊരു നമ്പര്‍ തരാന്‍ ഒരു വഴിയും കാണുന്നില്ലെന്നും നടി പറഞ്ഞു.
ഇനിയെങ്കിലും പിആര്‍ മാമേജ്‌മെന്റ് എന്ന രീതിയില്‍ ആളുകളെ പറ്റിക്കുന്നത് നിര്‍ത്തു. എന്നും നടി പറയുന്നു. സിനിമാമോഹവുമായി വരുന്ന പെണ്‍കുട്ടികളെ വശീകരിക്കാനുള്ള പുതിയ തന്ത്രങ്ങളാണ് ഇതെന്നും ഇതൊക്കെയാണ് ഇന്‍ഡസ്ട്രിയ്ക്ക് നാണക്കേടായി മാറുന്നതെന്നും രശ്മി വ്യക്തമാക്കുന്നു. നടിയുടെ അപ്രതീക്ഷിതമയാ മറുപടിയില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ മാനേജരും കുടങ്ങി പോയി. തനിക്ക് തെറ്റ് പറ്റിയതാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും ഇവര്‍ പീന്നിട് ട്വിറ്ററിലൂടെ തന്നെ അറിയിച്ചു.


Click it and Unblock the Notifications