'എന്ന് സ്വന്തം ജാനകിക്കുട്ടി' പഴയകാല ചിത്രം പങ്കുവച്ചെ് നടി രശ്മി സോമന്‍! സുന്ദരികളായ 3 നായികമാര്‍
ഒരു കാലത്ത് മലയാള ടെലിവിഷന്‍ രംഗത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് രശ്മി സോമന്‍. ഏറെ കാലത്തിന് ശേഷം നടി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനുരാഗം എന്ന സീരിയലിലൂടെയാണ് നടിയുടെ തിരിച്ച് വരവ്. ഇതിനിടെ നടി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചൊരു ചിത്രം വൈറലാവുകയാണ്.

എന്ന് നിന്റെ ജാനകിക്കുട്ടിയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു പഴയചിത്രമാണ് നടി പങ്കുവെച്ചത്. രശ്മിയ്‌ക്കൊപ്പം നടി ജോമോളും ചഞ്ചലുമാണ് ഫോട്ടോയിലുള്ളത്. ചിത്രത്തിലെ ജാനകിക്കുട്ടിയോട് സ്‌നേഹമുള്ള യക്ഷിയും മുഖ്യ ശത്രുവായ സരോജിനിയുമാണ് ചിത്രത്തിലുള്ളത്. മൂവരും ഇന്നും മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ്. ഇൗ ചിത്രത്തിന് താഴെ ജോമോള്‍ കമന്റിട്ടിരുന്നു.
ചെറുപ്പം മുതല്‍ സിനിമകളിലും സീരിയലുകളിലും നിറഞ്ഞ് നിന്ന താരമായിരുന്നു രശ്മി സോമന്‍. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലുകൡലൂടെയാണ് രശ്മി എല്ലാവര്‍ക്കും സുപരിചിതയാവുന്നത്. ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി സീരിയലുകളിലൂടെയാണ് പ്രേക്ഷക പ്രശംസ നേടുന്നത്,


Click it and Unblock the Notifications











